ഇന്ന് ധാരാളം മേഖലകളിൽ നമ്മൾ സാധാരണക്കാർ പറ്റിക്കപ്പെടാറുണ്ട്.അതിൽ പ്രധാനപ്പെട്ട ഒരു മേഖലയാണ് കെട്ടിടനിർമാണ മേഖല.കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നമ്മൾ സാധാരണ പറ്റിക്കപ്പെടുന്ന ഒരു ഏരിയയാണ് ഫ്ളോറിങ്.ഇന്ന് വീടുകളിലായാലും ഷോപ്പുകളിലായാലും നമ്മൾ ഫ്ലോറിങ്ങിനായി ഉപയോഗിക്കുന്നത് ടൈലുകളാണ്.ടൈൽസ് പർച്ചേസ് ചെയ്യുന്ന സമയത്ത് നമ്മുടെ ചെറിയൊരു അജ്ഞതയെ മുതലെടുത്തുകൊണ്ട് ടൈൽ ഷോപ്പ് ഉടമകളും ടൈൽ ഫിക്സ് ചെയ്യുന്ന കോൺട്രാക്ടേഴ്സും നമ്മൾ നല്ല രീതിയിൽ കബളിപ്പിക്കാറുണ്ട്. വീട് നിർമ്മിക്കാൻ പോകുന്നവർ എല്ലാവരും ഈയൊരു തട്ടിപ്പ് അറിഞ്ഞിരിക്കേണ്ടതാണ്. സാധാരണ വീട് പണിയുമ്പോൾ അതിലേക്ക് ആവശ്യമായ ടൈൽ ഒക്കെ എടുക്കുന്നത് ഓരോ മുറിയുടെയും അളവുകൾ കണക്കാക്കിയാണ്.ഇങ്ങനെ അളവുകൾ കണക്കാക്കുന്നത് പലപ്പോഴും മെഷറിങ് ടേപ്പ് ഉപയോഗിച്ചാണ്.ഇത്തരം ടേപ്പുകളിൽ മൂന്നുതരത്തിലുള്ള അളവുകൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഒന്നും മീറ്റർ രണ്ടാമത്തെത് ഫീറ്റ് മറ്റൊന്ന് ഇഞ്ച്.ഇങ്ങനെ ഒരു ടേപ്പ് ഉപയോഗിച്ച് മൂന്നു തരത്തിൽ നമുക്ക് എന്തും മെഷർ ചെയ്യാൻ സാധിക്കും. സാധാരണ റൂമുകളുടെ അളവുകൾ നമ്മൾ പറയുന്നത് അടി കണക്കിലാണ് അഥവാ സ്ക്വയർ ഫീറ്റിലാണ്. എന്നാൽ ഏറ്റവും ശരിയായിട്ടുള്ള അളവ് എന്നുപറയുന്നത് സ്ക്വയർ മീറ്റർ ആണ് അല്ലെങ്കിൽ ചതുരശ്രഅടി.ഇവിടെയാണ് നമ്മൾ പറ്റിക്കപ്പെടുന്നത്.എന്നാൽ ഇത് അറിയുന്നതിന് ആദ്യം തന്നെ എന്താണ് സ്ക്വയർമീറ്റർ അല്ലെങ്കിൽ സ്ക്വയർഫീറ്റ് എന്ന് അറിയേണ്ടതുണ്ട്.സാധാരണ നമ്മുടെ മുറിയിലേക്ക് ആവശ്യമായ ടൈലുകളുടെ എണ്ണം അറിയുന്നത് ആ മുറിയുടെ നീളവും വീതിയും തമ്മിൽ ഗുണിക്കുമ്പോഴാണ്.
