ആരോഗ്യത്തിന് രാവിലത്തെ ഭക്ഷണം പ്രധാനമാണ്.കാരണം ഒരു ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രാതലാണ്.മാത്രമല്ല രാത്രിയിലെ നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണം കൂടിയാണിത്.അതുകൊണ്ടാണ് ഒരു മനുഷ്യന്‍റെ ആരോഗ്യത്തിൽ പ്രാതലിന് ഇത്രയധികം പങ്കുള്ളത്.തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മളിൽ പലരും പ്രഭാത ഭക്ഷണം കഴിക്കാൻ വിട്ട് പോകാറുണ്ട്.എന്നാൽ പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുളള അസുഖങ്ങള്‍ വരാനുളള സാധ്യതയുണ്ട്.അതുകൊണ്ട് ഏതു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചാലും പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. അതെസമയം പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നു.ഇങ്ങനെ വരുമ്പോൾ അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളർന്നു പോവുകയും ചെയ്യുന്നു.തലച്ചോറിന്‍റെ ഊര്‍ജക്ഷാമം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും അതുവഴി നിങ്ങൾക്ക് കൂടുതൽ ഊർജം ലഭിക്കുകയും ചെയ്യും. ശരിയായ രീതിയിൽ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിനും സഹായിക്കും. അതുപോലെ എഴുന്നേറ്റ് ഒരു മണിക്കൂറിനുളളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം.
പ്രഭാത ഭക്ഷണം സമയത്ത് കഴിക്കാതെ പിന്നത്തേക്കു മാറ്റി വയ്ക്കു ന്നവർ പൊണ്ണത്തടിക്ക് വഴി ഒരുക്കുകയാണു ചെയ്യുന്നത്.പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉണർവും ഉന്മേഷവും നൽകുന്നു.ഹൃദ്യമായ ഒരു പ്രഭാതഭക്ഷണത്തോടുകൂടി ഒരു ദിവസം ആരംഭിക്കുന്നത് ആ ദിവസത്തെ തുടർന്നുള്ള കാലറി ഉപഭോഗം കുറയ്ക്കും. രാവിലത്തെ ഭക്ഷണം രാജവിനെ പോലെ കഴിക്കണമെന്നാണല്ലോ പറയുന്നത്. രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കും. അതിനാല്‍ രാവിലെ മിതമായി കഴിക്കുന്നത് അവസാനിപ്പിക്കുക.എന്നാൽ പ്രതലിന് എല്ലാ ആഹാരവും വലിച്ചുവാരി കഴിക്കരുത്.ആരോഗ്യത്തിന് നല്ല ശീലങ്ങളും ഗുണങ്ങളും നല്‍കുന്ന ഭക്ഷണം തന്നെ കഴിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. പെട്ടെന്നു ദഹിച്ച് ഊര്‍ജം നൽകുന്ന ഭക്ഷണങ്ങളാണ് പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പുട്ട് ദോശ ആവിയിൽ ആവിയിൽ പുഴുങ്ങുന്ന ഇഡ്ഡലി ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്ന എണ്ണയുടെ അംശം പോലുമില്ലാത്ത ഉത്തമ പ്രാതൽ വിഭവങ്ങളാണ്.പാല്‍ മുട്ട പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം.
ധാരാളം വിറ്റാമിനുകളും ധാതുക്കളും പ്രഭാത ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്നു.എങ്ങനെ പ്രാതലിന് കഴിക്കാൻ പറ്റിയ ഒരു പോഷകസമ്പന്നമായ വിഭവം നമുക്ക് ഉണ്ടാക്കാം.ചേരുവക മൈദ ഒരു കപ്പ് ഗോതമ്പുപൊടി കാൽ കപ്പ് കുരുമുളക് പൊടിച്ചത് ഒരു ടീസ്പൂൺ സവാള പഞ്ചസാര ഒരു ടേബിൾസ്പൂൺ മല്ലിയില മുട്ട ഒരെണ്ണം പാല് ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു ബൗളിൽ മൈദ എടുക്കുക. ഇതിലേക്ക് ഗോതമ്പു പൊടി വറ്റൽ മുളക് പൊട്ടിച്ചത് ചെറുതായി അരിഞ്ഞ സവാള പഞ്ചസാര മല്ലിയില മുട്ട പാല് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒന്നുകൂടി ഒന്നു നന്നായി മിക്സ് ചെയ്യുക. പാൻ ചൂടാക്കി അതിൽ കുറച്ച് എണ്ണ തൂവുക.ജ്ഞ ഇതിലേക്ക് റെഡിയാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ചു കൊടുക്കുക.ലോ ഫ്ലെയിമിൽ വെച്ച് ഒന്ന് വേവിക്കുക.ഇതിന്‍റെ മീതെ കുറച്ച് നെയ്യ് പുരട്ടി കൊടുക്കുക.ഒരു ഹൈഡ് വെന്തത്തിനുശേഷം മറിച്ചിടുക. രണ്ടു സൈഡും നന്നായി വെന്തതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. അപ്പോൾ അടിപൊളി ബ്രേക്ക് ഫാസ്റ്റ് റെഡി.