ഇനിയാരും ഇത് കാശ് കൊടുത്തു വാങ്ങല്ലേ തയ്യൽ മെഷിൻ വേണ്ട നമുക്ക് തന്നെ ഉണ്ടാക്കാം

ലോകത്തെ മുഴുവൻ കീഴടക്കിയ കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾ പ്രധാനമായി മൂന്ന് പ്രതിരോധ മാർഗ്ഗങ്ങൾ ആണ് കൈക്കൊണ്ടത്.ശാരീരിക അകലം കൈകളുടെ ശുചിത്വം മാസ്കുകളുടെ ഉപയോഗം ഇവയാണ് നമ്മൾ കൈകൊണ്ട ആ മൂന്ന് പ്രതിരോധമാർഗങ്ങൾ. കോവിഡിന്‍റെ ആദ്യദിനങ്ങളിൽ നമ്മളെല്ലാവരും പരതി നടന്നത് ഹാൻഡ് സാനിറ്റൈസറും മാസ്കുകളും ആയിരുന്നു.എന്നാൽ ഇന്ന് മാസ്ക് നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്.മാസ്ക് ധരിക്കാതെ ഇന്നും വീടിനു പുറത്തിറങ്ങാനെ സാധിക്കില്ല.അതുകൊണ്ടുതന്നെ എന്തു മറന്നാലും നമ്മൾക്ക് ഒരിക്കലും മാസ്ക് മറക്കാൻ പാടില്ല..ഉറവിട നിയന്ത്രണവും വ്യക്തിഗത സുരക്ഷയുമാണ് മാസ്ക് ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങൾ.എൻ 95 സർജിക്കൽ/മെഡിക്കൽ മാസ്ക് തുണി മാസ്ക് പലതരത്തിലുള്ള മാസ്ക്കുകൾ ഉണ്ട്. പൊതുജനങ്ങൾ പൊതുഇടങ്ങളിൽ കൂടുതലും തുണി മാസ്കുകൾ ആണ് ഉപയോഗിക്കുന്നത്.കോവിഡിന്‍റെ ആദ്യനാളുകളിൽ മാസ്കുകൾക്ക് ഭയങ്കര ക്ഷാമം ആയിരുന്നു. മെഡിക്കൽ ഷോപ്പുകളിൽ ഒന്നും മാസ്ക് കിട്ടാനാ ഇല്ലായിരുന്നു.എന്നാൽ ഇന്ന് അങ്ങനെയല്ല കഥ.മാസ്ക് നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയതോടെ എല്ലാ കടകളിലും മാസ്ക് വിൽപ്പന തുടങ്ങി.പല നിറത്തിലും പല ആകൃതിയിലും ഉള്ള ഭംഗിയുള്ള മാസ്കുകൾ ഇന്ന് കടകളിൽ നിന്ന് വാങ്ങാൻ കിട്ടും.

