ചമ്മന്തി ഇഷ്ടമല്ലാത്തവർ ആരുമുണ്ടാവില്ല.കുറച്ചു ചമ്മന്തിഉണ്ടെങ്കിൽ വയറ് നിറയെ ചോറ് കഴിക്കാം.വീട്ടിൽ ഉള്ള വളരെ കുറച്ചു സാധനങ്ങൾ കൊണ്ടു വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ചമ്മന്തി.സാധാരണ നമ്മുടെ എല്ലാ വീടുകളിൽ തേങ്ങ ചമ്മന്തി ആണ് ഉണ്ടാക്കുന്നത്.എന്നാൽ തേങ്ങാ ചമ്മന്തി മാത്രമല്ല കുറേ അധികം ചമ്മന്തികൾ നമ്മുടെ നാട്ടിലുണ്ട്. പുളി ചമ്മന്തി നെല്ലിക്ക ചമ്മന്തിതക്കാളി ചമ്മന്തി പുളിയില ചമ്മന്തി ഉപ്പുമാങ്ങ ചമ്മന്തി ഉണക്ക ചെമ്മീൻ ചമ്മന്തി ചുട്ടരച്ച ചമ്മന്തി ഇങ്ങനെ കുറെയധികം ചമ്മന്തികൾ ഉണ്ട്.മിക്ക വീടുകളിലും ഈ ചമ്മന്തികൾ എല്ലാം തന്നെ ഉണ്ടാകാറുമുണ്ട്.എന്നാൽ ചെറുപയർ ചമ്മന്തിയെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ.സാധാരണ നമ്മൾ ചെറുപയർ കൊണ്ട് ചെറുപയർ തോരൻ ചെറുപയർ മെഴുക്കുപുരട്ടി ഇവയൊക്കെയാണ് ഉണ്ടാക്കുന്നത്.ഇതൊക്കെ ഉണ്ടാക്കണമെങ്കിൽ ചെറുപയർ തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് വേവിച്ചെടുക്കണം.ഇത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്.പക്ഷെ ചെറുപയറിന്‍റെ ഗുണങ്ങൾ അറിയാവുന്നതുകൊണ്ട് തന്നെ നമ്മൾ കുറച്ച് മെനക്കെട്ടാലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത്രയും പോഷക ഗുണങ്ങൾ അടങ്ങിയ പയർ വർഗ്ഗമാണ് ചെറുപയർ. ഇത് മുളപ്പിച്ച കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്.
ചെറുപയർ ദിവസേന കഴിക്കുന്നത് ശരീരത്തിൽ ഉൽപാദനം വർദ്ധിപ്പിക്കും.അതുകൊണ്ടു തന്നെ അനീമിയ പോലുള്ള രോഗങ്ങൾ തടയുന്നതിന് ചെറുപയർ സഹായിക്കും.നാര് അടങ്ങിയ ഭക്ഷണം ആയതുകൊണ്ട് തന്നെ ചെറുപയർ കഴിക്കുന്നത് ദഹനപ്രക്രിയയ്ക്കും വളരെ നല്ലതാണ്.മുളപ്പിച്ച ചെറുപയർ ഫൈബറിന്റെയും പ്രോട്ടീന്റെയും മുഖ്യ ഉറവിടം ആണ്.കൂടാതെ വൈറ്റമിന്‍ ബി 1 ബി 2 ബി 3 ബി 5 ബി 6 കാര്‍ബോഹൈഡ്രേറ്റ് ഫോളേറ്റ് മാംഗനീസ് മഗ്നീഷ്യം സേലേനിയം സിങ്ക് പൊട്ടാസ്യം കോപ്പര്‍ അയേണ്‍ ഫോസ്ഫറസ് തുടങ്ങിയവയും ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്.ശരീരത്തിന്‍റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനു സഹായിക്കുന്നവയാണ് ഇവ എല്ലാം തന്നെ.ഇത്രയും പോഷക ഗുണങ്ങൾ അടങ്ങിയ ചെറുപയർ,കൊണ്ട് എളുപ്പത്തിലൊരു ചമ്മന്തി ഉണ്ടാക്കാം സാധിക്കുമെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്.അപ്പോൾ ചെറുപയർ കുതിർക്കാനൊ വേവിച്ചെടുക്കാനോ ഒന്നും സമയം കളയേണ്ടതുമില്ല.വളരെ കുറച്ച് ചേരുവ കൊണ്ട് തന്നെ സ്വാദിഷ്ടമായ നല്ല നാടൻ ചെറുപയർ ചമ്മന്തി ഉണ്ടാക്കാം.എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചേരുവക ചെറുപയർ അര കപ്പ് എണ്ണ തേങ്ങ ഉള്ളി വറ മുളക് ഉപ്പ് കാശ്മീരി ചില്ലി പൗഡർ വിനാഗിരി തയ്യാറാക്കുന്ന വിധം പാൻ ചൂടാക്കി ഇതിലേക്ക് കഴുകി വാരി എടുത്ത് ചെറുപയർ ഇട്ട് ഒന്നും വറുത്തെടുക്കുക.പച്ച നിറം മാറി ഒരു ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യുക.ഇത് ഒരു മിക്സിയുടെ ജാറിക്ക് മാറ്റുക. ഇനി ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിക്കുക.എണ്ണ ചൂടായശേഷം വറ മുളക് ഉള്ളി തേങ്ങ ചിരവിയത് ഇവയെല്ലാംകൂടി ഇട്ട് വറുത്തെടുക്കുക.ഇനി ഇത് നമ്മൾ നേരത്തെ മാറ്റിവെച്ച പയറിലേക്ക് കൊടുക്കുക. ഇതിലേക്ക് കുറിച്ചും കാശ്മീരി ചില്ലി പൗഡറും ആവശ്യത്തിനു ഉപ്പും ഒരു ടേബിൾ സ്പൂൺ വിനാഗിരിയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.അപ്പോൾ നമ്മുടെ നാടൻ ചെറുപയർ ചമ്മന്തി റെഡി.