ഇടതൂർന്ന, തിളങ്ങുന്ന, മിനുസമുള്ള മുടി ഇഷ്ടമില്ലാത്തവരായി ആരുമില്ല. വേഗത്തിൽ മുടി വളരാനുള്ള പല വിദ്യങ്ങളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ആരോഗ്യമുള്ള ഒരാളുടെ ഓരോ മുടിയിഴകളും ശരാശരി 4-6 ഇഞ്ച് വരെ പ്രതിവർഷം വളരും എന്ന് പറയപ്പെടുന്നു. മുടിയുടെ നീളവും ഉള്ളും വര്ദ്ധിപ്പിക്കാന് പരസ്യങ്ങളിൽ കാണുന്ന പലതരം എണ്ണകളും മരുന്നുകളും വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇവയിലൊക്കെ ഉപരിയായി മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒരു സൂത്രമുണ്ട്. മുടി വളർച്ചയ്ക്ക് മാത്രമല്ല, മുടി കൊഴിച്ചിൽ, താരൻ തുടങ്ങി മുടിയിലെ എല്ലാ പ്രശ്നങ്ങൾ മാറ്റാനും ഈ കൂട്ട് ഉത്തമമാണ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണിത്. ആഴ്ചയിൽ ഒരിക്കൽ മാത്രം തലയിൽ പുരട്ടിയാൽ മതി. വീട്ടിലെ തന്നെ ധാരാളം ഗുണങ്ങളടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. മിശ്രിതം തയ്യാറാക്കാനായി ഈർപ്പമില്ലാത്ത ഉണങ്ങിയ മിക്സി ജാറിലേക്ക് 2 ടേബിൾ സ്പൂൺ ചെറുപയർ, 1 ടേബിൾ സ്പൂൺ ഉലുവ എന്നിവ എടുക്കുക. ഇതിലേക്ക് ഒരു പിടിയോളം കറിവേപ്പില ഉണക്കിയത് ചേർത്ത് കൊടുക്കുക. കറിവേപ്പില 2 – 3 ദിവസം ഉണക്കിയെടുത്ത് ഇതിനായി ഉപയോഗിക്കാം. ഇത് നന്നായി പൊട്ടിച്ചെടുക്കുക. പൊടിച്ച ശേഷം ഇതിലേക്ക് ഒരു പിടി തേങ്ങ ചിരകിയത്, 4 ചെറിയ ഉള്ളി, 1 ടീസ്പൂൺ അലോ വേര ജെൽ, അല്പം വെള്ളം എന്നിവ ചേർത്ത് കൊടുക്കാം. ഇത് നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റാം. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കാം. ഇത് തലയോട്ടിയിലും മുടിയിലും തേച്ച് അര മണിക്കൂർ വെച്ച ശേഷം കഴുകി കളയാം. ശ്വാസം മുട്ടൽ പോലുള്ള പ്രശ്നമുള്ളവർ 10 മിനിറ്റ് മാത്രം വെച്ച് കഴുകി കളയാൻ ശ്രദ്ധിക്കുക. ഈ മിശ്രിതം തലയിൽ പുരട്ടിയ ശേഷം ഹെർബൽ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ ഒരു തവണ മാത്രം ഉപയോഗിച്ചാൽ മതിയാകും. മുടി കൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും ഉടൻ മാറി മുടി ഇടതൂർന്ന് വളരും.