ഒരു വീട്ടിലെ അടുക്കളയിലേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുത്താൽ അത് ഒരു കുന്ന് തന്നെ ഉണ്ടാവും. പണ്ടുകാലങ്ങളിൽ അടുക്കളയിൽ സാധനങ്ങൾ തീരുന്നതിന് അനുസരിച്ചായിരുന്നു കടയിൽ പോയി അത് വാങ്ങുന്നത്.ഇതായിരുന്നു നമ്മുടെ എല്ലാവരുടെയും ഒരു പതിവ്.എന്നാൽ ഇന്ന് കാലം മാറി.ഇന്ന് ആളുകൾ ഒരു ആഴ്ചത്തേക്കൊ അല്ലെങ്കിൽ ഒരു മാസത്തേക്കുള്ള സാധനങ്ങളാണ് പർച്ചേസ് ചെയ്യുന്നത്. ഉപ്പുതൊട്ട് കർപ്പൂരം വരെ കിട്ടുന്ന കടകളാണ് കൂടുതൽ ആളുകൾ ഇന്ന് സാധനങ്ങൾ വാങ്ങാനായി തിരഞ്ഞെടുക്കുന്നത്. എല്ലാ സാധനങ്ങളും ഉള്ള കടകളിൽ കയറി ഇല്ലെങ്കിൽ കുറച്ചു സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി മറ്റൊരു കടയിൽ പോകേണ്ടിവരും.ഇത് ഒരുപാട് സമയം നഷ്ടമാണ് നമുക്ക് ഉണ്ടാക്കുന്നത്.ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പലരും എല്ലാം ഉള്ള കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ ഇന്ന് കടകൾക്കു പകരം വലിയ വലിയ സൂപ്പർമാർക്കറ്റുകൾ ആണ് പലയിടത്തും ഉള്ളത്.പണ്ട് സിറ്റിയിൽ മാത്രമായിരുന്നു ഒരു സൂപ്പർ മാർക്കറ്റ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് മുട്ടിനു മുട്ടിനു സൂപ്പർമാർക്കറ്റ് ആണ്. ഒരു വീട്ടിലെ അടുക്കളയിലേക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളും ഇവിടെയുണ്ട്. അതും ഒരു കമ്പനിയുടെ അല്ല പലതരം കമ്പനികളുടെത്.നമുക്ക് ഇഷ്ടമുള്ള കമ്പനിയുടെ സാധനങ്ങൾ നമുക്ക് സ്വയം തിരഞ്ഞെടുക്കാൻ സാധിക്കുന്നു എന്നതാണ് സൂപ്പർമാർക്കറ്റ് യുടെ മറ്റൊരു പ്രത്യേകത.
ഇത്തരം സൂപ്പർമാർക്കറ്റുകൾക്ക് ഒരു കുഴപ്പമുണ്ട്.സൂപ്പർ മാർക്കറ്റിൽ കയറിയാൽ നമ്മുടെ പോക്കറ്റ് കാലിയാകുന്നതെ അറിയില്ല.ബില്ല് പേ ചെയ്യാൻ നേരത്താണ് സാധനങ്ങൾക്കൊക്കെ ഇത്രയും വിലയുണ്ടോ എന്ന് മനസ്സിലാവുന്നത്. ഇവിടെ നിന്നും വാങ്ങുന്ന ഒരു സാധനങ്ങൾക്ക് നല്ല വിലയാണ് നൽകേണ്ടി വരുന്നത്.അതേസമയം നമ്മുടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ നല്ല വിലക്കുറവിൽ കിട്ടുന്ന സ്ഥലമുണ്ടെങ്കിൽ അതല്ലേ നല്ലത്.ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നല്ല വിലക്കുറവിൽ കിട്ടുന്ന ഒരു മാർക്കറ്റ് ഉണ്ട്.ഊട്ടിയിലെ കുണൂർ എന്ന സ്ഥലത്താണ് ഈ മാർക്കറ്റ് ഉള്ളത്.വില കുറവിൽ മാത്രമല്ല ഫ്രഷ് ഐറ്റംസാണ് ഇവിടെ നിന്നും ലഭിക്കുന്നത്.മാത്രമല്ല നമ്മുടെ നാട്ടിൽ പലയിടങ്ങളിലും കിട്ടാത്ത ഒരുപാട് സാധനങ്ങൾ ഇവിടെ ലഭ്യമാണ്.പരിപ്പ് കടല പയർ തുടങ്ങി എണ്ണയിൽ വർത്തെടുക്കുന്ന ഒരുപാട് സാധനങ്ങൾ ഇവിടെയുണ്ട്.
പലചരക്കു സാധനങ്ങൾ മാത്രമല്ല പാത്രങ്ങളും ഇവിടെ ലഭിക്കും.എന്നാൽ പാത്രങ്ങൾക്ക് നമ്മുടെ നാട്ടിലേതു പോലെ തന്നെ വിലയാണ് ഇവിടെയും ഉള്ളത്.ഇവിടെ വന്നു കഴിഞ്ഞാൽ സാധനങ്ങൾ വാങ്ങാതെ പുറത്തിറങ്ങിയില്ല.അത്രയ്ക്ക് ഫ്രഷ് സാധനങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്.മാത്രമല്ല ഇവിടെ വന്നു സാധനങ്ങൾ വാങ്ങുമ്പോഴാണ് നമ്മുടെ നാട്ടിലെ വിലയും ഇവിടത്തെ വിലയും തമ്മിലുള്ള നല്ലൊരു വ്യത്യാസം നമുക്ക് മനസ്സിലാവുന്നത്. അപ്പോൾ ഇനി ഊട്ടിയിൽ പോകുമ്പോൾ ഈ മാർക്കറ്റിൽ കയറാതെ തിരികെ പോകരുത്. അത്രയ്ക്കും വിലകുറവിൽ ഫ്രഷ് സാധനങ്ങൾ തന്നെയാണ് ഇവിടെ നിന്നും ലഭിക്കുന്നത്.