പന വർഗ്ഗത്തിൽ പെടുന്ന ശാഖകൾ ഇല്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് അഥവാ കേരവൃക്ഷം.തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു.ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു.18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്റർ വരുന്ന തെങ്ങുകളും സാധാരണമാണ്. കേരളത്തിന്‍റെ സംസ്ഥാന വൃക്ഷമാണ് തെങ്ങ്.കേരളീയർ അവർക്ക് എന്തെന്നാൽ നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ കൽപ്പ വൃക്ഷം എന്ന് വിളിക്കുന്നു. പണ്ടൊക്കെ തെങ്ങു ശാസ്ത്രീയമായ രീതിയിൽ അല്ലായിരുന്നു കൃഷി ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ഇന്ന് ശാസ്ത്രീയമായ രീതിയിൽ തെങ്ങു കൃഷി ചെയ്യാൻ ആരംഭിച്ചിരിക്കുന്നു.വളർച്ചാരീതികളെ അടിസ്ഥാനമാക്കി തെങ്ങുകളെ നെടിയവ എന്നും കുറിയ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. 30 മീറ്റർ വരെ വളരുന്ന ഈ ഇനം തെങ്ങുകൾ ആറ് മുതൽ പത്ത് വർഷങ്ങൾക്ക് ശേഷം മാത്രമേ പുഷ്പിക്കുകയും ഉള്ളൂ.80 വർഷം വരെയാണ് ഇവയുടെ ആയുസ്സ്.മറ്റൊരിനമാണ് കുറിയ ഇനം തെങ്ങുകൾ. ഉദാഹരണം ചാവക്കാട് ഓറഞ്ച് ചാവക്കാട് ഗ്രീൻ ഗംഗാ ബോധം ചെന്തെങ്ങ് ഗൗളി പാത്രം മലയൻ യെല്ലോ മലയൻ ഗ്രീൻ മലയൻ ഓറഞ്ച് കല്പക പതിനെട്ടാം പട്ട മുതലായവ.കൂടാതെ സങ്കരയിനം തെങ്ങുകളും ലഭ്യമാണ്.ഇന്നത്തെ കാലത്ത് ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന ഒന്നാണ് കുറിയ ഇനം തെങ്ങുകൾ. അവയിൽ തന്നെ കുറ്റ്യാടി തെങ്ങുകൾ വളരെ പ്രചാരത്തിൽ ഉള്ളതാണ്.
കുറ്റ്യാടി തെങ്ങുകൾ ലോകത്തിൽ തന്നെ ഏറ്റവും അധികം എണ്ണയുടെ അംശമുള്ള തെങ്ങിനം ആണ് കുറ്റ്യാടി.ഒരു വർഷം 100 മുതൽ 150 തേങ്ങ വരെ കുറ്റ്യാടിയിൽ നിന്ന് ലഭിക്കുന്നു.രോഗപ്രതിരോധശേഷി കൂടിയ ഇനം ആയ ഈ തെങ്ങുകൾക്ക് വരൾച്ചയും അതിജീവിക്കാനുള്ള കഴിവുണ്ട്. കാര്യമായി പരിചരിച്ചില്ലെങ്കിൽ പോലും 5 വർഷത്തിനുള്ളിൽ ഫലം തരാൻ ഈ തെങ്ങുകൾക്ക് കഴിയും.ഇതു തന്നെയാണ് കുറ്റ്യാടി യെ മറ്റു തെങ്ങുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.നല്ല പരിചരണം കൊടുക്കുകയാണെങ്കിൽ നാലു വർഷത്തിലും ഇത് ഫലം തരുന്നതായി കാണപ്പെടുന്നു. ഈ തെങ്ങുകൾ 100 മുതൽ150 വരെ തേങ്ങ ഒരു വർഷത്തിൽ ഉത്പാദിപ്പിക്കുന്നു.കേരളത്തിൽ കൃഷി ചെയ്യുന്നതിൽ പ്രചാരത്തിലുള്ള മറ്റൊരു ഇനമാണ് ഗംഗാ ബോണ്ടം തെങ്ങുകൾ.ഇവയുടെ കടയ്ക്ക് വണ്ണം കുറവായിരിക്കും ഇലകൾക്ക് വീതി കുറവായിരിക്കും.ഈർക്കിലി അകലം വളരെ അടുത്തായിരിക്കും.എന്നാൽ കുറ്റ്യാടിയിൽ കടയ്ക്ക് വണ്ണം കൂടുതലായിരിക്കും. ഇലകൾക്ക് നല്ല വീതി ഉണ്ടായിരിക്കും.ഇലയിലെ ഇറക്കേണ്ട അകലം വളരെ കൂടുതലായിരിക്കും.ഈ വ്യത്യാസങ്ങൾ മനസ്സിലാക്കിയാൽ കുറ്റ്യാടിയെ മറ്റു കുള്ളൻ തെങ്ങുകളിൽ നിന്ന് തിരിച്ചറിയാൻ സാധിക്കും.
കുറ്റ്യാടി തൈകൾ നടുന്ന വിധം ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഒരു മീറ്റർ ആഴവുമുള്ള കുഴികളാണ് കുറ്റ്യാടി ക്കു വേണ്ടി എടുക്കേണ്ടത്.അതിനുശേഷം 60 സെന്റിമീറ്റർ മണ്ണ് എല്ലുപൊടി ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക് എന്നിവ നന്നായി കലർത്തണം എന്നിട്ട് ഇത് കുഴിയിൽ നികത്തണം.അപ്പോൾ 40 സെൻറീമീറ്റർ മാത്രമേ കുഴിയുടെ ആഴം ബാക്കി വരികയുള്ളൂ.ശേഷം ഇതിനു നടുവിൽ ഒരു ചെറിയ കുഴി എടുക്കണം.അതിനുശേഷം വേണം തൈകൾ നടാൻ.തൈ നടാൻ കവറിൽ നിന്ന് എടുക്കുന്ന സമയത്ത് ചകിരിച്ചോറ് നഷ്ടപ്പെടാത്ത രീതിയിൽ വേണം കവർ മുറിച്ചു മാറ്റുവാൻ. ഈ രീതിയിലാണ് തെങ്ങിൻതൈകൾ നടേണ്ടത്.നട്ടതിനുശേഷം 45 സെന്റിമീറ്റർ മാത്രമേ കുഴിയുടെ ആഴം ബാക്കി വരാറുള്ളൂ. മെച്ചം എന്താണെന്ന് വെച്ചാൽ ഇതിനു ഇളകിയ മണ്ണ് ആയതുകൊണ്ടും വളം കലർത്തിയത് കൊണ്ടും വേരോടാൻ ഉള്ള ഇളകിയ മണ്ണായ കൊണ്ടും വേഗം ഇത് വളർന്ന് വരും.ഇതിന്‍റെ ഒരു ചുവടിന് അര കൊട്ട ചാണകപ്പൊടി 400 ഗ്രാം വേപ്പിൻപിണ്ണാക്ക് 100 ഗ്രാം എല്ലുപൊടി എന്ന രീതിയിലാണ് കലർത്തി എടുക്കുന്നത്.