അതേസമയം ഇന്ന് കൂടുതൽ പേരും മാസ്ക് വീട്ടിൽ തന്നെ തയ്ച്ചെടുക്കുകയാണ് ചെയുന്നത്. അപ്പോൾ നമ്മുടെ വസ്ത്രത്തിന് ഇണങ്ങിയ മാസ്ക് നമുക്ക് സ്വയം തയ്ച്ചെടുക്കാൻ സാധിക്കും. എന്നാൽ തയ്യൽ മെഷീൻ ഉള്ളവർക്ക് മാത്രമേ ഇങ്ങനെ സ്വയം സാധിച്ചെടുക്കാൻ കഴിയുമായിരുന്നുള്ളൂ.പക്ഷേ ഇന്ന് തയ്യൽ മെഷീൻ ഇല്ലെങ്കിലും ഒരു സൂചി നൂലും ഉണ്ടെങ്കിൽ നമുക്ക് ഒരു മാസ്ക് തയിക്കാൻ സാധിക്കും. തയ്യൽ മെഷീൻ ഇല്ലാതെ എങ്ങനെയാണ് ഒരു മാസ്ക് തയിക്കുന്നതെന്ന് നോക്കാം.ചതുരത്തിൽ രണ്ടു ചെറിയ തുണി കഷ്ണം മുറിച്ചെടുക്കുക. ഒരു റൗണ്ട് ഷേപ്പിലുള്ള പ്ലേറ്റൊ പാത്രമൊ എടുക്കുക.പാത്രം തുണിയുടെ മുകളിൽ വച്ച് റൗണ്ട് ഷേപ്പ് ഒന്ന് വരച്ചെടുക്കുക.ഇനി അത് കട്ട് ചെയ്ത് എടുക്കുക.ഇനി തുണി രണ്ടായി മടക്കി സെന്ററിൽ വച്ച് കട്ട് ചെയതെടുക്കുക.വീണ്ടും അത് ഒന്നുകൂടി മടക്കി കട്ട് ചെയ്ത് എടുക്കുക.രണ്ടു പീസ് തുണി എടുത്തു തുണിയുടെ രണ്ടുവശങ്ങൾ തമ്മിൽ ഒരുമിച്ച് വയ്ക്കുക.തുണിയുടെ ആർച്ച് പോലെ വരുന്ന ഭാഗം സൂചിയും നൂലും ഉപയോഗിച്ച് കൈകൊണ്ട് തയിച്ചെടുക്കുക.അതുപോലെ കട്ട് ചെയ്ത എല്ലാം തുണിയും ഇങ്ങനെ തയിച്ചെടുക്കുക.ഇനി ഒരു തുണി ഒന്ന് ഓപ്പൺ ചെയ്തു നോക്കൂക അപ്പോൾ നടുഭാഗം റൗണ്ട് ഷേപ്പിൽ ആയിരിക്കും കിട്ടുന്നത്.അടുത്ത ഒരു തുണി എടുത്ത് ആദ്യം എടുത്ത തുണിയുടെ നടുവിൽ വച്ചു കൊടുക്കുക. രണ്ടു സൈഡിലും തുണിയുടെ നല്ല വശമായിരിക്കും കിട്ടുന്നത്.

രണ്ടാമത്തെ തുണിയും ഇതുപോലെ വെക്കുക. നമ്മൾ 4 ലെയർ ഉള്ള മാസ്ക് ആണ് തയിക്കുന്നത് അതുകൊണ്ട് ഈ രണ്ടാമത്തെ പീസും ആദ്യത്തെ പീസിന് മുകളിൽ മുകളിൽ വയ്ക്കുക.ഇനി തുണിയുടെ താഴ്ഭാഗത്തും മുകൾ ഭാഗത്തും കുറച്ചു ഭാഗം വിട്ട് സൂചിയും നൂലും ഉപയോഗിച്ച് തയ്ച്ചുകൊടുക്കുക.ഇനി നല്ല വശം പുറത്തോട്ട് എടുക്കുക.ഇനി ആ ഓപ്പൺ ആയ ഭാഗം മടക്കി അവിടെ ഇലാസ്റ്റിക് വെച്ചുകൊടുത്തു ഒന്ന് തയ്ച്ചുകൊടുക്കുക.അപ്പോ നമ്മുടെ കൈ കൊണ്ട് തയിച്ച മാസ്ക് റെഡി.മാസ്‌ക് ധരിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഒന്നാമതായെ ഗുണമേന്മയുടെ കാര്യം തന്നെ.ഇത്തരത്തിലുള്ളതു നോക്കി വാങ്ങണം.ഇവിടെ ധനലാഭം നോക്കരുത്. അതുപോലെ മാസ്‌ക് ധരിയ്ക്കുന്നതിന് മുന്‍പും പിന്‍പും കൈകള്‍ നല്ലതു പോലെ വൃത്തിയാക്കണം. മാസ്‌കിന്റെ മെറ്റാലിക് ഭാഗം മൂക്കിനു മുകളിലായി മൂക്കും വായും മൂടുന്ന വിധത്തില്‍ ആയിരിക്കണം മാസ്ക് ധരിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *