വില കുറവിൽ സാധനങ്ങൾ കിട്ടുമ്പോൾ നമുക്കെല്ലാം വളരെ സന്തോഷമാണ്.എന്നാൽ സാധനങ്ങൾക്കൊകെ നല്ല വിലയും ആണ്. വാഹനങ്ങൾ വാഹനങ്ങളുടെ സ്പെയർപാർട്സുകൾ വെൽഡിങ് മെഷീനുകൾ തുടങ്ങിയവയ്ക്കാണ് നല്ല വില കൊടുക്കേണ്ടി വരുന്നത്. കേരളത്തിൽ നിന്നൊക്കെ ഈ സാധങ്ങൾ വാങ്ങുകയാനെങ്കിൽ നമ്മുടെ പോക്കറ്റ് കീറും.വളരെ വില കുറവിൽ സാധനങ്ങൾ കിട്ടുന്ന ഒരു സ്ഥലമാണ് കോയമ്പത്തൂരിലെ മൗലാനാ മുഹമ്മദലി മാർക്കറ്റ്.ഇത് പഴയ മാർക്കറ്റ് ഉക്കടം മാർക്കറ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങളും ഓട്ടോമൊബൈൽ പാട്സും വിൽക്കുന്ന കോയമ്പത്തൂരിലെ ഏറ്റവും വലിയ മാർക്കറ്റാണ് ഈ ഉക്കടം മാർക്കറ്റ്. ഇവിടെ ഒരുപാട് ഷോപ്പുകൾ ആണ് ഉള്ളത്. ഓരോ കടകളിലും വ്യത്യസ്തമായ സാധനങ്ങൾ ആയിരിക്കും വിൽക്കുന്നത്.പവർ ടൂൾസുകൾ വെൽഡിങ് മെഷീനുകൾ,ചെയിൻ ബ്ലോക്ക് തുടങ്ങി ഒരുപാട് സാധനങ്ങൾ വിൽക്കുന്ന കടകൾ ഉണ്ട് ഇവിടെ. ഇവർ ഹോൾസെയിലും റീടെയിലും ചെയ്യുന്നുണ്ട്. ഡ്രില്ലിംഗ് മെഷിന് 650 രൂപയാണ് ഇവിടെ വില. ഇതിനു സർവീസും ഫ്രീയാണ്.സൈസ് മാറുന്നതിന് അനുസരിച്ചു വിലയിലും മാറ്റം ഉണ്ടാകും.മാർബിളും വുഡും കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന മെഷീന് 1350 രൂപയാണ് വില.
വാൾ കട്ട് ചെയ്യുന്നതിനും നോസിങ്ങിനും ഉപയോഗിക്കുന്ന മെഷീന് 1000 രൂപയാണ് വില.പുതിയ സാധനങ്ങൾ മാത്രമല്ല സെക്കൻഡ് ആൻഡ് സാധനങ്ങളും ഇവിടെ ലഭിക്കും.സാമ്പത്തികമായ പരിമിതികളില്‍ ഉഴലുന്ന സാധാരണക്കാരാവും ഇത്തരം സെക്കൻഡ് ഹാൻഡ് ഉൽപ്പനങ്ങളോട് താല്പര്യം കാണിക്കുന്നത്.സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം പലപ്പോഴും വളരെ നല്ലൊരു ഉപാധി കൂടിയാണിത്.വാഹനങ്ങൾ സ്പെയർപാർട്സുകൾ ഇലട്രിക് ഉപകരണങ്ങൾ എന്നിവയാണ് കൂടുതലും സെക്കനാഡായി വാങ്ങുന്നത്.പുതിയത് വാങ്ങുന്നതിനേക്കാൾ പകുതി വിലയെ ഇതിന് ആവുകയുള്ളൂ.കേരളത്തിൽ ഒരുപാട് സെക്കൻഡ് ഹാൻഡ് ഉൽപ്പനങ്ങൾ വിൽക്കുന്ന കടകൾ ഉണ്ട്.