ഇനി പഞ്ഞി മിഠായി വീട്ടിൽ ഉണ്ടാക്കാം ആര്‍ക്കും വളരെ ഈസ്സിയായി

പഞ്ഞി മിഠായി ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.വായിൽ ഇടുമ്പോൾ തന്നെ അലിഞ്ഞു പോകുന്ന പഞ്ഞി മിഠായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്.ഉത്സവപ്പറമ്പുകളിലും സർക്കസ് മൈതാനങ്ങളിലും കാർണിവൽ ആഘോഷ സ്ഥലങ്ങളിലുമാണ് ഈ പലഹാരം സ്ഥിരമായി കാണാറുള്ളത്.പഞ്ചസാരകൊണ്ട് നിർമ്മിക്കുന്ന സ്പോഞ്ചുപോലുള്ള ഒരു പലഹാരമാണ് കോട്ടൺ കാന്റി അഥവാ  പഞ്ഞി മിഠായി.ചെറിയ പ്ലാസ്റ്റിക് കൂടിൽ ആയിട്ടാണ് ഇത് ഉത്സവപ്പറമ്പുകളിലും മറ്റും വിറ്റഴിക്കുന്നത്.കാന്റി ഫ്ലോസ് ഫെയറി ഫ്ലോസ് എന്നും ഇതിനുപേരുണ്ട്.പഞ്ചസാര സ്പോഞ്ചു പോലെ ആക്കിയെടുക്കുന്നതുകൊണ്ട് ഇത് കാണാൻ വളരെ വലുതായിരിക്കും.പല കളറിലാണ് പഞ്ഞിമിട്ടായി നമുക്ക് ലഭിക്കുന്നത്.ഇങ്ങനെ ഇതിനെ ആകർഷകമാക്കാനായി ചേർക്കുന്നത് വിവിധതരം കളറുകളാണ്. രുചി മാത്രമല്ല ആകർഷപ്പെടുത്തുന്ന ഈ കളറുകൾ കൂടിയാണ് പഞ്ഞി മിഠായിയ്ക്ക് ഇത്രയെറെ ആരാധകരുള്ളത്.ഒരു കോട്ടൺ കാന്റിയിൽ ഏകദേശം 100 മുതൽ 150 കലോറി ഊർജ്ജം ലഭ്യമായിരിക്കും.ഒരു പ്രത്യേക രുചിയാണ് ഈ പഞ്ഞിമിഠായിക്ക്. ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.പക്ഷേ ഇത് ഉണ്ടാകണമെങ്കിൽ ആദ്യം ഒരു കോട്ടൻ കാന്റീ മെഷീൻ ആവശ്യമുണ്ട്.

ഈ കാന്റീ മെഷിനും സിമ്പിൾ ആയിട്ട് നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.എങ്ങനെയാണ് ഇത് നിർമ്മിക്കുന്നത് എന്ന് നോക്കാം ഇതിന് പ്രധാനമായും വേണ്ടത് മിക്സിയുടെ ജാറിന്‍റെ അടിയിലെ ഭാഗമാണ്.ഇനി ഒരു പ്ലാസ്റ്റിക് പാത്രവും ആവശ്യമുണ്ട്.മിക്സിയുടെ ജാറിന്‍റെ അടിഭാഗം ഈ പാത്രത്തിൽ നമുക്ക് ഒന്ന് ഫിറ്റ് ചെയ്യേണ്ടതുണ്ട്.അതിനായി കറക്റ്റ് അളവിലെടുത്ത് പാത്രം ഒന്ന് റൗണ്ട് ഷേപ്പിൽ കട്ട് ചെയ്തെടുക്കുക.ഇനി ജാറിന്‍റെ അടിഭാഗം ഈ ഹോളിലേക്ക് ഇറക്കി റൊട്ടേറ്റ് ചെയ്ത് ഫിറ്റ് ചെയ്യുക.അതിന്‍റെ കപ്പിളർ അതിലേക്ക് ഒന്ന് ഇൻസർട്ട് ചെയ്ത് കൊടുക്കുക.ഇനിയൊരു മിൽക്ക് മെയ്ഡിന്‍റെ പാത്രമെടുത്ത് അതിന്‍റെ അടിഭാഗത്തെ പെയിന്റ് എല്ലാം കളയുക.ആ ഭാഗം ഒന്നും മാർക്ക് ചെയ്ത് അത് കട്ട് ചെയ്ത് എടുക്കുക.ഒരു ആണി ഉപയോഗിച്ച് ഇതിൽ കമ്പ്ലീറ്റ് ആയിട്ട് ചെറിയ ഹോൾ ഇട്ട് കൊടുക്കുക.ഇനി ഇതിന്‍റെ സെന്ററിൽ ആയിട്ട് ഒരു ഹോൾ കൂടി ഇട്ടു കൊടുക്കുക.ഇനി നമ്മൾ നേരത്തെ ജാറിന്‍റെ അടിഭാഗം ഫിറ്റ് ചെയ്ത പാത്രത്തിൽ വാഷറും ബോൾട്ടും കൂടി ഇട്ട് കൊടുക്കുക.അപ്പോൾ നമ്മുടെ പാത്രം നന്നായി സെറ്റായി നിൽക്കും.

ഇതിലേക്ക് നമ്മൾ റെഡിയാക്കി വെച്ചിരിക്കുന്ന മിൽക്ക് മെയിഡിന്‍റെ പാത്രം വെച്ച് ബോൾട്ട് ഉപയോഗിച്ച് നന്നായി ഫിറ്റ് ചെയ്തുകൊടുക്കുക.അപ്പോൾ നമ്മുടെ കോട്ടൺ കാൻഡി മെഷിൻ റെഡി.ഇനി നമുക്ക് പഞ്ഞിമിട്ടായിയുടെ ഒരുമിക്സ് ഉണ്ടാക്കിയെടുക്കാം.ഒരു പാത്രത്തിൽ 3 ടീസ്പൂൺ പഞ്ചസാരയ്ക്ക് ഒരു ടീസ്പൂൺ വെള്ളം ഒഴിച്ച് അതൊന്ന് ചൂടാക്കിയെടുക്കുക.ബ്രൗൺ നിറമാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം. മിക്സിലേക്ക് നമ്മൾ നേരത്തെ നിർമ്മിച്ചു വെച്ചിരിക്കുന്ന കോട്ടൺ കാൻഡി മെഷിൻ വെച്ചു കൊടുക്കുക. മിക്സി ഓൺ ചെയ്ത് ഇതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന പഞ്ചസാര ലായനി ഒഴിച്ചു കൊടുക്കുക.അപ്പോൾ നമ്മുടെ വെള്ള കളറിലുള്ള പഞ്ഞിമിട്ടായി കിട്ടും. നമുക്ക് റോസ് പഞ്ഞി മിട്ടായി വേണമെന്നുണ്ടെങ്കിൽ പഞ്ചസാരയുടെ മിശ്രിതത്തിലേക്ക് സ്ട്രോബറി എസൻസ് ചേർത്ത് കൊടുത്താൽ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *