പാടാത്ത പൈങ്കിളിയിലെ നായികയെ കുറിച്ച് നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്

നമ്മുടെ വീട്ടമ്മമാർ എല്ലാവരും തന്നെ സീരിയൽ പ്രേമികൾ ആണ്.അതുകൊണ്ടുതന്നെ വൈകുന്നേരം ആറുമണി കഴിഞ്ഞാൽ എല്ലാ വീട്ടമ്മമാരും ടിവിയുടെ മുന്നിൽ തന്നെ ആയിരിക്കും.മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റിൽ രാത്രി എട്ടരയ്ക്ക് സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി.ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള വിവിധ ചാനലുകളിൽ ഒരുപാട് സീരിയലുകൾ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ജനപ്രീതി കിട്ടുന്ന ഒരു സീരിയലാണ് പാടാത്ത പൈങ്കിളി.സെപ്റ്റംബർ ഏഴിനാണ് പാടാത്ത പൈങ്കിളി സംപ്രേഷണം ചെയ്തത്.ഇതിലെ പ്രധാന കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്. കണ്മണി എന്ന അനാഥ പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ സീരിയൽ കടന്നുപോകുന്നത്.അവളുടെ ജീവിതത്തിലെ സങ്കടങ്ങളും സന്തോഷങ്ങളും പ്രണയവും ആണ് ഈ സീരിയലിലൂടെ സംവിധായകൻ പറയുന്നത്. ഓമനത്തിങ്കൾ പക്ഷി പരസ്പരം എന്‍റെ മാനസപുത്രി പ്രണയം തുടങ്ങി സീരിയലുകളുടെ സംവിധായകൻ സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളിയുടെ സംവിധായകൻ. ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ സൂരജ് സൺ ആണ് ദേവ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇതിലേ കണ്മണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനീഷ മഹേഷ് എന്ന പെൺകുട്ടിയാണ്.

മനീഷയുടെ ആദ്യ പരമ്പരയാണ് പാടാത്ത പൈങ്കിളി.ഈ ഒരു ഒറ്റ സീരിയലിലൂടെ തന്നെ മനീഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറി കഴിഞ്ഞു. മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മനീഷയ്ക്ക് നിരവധി ആരാധകരെ സ്വന്തമാക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.മോഡൽ കൂടിയായ മനീഷയുടെ നിരവധി ഫോട്ടോഷൂട്ടുകൾ വൈറലായിരുന്നു.സ്കൂൾ പഠനകാലത്തുതന്നെ മനീഷ മോഡലിങ് ചെയ്യുമായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിയാണ് മനീഷ മഹേഷ്.കുട്ടിക്കാലം മുതലേ അഭിനയത്തോട് ഇഷ്ടമുള്ള മനീഷ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് വരുന്നത്.ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഓഡിഷനെ കുറിച്ചു അറിഞ്ഞാണ് മനീഷ് പാടാത്ത പൈങ്കിളിയിലേക്ക് എത്തുന്നത്.ഇരുപത്തിമൂന്നുകാരിയായ മനീഷ മധുര അണ്ണ ഫാത്തിമ കോളേജിൽ മൂന്നാവർഷ ബി എസി എയർലൈൻസ് വിദ്യാർത്ഥിയാണ്.അമ്മയും സഹോദരിയും ആണ് മനീഷയ്ക്കൊപ്പം ഉള്ളത്.ജീവിത യാഥാർഥ്യങ്ങളുമായുള്ള കണ്മണിയുടെ പോരാട്ടത്തിന്‍റെ കഥയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ.

നാടൻ ലുക്കിൽ സാധാരണ പെൺകുട്ടിയായിട്ടാണ് മനീഷ് സീരിയലിൽ എത്തുന്നത്.എന്നാൽ മോഡേൺ വേഷവും തനിക്ക് നന്നായി ഇണങ്ങുമെന്ന് ഫോട്ടോഷൂട്ടിലൂടെ മനീഷ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്.യാതൊരു അഭിനയ പാരമ്പര്യവും ഇല്ലാത്ത മനീഷ ടിക്ടോക് വീഡിയോയാണ് അഭിനയ രംഗത്തെക്ക് എത്തുന്നത്. മനീഷയുടെ ടിക് ടോക് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സിനിമയിൽ നല്ലൊരു വേഷമാണ് മനീഷയുടെ സ്വപ്നം.ആഡംബരമായി ഒരുങ്ങുന്നത് ഒട്ടും ഇഷ്ടമല്ലാത്ത താരമാണ് പാടാത്ത പൈങ്കിളിയിലെ കണ്മണി. സിമ്പിൾ ലുക്കാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നും മനീഷ പറയുന്നു.ഏതായാലും കണ്മണിയായി എത്തി മനീഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *