ചായക്കൊപ്പം കറുമുറെ കൊറിക്കാൻ അല്പം മിക്സ്ചർ കൂടിയുണ്ടെങ്കിൽ മറ്റൊന്നും വേണ്ട കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ബോംബെ മിക്സ്ചർ വാങ്ങുന്നതിനായി ഇനി ബേക്കറിയിൽ പോകേണ്ടതില്ല.നമ്മുടെ വീട്ടിൽ ധാരാളമുള്ള ചെറുപയർ കറിവെച്ച് കഴിച്ചു മടുത്തെങ്കിൽ നമുക്ക് മറ്റൊരു രീതിയിൽ കഴിച്ചാലോ അൽപമൊന്ന് മെനക്കെട്ടാൽ വീട്ടിൽ തന്നെ തയ്യാറാക്കാം ഏവരും ഇഷ്ടപ്പെടുന്ന ബോംബെ മിക്ചർ.ആദ്യമായി ചെറുപയർ നന്നായി കഴുകി കുറഞ്ഞത് രണ്ടു മണിക്കൂർ കുതിരാൻ വയ്ക്കുക. ശേഷം വെള്ളം നന്നായി ഊറ്റി കളയുക. കഴിയുമെങ്കിൽ കുറച്ചുനേരം വെയിലത്ത് വെച്ച് വെള്ളം വറ്റിച്ചെടുക്കുക. വെയിലത്ത് വെക്കുമ്പോൾ ചെറുപയർ ഉണങ്ങി പോകാതിരിക്കാൻ ശ്രദ്ധിക്കണം ഇനി ഇതിനായി മാവ് തയ്യാറാക്കണം. രണ്ടുകപ്പ് വറുത്ത അരിപ്പൊടി കടയിൽ നിന്ന് വാങ്ങുന്ന വറുത്ത അരിപ്പൊടി ആയാലും കുഴപ്പമില്ല) എടുക്കുക. ഒരു കപ്പ് കടലമാവും ചേർക്കുക എടുക്കുന്ന അരിപ്പൊടിയുടെ പകുതി കടലമാവ് ചേർക്കുക എന്നതാണ് കണക്ക്. ഇതിലേക്ക് അൽപം ഫുഡ് കളർ ചേർക്കുക.ഫുഡ് കളർ ഇല്ല എന്നുണ്ടെങ്കിൽ അൽപം മഞ്ഞൾപൊടി ചേർത്താലും മതി.ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവു കുഴച്ചെടുക്കുക ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക.
മാവ് കുഴയ്ക്കാൻ ആവശ്യത്തിനുള്ള വെള്ളം മാത്രമേ ഉപയോഗിക്കാവൂ അല്ലെങ്കിൽ വറുത്തു കോരുന്ന സമയത്ത് അധികം എണ്ണ ചിലവാകും.കൃത്യമായ രീതിയിൽ കുഴച്ചു കഴിയുമ്പോൾ രണ്ടു ടേബിൾസ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർക്കുക. വെളിച്ചെണ്ണ ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വെളിച്ചെണ്ണ ഉപയോഗിച്ചാൽ രുചിയിൽ വ്യത്യാസം വരും. കുഴച്ച് അധികനേരം വയ്ക്കേണ്ട ആവശ്യമൊന്നുമില്ല കുഴച്ചതിന് ശേഷം മാവ് അപ്പോൾ തന്നെ ഉപയോഗിക്കാവുന്നതാണ്.ഇനി സേവനാഴിയും ചെറിയ ചില്ലും എടുക്കുക ഇടിയപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചില്ല്.കുഴച്ച മാവ് അതിൽ നിറയ്ക്കുക. അതിനു ശേഷം എണ്ണയിലേക്ക് മാവ് സേവനാഴി യിലൂടെ കറക്കി നൂൽ പരുവത്തിൽ ഇട്ടു കൊടുക്കുക. അധികം വലിഞ്ഞു പോകാതെ തീ കൂട്ടിയും കുറച്ചും കൊടുക്കുക ആവശ്യമനുസരിച്ച് തീ കൂട്ടിയും കുറച്ചും കൊടുക്കുക.ഇതിനു ശേഷം വെയിലത്ത് വെച്ച ചെറുപയർ എണ്ണയിൽ വറുത്തു കോരിയെടുക്കുക. സാധാരണയായി മസൂർ ദാൽ ആണ് ഉപയോഗിക്കുക.
എന്നാൽ ചെറുപയർ ഉപയോഗിച്ചാലും രുചിവ്യത്യാസം വരികയില്ല. ഇതിന്‍റെ മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിൽ നമ്മൾ ഉപ്പു ചേർക്കുകയില്ല, പകരം ബ്ലാക്ക് സാൾട് ആണ് ഉപയോഗിക്കുക. ബ്ലാക്ക് സാൾട്ട് വിപണിയിൽ സുലഭമാണ്. നമ്മുടെ ആവശ്യാനുസരണം ബ്ലാക്ക് സാൾട്ട് പൊടിച്ചെടുക്കുക.പിങ്ക് നിറത്തിലാണ് ബ്ലാക്ക് സാൾട്ട് കാണപ്പെടുന്നത്. കുറച്ച് ബ്ലാക്ക് സാൾട്ട് മിക്സ്ചർലേക്ക് ചേർക്കുക.സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ഉപ്പിന്‍റെ അത്രയും അളവിൽ ബ്ലാക്ക് സാൾട്ട് ഇടരുത്. ബ്ലാക്ക് സാൾട്ട് വളരെ കുറച്ചുമാത്രമേ ചേർക്കാൻ പാടുള്ളൂ. ഇരിക്കുംതോറും ഇത് മിക്സ്‌ചറിന് പ്രത്യേകതരം രുചി നൽകുന്നു.മിക്സ്ചർ തയ്യാറാക്കി കഴിഞ്ഞു രുചിച്ചു നോക്കുമ്പോൾ ഉപ്പു കുറവാണെങ്കിൽ ഉടനെ ചേർക്കരുത് ഒരു മണിക്കൂറിനുശേഷം വീണ്ടും രുചിച്ച് നോക്കി വേണമെങ്കിൽ മാത്രം ചേർത്തു കൊടുക്കുക.