കാരണം മുറിയുടെ നീളത്തെ വീതി കൊണ്ട് ഗുണിക്കുമ്പോഴാണ് ആ മുറിയുടെ ഏരിയ എത്രയുണ്ടെന്ന് അറിയാൻ സാധിക്കുന്നത്.ഇത് നമുക്ക് സ്ക്വയർഫീറ്റിലും കണ്ടുപിടിക്കാം മീറ്റർ സ്ക്വയറിലും കണ്ടുപിടിക്കാം.ഒരു മെഷറിങ് ടേപ്പ് ഉപയോഗിച്ച് മുറിയുടെ നീളവും വീതിയും മീറ്ററിലാണ് നമ്മൾ അളക്കുന്നത് എങ്കിൽ അതിനനെ ഗുണിച്ചാൽ ആ കിട്ടുന്നത് മീറ്റർ സ്ക്വയറും ഇനി ഫീറ്റിലാണ് അളക്കുന്നതെങ്കിൽ അതിനെ ഗുണിച്ചാൽ നമുക്ക് കിട്ടുന്നത് സ്ക്വയർ ഫീറ്റുമാണ്. പൊതുവിൽ എല്ലാ ടൈലുകളുടേയും അളവ് നമ്മൾ പറയുന്നത് സ്ക്വയർഫീറ്റിലാണ്.ടൈലിന് വില നിശ്ചയിക്കുന്നതും സ്ക്വയർഫീറ്റ് കണക്കിലാണ്.എന്നാൽ ഒരു ടൈലിന് ശരിയായ അളവ് എന്നു പറയുന്നത് സ്ക്വയർഫീറ്റിൽ അല്ല സെന്റീമീറ്ററിലാണ്.അത് നമുക്ക് ഏത് ടൈൽ എടുത്ത് പരിശോധിച്ചാലും മനസ്സിലാക്കാൻ സാധിക്കും.കമ്പനിയും ഒരു ടൈലിന്റെ മെഷർമെന്റ് കണക്കാക്കുന്നത് ഫീറ്റിലല്ല സെന്റീമീറ്ററിലാണ്.ഒരു ടു ബൈ ടു ടൈൽ എടുക്കുകയാണെങ്കിൽ അതിന് 60 സെന്റീമീറ്റർ നീളവും 60 സെന്റീമീറ്റർ വീതിയും ആണ് ഉള്ളത്.എന്നാൽ ഷോപ്പുടമ പറയുന്നത് ഇത് നാല് സ്ക്വയർഫീറ്റ് ഉണ്ടെന്നാണ്. അത്രെയും തന്നെ തുക ഈ ഒരു ടൈലിൽ നിന്ന് അവർ ഈടാക്കുകയും ചെയ്യും.എന്നാൽ ഒരു ടൈലിന് പോയിന്റ് 12 സ്ക്വയർ ഫീറ്റ് കുറവായിരിക്കും.
ടു ബൈ ടു എന്ന് ടൈൽ നമ്മൾ ഒരു 500 പീസ് വാങ്ങുകയാണെങ്കിൽ ഒരു ടൈലിൽ നമുക്ക് കിട്ടുന്ന സ്ക്വയർഫീറ്റ് എന്ന് പറയുന്നത് 3.87 സ്ക്വയർ ഫീറ്റ് ആണ്. 500 സ്ക്വയർ ഫീറ്റ് ടൈൽ നമ്മൾ പർച്ചേസ് ചെയ്യുമ്പോൾ 3.87 ഗുണിക്കണം 500 എന്ന് കാൽക്കുലേറ്റ് ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്നത് 1937.52 സ്ക്വയർ ഫീറ്റാണ്.എന്നാൽ കടയുടമയുടെ കണക്കിൾ 4 ഗുണിക്കണം 500 എന്ന് കാൽക്കുലേറ്റ് ചെയ്യുമ്പോൾ 2000 സ്ക്വയർ ഫീറ്റ് എന്നാണ് കിട്ടുന്നത്.ശരാശരി 60 രൂപ നിരക്കിൽ നമ്മൾ ടൈൽ പർചേസ് ചെയ്യുമ്പോൾ നമ്മൾ ഷോപ്പുടമയ്ക്ക് അധികമായി കൊടുക്കേണ്ടിവരുന്നത് 3720 രൂപയാണ്. ഇത് ഒരു ചെറിയ അളവിലുള്ള ടൈൽ എടുക്കുമ്പോൾ ഉള്ള കാര്യമാണ് പറഞ്ഞത്.എന്നാൽ 150 രൂപ കൊടുത്ത് എടുക്കുന്ന വലിയ പർച്ചേസിന് നമ്മൾ എത്ര ആയിരം രൂപ അധികമായി കൊടുക്കേണ്ടി വരും എന്ന് ഒന്ന് ചിന്തിച്ചാൽ മതി.ഇത് ഫിക്സ് ചെയ്യുന്ന സമയത്ത് നമ്മൾ സാധാരണ സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിലാണ് കരാർ നൽകുക.ഇപ്പോൾ വലിയൊരു ഭീമമായ തുക പറ്റിക്കപ്പെടുന്നുണ്ട്. ഇത്തരം അജ്ഞത കാരണം ഒരുപാട് സാധാരണക്കാരാണ് പറ്റിക്കപ്പെട്ടുന്നത്.അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഒന്ന് അറിഞ്ഞിരുന്നാൽ ഒരുപാട് പൈസ ലാഭിക്കാൻ സാധിക്കും.