സംയുക്ത വർമ്മ സിനിമയിലേക്ക് തിരിച്ചുവരുമോ ചോദ്യത്തിന് ബിജു മേനോൻ കൊടുത്ത മറുപടിക്ക് കയ്യടി

ബിജു മേനോൻ എന്ന നടനെ നമുക്ക് മനസ്സിലാക്കാൻ അദ്ധേഹത്തിന്റെ ഒരു സിനിമ മാത്രം കണ്ടാൽ മതിയാകും കാരണം ഒരു കോമഡി നടനായും നായകനായും തന്നെ കൊണ്ട് കഴിയും വിധത്തിൽ അദ്ദേഹം അഭിനയിക്കുമ്പോൾ അത് ഏതു വേഷം ആണെങ്കിലും കാണികൾ എണീറ്റ് നിന്ന് കയ്യടിക്കുന്നു വിധത്തിൽ ആയിരിക്കും അദ്ദേഹം കൈകാര്യം ചെയ്യുന്നത് അത് അദ്ദേഹം സിനിമയിൽ വന്ന കാലം മുതൽ വളരെ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സമയം മുതൽ അങ്ങനെ തന്നെയാണ് ഇന്ന് ലളിതം സുന്ദരം എന്ന മനോഹരമായ സിനിമയിൽ അഭിനയിക്കുമ്പോഴും കാണികൾ പ്രതീക്ഷിക്കുന്നത് അങ്ങനെ തന്നെയാണ്.കഴിഞ്ഞ ദിവസം ഈ സിനിമയെ കുറിച്ച് തന്റെ ആരാധകരോട് പറയാൻ എത്തിയ ബിജു മേനോൻ മറ്റുചില കാര്യങ്ങൾ കൂടി പറഞ്ഞു.

ഭാര്യ സംയുക്ത വർമ്മയെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു നടൻ ഈ കാര്യങ്ങൾ പറഞ്ഞത്.ചോദ്യം ഇതായിരുന്നു നമ്മൾ മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരമായ സംയുകത വർമ്മ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ ഇങ്ങനെ ചോദിച്ചപ്പോൾ താരം ആദ്യം പൊട്ടിച്ചിരിച്ചു ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു എന്നായിരുന്നു നടൻ ആദ്യം പറഞ്ഞത് കൂട്ടത്തിൽ ഉണ്ടായിരുന്ന മഞ്ജു വാര്യർ കൂടി ചിരിച്ചതോടെ എല്ലാവരും കൂട്ടച്ചിരിയായി പിന്നീട് വളരെ സൗമ്യമായി അദ്ദേഹം തന്റെ ഭാര്യയായ സംയുക്ത വർമ്മയെ കുറിച്ച് പറഞ്ഞു സിനിമയിൽ വന്നാൽ വീട്ടിലെ കാര്യങ്ങൾ ആര് നോക്കും എന്നായിരുന്നു പറഞ്ഞത് കൂടാതെ മകന്റെ കാര്യങ്ങൾ നോക്കണം അങ്ങനെ ഒരുപാട് കുടുംബ കാര്യങ്ങൾ നോക്കാനുണ്ട് അതുകൊണ്ടാണ് സിനിമയിലേക്ക് വരാത്തത്.

ബിജു മേനോൻ ഈ കാര്യങ്ങൾ പറയുമ്പോൾ മഞ്ജു വാര്യർ അതിനെക്കുറിച്ച് കൂടുതൽ പറഞ്ഞു എന്തെന്നാൽ ഈ തീരുമാനം സംയുകതയുടെ തന്നെയാണ് എന്നായിരുന്നു മഞ്ജു പറഞ്ഞത്.സംയുക്തയും മഞ്ജുവും ഏറ്റവും അടുത്ത കൂട്ടുകാരാണ് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ അവർ വളരെ അടുത്ത കൂട്ടുകാർ തന്നെയാണ് സിനിമയിലെ മാത്രമല്ല ജീവിതത്തിലെയും എല്ലാ കാര്യങ്ങളും അവർ പരസ്പരം പങ്കുവെക്കാറുണ്ട്.

സംയുക്ത എന്ന നടിയെ മലയാളികൾക്ക് വലിയ ഇഷ്ടമാണ് വിവാഹ ശേഷമാണ് താരം സിനിമയിൽ നിന്ന് വിട്ടുനിന്നത് വിവാഹ ശേഷവും സിനിമയിലേക്ക് വരുമെന്ന് ചില വാർത്തകൾ വന്നിരുന്നു എങ്കിലും കുടുംബ കാര്യങ്ങളിൽ താല്പര്യം കാണിച്ച നടി സിനിമയിൽ നിന്നും വിട്ടുനിക്കുകയായിരുന്നു.എന്തായാലും മലയാള സിനിമയിൽ വീണ്ടും ഒരു സിനിമയിൽ എങ്കിലും സംയുക്ത അഭിനയിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ.ഇപ്പോൾ കുടുംബ കാര്യങ്ങളിൽ തിരക്കിലാണ് എങ്കിലും പിന്നീട് മലയാള സിനിമയിൽ വരുമോ എന്ന ചോദ്യത്തിന് ബിജു മേനോൻ വ്യക്തമായ ഉത്തരം നൽകിയില്ല.

Leave a Reply

Your email address will not be published. Required fields are marked *