ഇന്ന് സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.വാഹനങ്ങൾ ആയിക്കോട്ടെ വിലപിടിപ്പുള്ള മറ്റെന്ത് സാധനങ്ങൾക്കും സെക്കൻഡ് ഹാൻഡിനെ ആശ്രയിക്കുന്നവർ ഏറെയാണ്.പുത്തൻ സാധനങ്ങൾ വാങ്ങാൻ കൈയിൽ പണം ഇല്ലാത്തവരോ കുറഞ്ഞ വിലയിൽ കാര്യം നടക്കണം എന്ന് ചിന്തിക്കുന്നവരൊ ആദ്യം ചെന്നെത്തുക സെക്കൻഡ് ഹാൻഡ് വിപണിയിലേയ്ക്കാണ്.സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം പലപ്പോഴും വളരെ നല്ലൊരു ഉപാധി കൂടിയാണിത് വാഹനങ്ങൾ സ്പെയർപാർട്സുകൾ ഇലട്രിക് ഉപകരണങ്ങൾ ഫോൺ എന്നിവയാണ് കൂടുതലും സെക്കനാഡായി വാങ്ങുന്നത്.പുതിയത് വാങ്ങുന്നതിനേക്കാൾ പകുതി വിലയെ ഇതിന് ആവുകയുള്ളൂ.കേരളത്തിൽ ഒരുപാട് സെക്കൻഡ് ഹാൻഡ് ഉൽപ്പനങ്ങൾ വിൽക്കുന്ന കടകൾ ഉണ്ട്. എന്നാൽ ഇവിടെ നിന്നെല്ലാം സാധനങ്ങൾ വാങ്ങുമ്പോൾ വലിയ വില കുറവൊന്നും ലഭിക്കുന്നില്ല എന്നതാണ് സത്യം.ഇങ്ങനെ സെക്കൻഡ് ഹാൻഡ് ഉൽപ്പനങ്ങൾ വാങ്ങുന്നവർക്ക് പ്രയോജനപ്രദമായ ഒന്നാണ് കോയമ്പത്തൂരിലെ മൗലാനാ മുഹമ്മദലി മാർക്കറ്റ്. ഇത് പഴയ മാർക്കറ്റ് ഉക്കടം മാർക്കറ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങളും ഓട്ടോമൊബൈൽ പാട്സും വിൽക്കുന്ന കോയമ്പത്തൂരിലെ ഏറ്റവും വലിയ മാർക്കറ്റാണ് ഈ ഉക്കടം മാർക്കറ്റ്.വാഹനങ്ങളുടെ സ്പെയർപാർട്സുകൾ വളരെ മിതമായ നിരക്കിൽ ഇവിടെ നിന്ന് ലഭിക്കും.
പഴയമോഡല്‍ വാഹനങ്ങളുടേയും പുതിയ മോഡലുകളുടേയും പാട്‌സുകള്‍ ഇവിടെ ലഭ്യമാണ്.നമ്മൾ വിൽക്കുന്ന പഴയ സാധനങ്ങളും സ്പെയർപാർട്സുകളും എത്തുന്നത് ഈ മാർക്കറ്റിലാണ്.ഇവിടുത്തെ എഫ് ടു കാർ സോൺ എന്ന കടയിൽ വാഹനങ്ങളുടെ സ്പെയർ പാർട്സ് കളും മറ്റ് ഇലട്രിക് ഉപകരണങ്ങളും ആണ് ഉള്ളത്.വളരെ കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ളതുമായ വാഹനങ്ങളുടെ സ്പെയർപാർട്സുകൾ കോയമ്പത്തൂരിലുള്ള മൗലാനി മുഹമ്മദലി മാർക്കറ്റിൽ നിന്നും നമുക്ക് ലഭിക്കും.നമ്മൾ സാധാരണ ഷോറൂമുകളിലും കടകളിലും പോയി വാങ്ങുന്നതിനേക്കാൾ പതിന് മടങ്ങു ലാഭത്തോടെ ആണ് ഇവിടെ ലഭിക്കുന്നത്. ഹോൾസെയിൽലായും റീറ്റെ യിലായും ഇവിടെ സാധനങ്ങൾ വിൽക്കുന്നുണ്ട്.വളരെ ചീപ്പ് റൈറ്റിലാണ് ഇവിടെ സാധനങ്ങൾ കൊടുക്കുന്നത്.കാറിന്‍റെ സീറ്റ് കവറിനൊക്കെ 1400 രൂപ മുതലാണ് വില. സ്പീക്കർ ഒരു ജോഡി 600 രൂപയ്ക്കാണ് എവിടെ കിട്ടുന്നത്.കാറിന്റെ വീൽ കപ്പ് 4 എണ്ണം 300 രൂപയ്ക്ക് ഇവിടെ നിന്ന് ലഭിക്കും.ഇവിടെയുള്ള കടകളില്‍ മിക്കതും കേരളത്തിലെ പാലക്കാട് വടക്കാഞ്ചേരി ഭാഗത്തുള്ളവരുടേതാണ്. 1989ലാണ് ഈ പഴയ മാര്‍ക്കറ്റ് ഉക്കാടത്തിനുത്തേക്ക് മാറ്റിയത്.സെക്കൻഡ് കൂടുതലും ആൾക്കാർ വാങ്ങുന്നത് വാഹനങ്ങളാണ്. ഇന്നത്തെ കാലത്ത് സ്വന്തമായി ഒരു പുതിയ വാഹനം വാങ്ങുക എന്നത് നല്ല സാമ്പത്തികസ്ഥിതി ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം കുറച്ചു വിഷമം പിടിച്ച കാര്യമാണ്.
മൂന്നുനാലു ലക്ഷങ്ങൾ കൊടുത്ത് പുതിയ വാഹനം വാങ്ങുന്നതിനേക്കാളും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങാൻ ആണ് പലരും ശ്രമിക്കാറ്.അപ്പോൾ പുതിയത് അല്ലെങ്കിലും സ്വന്തമായി ഒരു വാഹനം എന്നത് സാക്ഷാത്കരിക്കും.കൂടുതലും സെക്കൻഡ് ഹാൻഡായി ആളുകൾ വാങ്ങുന്നത് വാഹനങ്ങളാണ് പ്രത്യേകിച്ച് കാറുകൾ. എന്നാൽ പുതിയ കാർ അംഗീകൃത ഷോറൂമിൽ പോയി വാങ്ങിക്കുന്ന അത്ര ലാഘവത്തോടെ പഴയ വാങ്ങാൻ ശ്രമിക്കരുത്. ശരിയായ അറിവും ധാരണകളും ഉണ്ടെങ്കിൽ മാത്രമേ പഴയ വാഹനങ്ങൾ വാങ്ങാൻ വാങ്ങാൻ ഇറങ്ങി തിരിക്കാവു.ബ്രാൻഡും മോഡലും തിരഞ്ഞെടുക്കുന്നതു മുതൽ എഞ്ചിൻ രേഖകൾ വരെ കൃത്യമായി പരിശോധിച്ചു വേണം വാഹനങ്ങൾ വാങ്ങാൻ.യൂസ്ഡ് കാർ ആപ്ലിക്കേഷൻ ഉടമസ്ഥാവകാശ രേഖകൾ എക്സ്റ്റീരിയർ സ്പീഡോമീറ്റർ ഫീച്ചേഴ്സ് ടെക്നിക്കൽ ഇൻസ്പെക്ഷൻ വേരിയന്റ് ഫാൻ ബെൽറ്റുകൾ ഓയിലുകൾ എന്നിവയാണ് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.