കുപ്പിയും പേപ്പറും ഉണ്ടോ ഈ കാര്യം അറിയാതെ പോയാല്‍ നഷ്ടമാണ്

നമ്മുടെ വീടുകളിലെല്ലാം ഒരുപാട് പ്ലാസ്റ്റിക് കുപ്പികൾ ഒക്കെ ഉണ്ടാകും.എന്നാൽ പലരും ഇത് ഉപയോഗത്തിന് ശേഷം പറമ്പിലേക്ക് മറ്റും വലിച്ചെറിയുകയാണ് പതിവ്.എന്നാൽ ഇങ്ങനെ എറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതിക്കും അതുപോലെതന്നെ മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്നതാണ്.പറമ്പിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും 10 മുതല്‍ ആയിരം വരെ വര്‍ഷമെടുത്താണ് വിഘടിച്ച് മണ്ണോട് ചേരുന്നത്. ഇത് നൂറ്റാണ്ടുകളോളം നീണ്ട വിഘടന കാലമാണ്.ഇത് ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാണ് ഉണ്ടാക്കുന്നത്.അത് കൊണ്ട് തന്നെ പ്ലാസ്റ്റിക്കുകൾ ചവറുകൂനകളില്‍ ഉപേക്ഷിക്കുകയോ മണ്ണില്‍ കുഴികുത്തിമൂടുകയോ ചെയ്യുന്നത് ഒരിക്കലും നല്ല രീതിയല്ല.ഇനി ഈ പ്ലാസ്റ്റിക് കത്തിച്ചു നശിപ്പിച്ചു കളയാം എന്ന് വെച്ചാൽ അതിൽ നിന്നും പുറത്തു വരുന്ന ഡായോക്സിന് വളരെ അപകടകാരിയുമാണ്. ഇത് അർബുദരോഗം വരെ ഉണ്ടാകും.പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ നാശം വിതക്കുന്ന ഇത്തരം പ്ലാസ്റ്റികുകൾ വലിച്ചെറിയാതെ നമുക്ക് ഇത് മറ്റു ആവിശ്യങ്ങൾക്ക് വേണ്ടി പുനരുപയോഗിക്കാനാവും.നമ്മുടെ വീട്ടിലേക്ക് ആവശ്യമായ പല വസ്തുക്കളും വാങ്ങുന്നത് നല്ല വില കൊടുത്താണ്.എന്നാൽ വീട്ടിലുള്ള ഇത്തരം പ്ലാസ്റ്റിക് കുപ്പികളൊക്കെ ഉപയോഗിച്ചു നമുക്ക് ഒരുപാട് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിച്ച എടുക്കാം.എന്നാൽ അതൊന്നും മനസ്സിലാക്കാതെ ആണ് നമ്മൾ നല്ല വില കൊടുത്ത് കടയിൽ നിന്നും ഇത്തരം സാധനങ്ങൾ വാങ്ങുന്നത്.സാധാരണ എല്ലാവരും ബോട്ടിൽ ആർട്ടുകൾ ആണ് ഉപയോഗശൂന്യമായ കുപ്പികൾ ഉപയോഗിച്ചത് കൂടുതലും ചെയ്യുന്നത്.