എന്നാൽ ഇവിടെ നിന്നെല്ലാം സാധനങ്ങൾ വാങ്ങുമ്പോൾ വലിയ വില കുറവൊന്നും ലഭിക്കുന്നില്ല എന്നതാണ് സത്യം.എന്നാൽ ഈ ഉക്കടം മാർക്കറ്റിൽ വൻ വിലക്കുറവാണ് ലഭിക്കുന്നത്.പവർ ടൂൾസും വെൽഡിങ് മെഷീനും മാത്രമല്ല വാഹനങ്ങളുടെ സ്പെയർപാർട്സുകളും വളരെ മിതമായ നിരക്കിൽ ഇവിടെ നിന്ന് ലഭിക്കും. പഴയമോഡല്‍ വാഹനങ്ങളുടേയും പുതിയ മോഡലുകളുടേയും പാട്സുകള്‍ ഇവിടെ ലഭ്യമാണ്.നമ്മൾ വിൽക്കുന്ന പഴയ സാധനങ്ങളും സ്പെയർപാർട്സുകളും എത്തുന്നത് ഈ മാർക്കറ്റിലാണ്.ഇവിടെയുള്ള കടകളില്‍ മിക്കതും കേരളത്തിലെ പാലക്കാട് വടക്കാഞ്ചേരി ഭാഗത്തുള്ളവരുടേതാണ്.1989ലാണ് ഈ പഴയ മാര്‍ക്കറ്റ് ഉക്കാടത്തിനുത്തേക്ക് മാറ്റിയത്.സെക്കൻഡ് കൂടുതലും ആൾക്കാർ വാങ്ങുന്നത് വാഹനങ്ങളാണ്.
ഇന്നത്തെ കാലത്ത് സ്വന്തമായി ഒരു പുതിയ വാഹനം വാങ്ങുക എന്നത് നല്ല സാമ്പത്തികസ്ഥിതി ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം കുറച്ചു വിഷമം പിടിച്ച കാര്യമാണ്.മൂന്നുനാലു ലക്ഷങ്ങൾ കൊടുത്ത് പുതിയ വാഹനം വാങ്ങുന്നതിനേക്കാളും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങാൻ ആണ് പലരും ശ്രമിക്കാറ്.അപ്പോൾ പുതിയത് അല്ലെങ്കിലും സ്വന്തമായി ഒരു വാഹനം എന്നത് സാക്ഷാത്കരിക്കും.കൂടുതലും സെക്കൻഡ് ഹാൻഡായി ആളുകൾ വാങ്ങുന്നത് വാഹനങ്ങളാണ് പ്രത്യേകിച്ച് കാറുകൾ.എന്നാൽ പുതിയ കാർ അംഗീകൃത ഷോറൂമിൽ പോയി വാങ്ങിക്കുന്ന അത്ര ലാഘവത്തോടെ പഴയ വാങ്ങാൻ ശ്രമിക്കരുത്.ശരിയായ അറിവും ധാരണകളും ഉണ്ടെങ്കിൽ മാത്രമേ പഴയ വാഹനങ്ങൾ വാങ്ങാൻ വാങ്ങാൻ ഇറങ്ങി തിരിക്കാവു.ബ്രാൻഡും മോഡലും തിരഞ്ഞെടുക്കുന്നതു മുതൽ എഞ്ചിൻ രേഖകൾ വരെ കൃത്യമായി പരിശോധിച്ചു വേണം വാഹനങ്ങൾ വാങ്ങാൻ.യൂസ്ഡ് കാർ ആപ്ലിക്കേഷൻ ഉടമസ്ഥാവകാശ രേഖകൾ എക്സ്റ്റീരിയർ സ്പീഡോമീറ്റർ ഫീച്ചേഴ്സ് ടെക്നിക്കൽ ഇൻസ്പെക്ഷൻ വേരിയന്റ് ഫാൻ ബെൽറ്റുകൾ ഓയിലുകൾ എന്നിവയാണ് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.