ചെടികളെ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും.അപ്പോൾ എല്ലാവരെയും വീട്ടിലും ഇഷ്ടംപോലെ ചെടികളും കാണും.ഇന്ന് പൊതുവെ മണ്ണിൽ ചെടികൾ നടുന്നവർ വളരെ അപൂർവമാണ്. ചെടിച്ചട്ടികളിൽ ആണ് ചെടികൾ നടുന്നത്. സാധാരണ സിമന്റ് മണ്ണും ഉപയോഗിച്ചുള്ള ഇഷ്ടിക നിറത്തിലുള്ള ചെടിച്ചട്ടികൾ ആണ് കൂടുതലും വീടുകളിൽ കാണാറുള്ളത്. എന്നാൽ ഇന്ന് വീട്ടുമുറ്റത്ത് മാത്രമല്ല അകത്തളങ്ങളെ മനോഹരമാക്കാനും ചെടികൾ ഉപയോഗിക്കാറുണ്ട്. അപ്പോൾ മനോഹരമായ ചെടിച്ചട്ടികളും ആവശ്യമാണ്. ഇന്ന് പലനിറത്തിലും മാതൃകയിലുള്ള ചെറുതും വലുതുമായ ചെടിച്ചട്ടികൾ നമുക്ക് വാങ്ങാൻ കിട്ടും. സാധാരണ ചെടിച്ചട്ടി എന്ന് പറയുമ്പോൾ നമുക്ക് പരുപരുത്ത ചെടിച്ചട്ടികൾ ആണ് ഓർമ്മ വരുന്നത്. എന്നാൽ ഇന്ന് നല്ല മിനുസമുള്ള കാണാൻ ഭംഗിയുള്ള ചെടി ചട്ടികളാണ് ഉള്ളത്.മാത്രമല്ല ചെടിച്ചട്ടികൾ ഇന്ന് വരാന്തയിലും ബാൽക്കണിയിലും ഹാൻഡ് റെയിലിലും മുറിക്കുള്ളിലുമെല്ലാം സ്ഥാനം പിടിക്കുകയാണ്. അതുകൊണ്ടുതന്നെ ചെടിച്ചെട്ടികളുടെ രൂപഭാവങ്ങൾ മാറുകയാണ്. ഭാരം ഉള്ളതും താഴെ വീണാൽ പൊട്ടി പോകുന്നതുമായ മൺചട്ടികൾക്കു പകരം പ്ലാസ്റ്റിക് ഫൈബർ നിർമ്മിത ചട്ടികളാണ് ഇന്ന് വീട് മോടിയാക്കാൻ ഉപയോഗിക്കുന്നത്.സെറാമിക് പ്ലാസ്റ്റിക് ക്ലെ തുടങ്ങി വിവിധ തരത്തിലുള്ള ചെടിചട്ടികൾ ഇന്ന് വിപണിയിൽ കിട്ടും.
തൃശ്ശൂരിലെ മണ്ണുത്തിയിലെ കർഷക സേവന കേന്ദ്രം കടയിൽ വളരെ മിതമായ നിരക്കിൽ എല്ലാത്തരത്തിലുള്ള ചെടി ചട്ടികളും നമുക്ക് ലഭ്യമാകും.ബിസാറ്റർ,ഒല്ലൂർ സഫാരി തുടങ്ങിയ കടകളാണ് നെഴ്സറികാർക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ ചെടി ചട്ടികൾ ഉണ്ടാക്കി കൊടുക്കുന്ന സ്ഥലം. കേരളത്തിനു പുറത്ത് ഗുജറാത്ത് മഹാരാഷ്ട്ര ഡൽഹി കൽകട്ട ബിഹാർ ഒറീസ രാജസ്ഥാൻ എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഈ കടയിൽ കൂടുതലും ചെടിച്ചട്ടികൾ കൊണ്ടുവരുന്നത്. ഇരുനൂറോളം വെറൈറ്റി ചെടിച്ചട്ടികൾ ആണ് ഈ കടയിൽ ഉള്ളത്. ഒന്നര രൂപ മുതൽ 500 രൂപ വരെയുള്ള ചെടിച്ചട്ടികൾ ഇവിടെ ലഭ്യമാണ്. ചെടികൾ മുളപ്പിക്കാൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് ചെടിചട്ടികൾക്കാണ് ഒന്നര രൂപ വില.പരമാവധി വിലകുറച്ച് ചെടിച്ചട്ടികൾ കിട്ടുന്ന സ്ഥലം മണ്ണുത്തിയാണ്. തുർക്കിയിൽ നിന്നും കൊണ്ടുവന്ന മെലാമിൻ ഉപയോഗിച്ചുള്ള ചെടിച്ചട്ടികളും ഇവിടെ ലഭ്യമാണ്. അതുപോലെതന്നെ പ്ലാസ്റ്റിക്കും മാഗ്നെറ്റും ചേർന്ന ചെറിയ ചെടിച്ചട്ടികളും ഇവിടെ ലഭ്യമാണ്. ഇത്തരം ചെടി ചട്ടികൾ കൂടുതലും ഇൻഡോറിലേക്ക് വേണ്ടിയാണ് ആളുകൾ വാങ്ങുന്നത്.
ഹാങ്ങിങ് ചെടികൾക്ക് 10 മുതൽ 15 രൂപ വരെയാണ് വില. റിസൈക്കിൾ ചെടി ചട്ടിക് 10 രൂപയാണ് വില വെർജിന് പ്ലാസ്റ്റിക്കിന് 15 രൂപയും. മറ്റൊരു ഹാങ്ങിങ്ങ് പോട്ട് ആണ് ടിസ്റ്റർ.വെർജിനിൽ മാത്രെ ഇത് ഉള്ളു. അതുപോലെ സ്റ്റീൽ ഹാങ്ങിങ് ആണിതിന്.ഇതൊരു അഞ്ചു വർഷം വരെ ഉപയോഗിക്കാൻ സാധിക്കും. 100 മുതൽ 120 രൂപവരെയാണ് ഇതിന്റെ വില.കോളിറ്റി ഉള്ളതും ഭംഗിയുള്ളതും വിലക്കുറവുമായ ചെടിച്ചട്ടിയുടെ കളക്ഷനാണ് ഈ കടയിൽ ഉള്ളത്.ഇന്ന് തൂക്ക് ചട്ടികൾക്കാണ് ഡിമാൻഡ് കൂടുതൽ.സ്ഥലസൗകര്യം ഇല്ലാത്തവരും ഉള്ള സ്ഥലസൗകര്യം കളയാതിരിക്കാനുമാണ് പലരും തൂക്ക് ചട്ടികൾ ഉപയോഗിക്കുന്നത്. നല്ല ഉയരമുള്ള വരാന്തയിലും ബാൽക്കണിയിലുമൊക്കെ തൂക്കിയിട്ട ചട്ടികളിൽ വളർത്തിയ ചെടികൾ വീടിനെ കൂടുതൽ ആകർഷകമാക്കും. നല്ല വായ് വട്ടമുള്ളതും ആഴം കുറഞ്ഞതുമായ ചട്ടികളാണ് തൂക്കിയിടാൻ നല്ലത്.