പല വിധത്തിലുള്ള കുപ്പികളിൽ പെയിന്റ് അടിച്ച് ഭംഗിയുള്ള അലങ്കാര വസ്തുക്കളായി ബെഡ്റൂമിലും ലിവിങ് റൂമിലും വെക്കുകയാണ് പതിവ്.എന്നാൽ ഇത്തരം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ മാത്രമല്ല നമ്മുടെ വീട്ടിലേക്ക് ആവശ്യമായ ഉപയോഗപ്രദമായ സാധനങ്ങളും നമുക്ക് നിർമ്മിച്ചെടുക്കാൻ സാധിക്കും.സാധാരണ പഠിക്കുന്ന കുട്ടികൾ ഒക്കെ ഉള്ള വീട്ടിൽ ഒരു പെൻ ഹോൾഡർ നിർബന്ധമായും കാണും.പല ആകൃതിയിലും മോഡലിലും ഒക്കെയുള്ള പെൻ ഹോൾഡറുകളാണ് കുട്ടികൾക്ക് ഇഷ്ടം.ഇതിനൊക്കെ നല്ല വിലയുമാണ്.എന്നാലിനി ഒട്ടും പണം ചിലവാക്കാതെ വീട്ടിൽ തന്നെയുള്ള ഉപകരണങ്ങൾ വച്ച് ഒരു അടിപൊളി പെൻ ഹോൾഡർ ഉണ്ടാക്കാം.കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെട്ട റാബിറ്റ് ഷേപ്പിലുള്ള പെൻ ഹോൾഡർ ആണ് നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കുന്നത്.എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് നോക്കാം.രണ്ടു കുപ്പികൾ എടുക്കുക.രണ്ട് കുപ്പികളുടെ മുകൾഭാഗം ഒരേപോലെ കട്ട് ചെയ്യുക.ഇനി ഒരു കാർബോർഡ് കഷ്ണം നല്ല റൗണ്ടിൽ കട്ട് ചെയ്ത് എടുക്കുക.ഒരു ഫോൾ ഷീറ്റ് എടുത്തു രണ്ടായി മടക്കുക. ഇത് കുപ്പി കവർ ചെയ്യുന്ന രീതിയിൽ ഒട്ടിക്കുക.കുപ്പിയിലും ഇതുപോലെ ഫോൾ ഷീറ്റ് കവർ ചെയ്തത് ഒട്ടിക്കണംഫോൾ ഷീറ്റ് ഇല്ലെങ്കിൽ പേപ്പറോ തുണിയൊ ഉപയോഗിക്കാം.

അടിഭാഗത്ത് പേപ്പർ ചെറുതാണെന്ന് കട്ട് ചെയ്തു കൊടുക്കുക.അത് ഉള്ളിലേക്ക് മടക്കി ഒട്ടിക്കുക. കാർബോർഡും ഈ ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തെടുക്കുക. രണ്ടു കുപ്പികളും തമ്മിൽ ഒന്നു കൂട്ടി ഒട്ടിക്കുക.ശേഷം കുപ്പികളുടെ അടിഭാഗത്ത് പശതേച്ച് കാർ ബോർഡിൽ ഒട്ടിക്കുക.വെള്ള നിറത്തിലും പിങ്ക് നിറത്തിലുള്ള കട്ടി പേപ്പർ ചെവിയുടെ ഷേപ്പിൽ കട്ട് ചെയ്തെടുക്കുക.ചെറിയൊരു ഓവൽ ഷേപ്പിൽ ബ്ലാക്ക് പേപ്പറും അതുവരെ വൈറ്റ് പേപ്പറും കട്ട് ചെയ്ത് എടുക്കുക. വെള്ള പേപ്പറിന് മുകളിൽ കറുത്ത പേപ്പർ ഒട്ടിക്കുക.ഇത് കാർ ബോർഡിൽ കണ്ണിന്‍റെ സ്ഥാനത്ത് ഒട്ടിക്കുക. ഐസ്ക്രീം ഒക്കെ വാങ്ങുമ്പോൾ കിട്ടുന്ന റൗണ്ട് ഷേപ്പിൽ കുഴിഞ്ഞു ഇരിക്കുന്ന പ്ലാസ്റ്റിക് സ്പൂണിന്റെ സ്റ്റിക് ഭാഗം കളഞ്ഞു ആ റൗണ്ട് ഭാഗം മാത്രം എടുക്കുക.ഇത് നമുക്ക് മൂക്കായിട്ട് ഉപയോഗിക്കാം.അത് അവിടെ ഒട്ടിച്ചു കൊടുക്കുക.ഇനി ഈർക്കിൽ ഉപയോഗിച്ച് മീശയും വെച്ച് കൊടുക്കുക. വായന സ്ഥാനത്തെത്തുന്നതിന് റെഡ് കളർ പേപ്പർ ഉപയോഗിച്ച് വാ ഷേപ്പിൽ വെട്ടിയെടുത്ത് ഒട്ടിക്കുക.അപ്പോൾ റാബിന്റെ ഷേപ്പിലുള്ള പെൻ ഹോൾഡർ റെഡി.

Leave a Reply

Your email address will not be published. Required fields are marked *