ഇദ്ദേഹം വീട്ടില്‍ മീന്‍ വളര്‍ത്തി സമ്പാദിക്കുന്നത് എത്രയെന്നു അറിഞ്ഞാല്‍ നിങ്ങളും തുടങ്ങും ഈ മീന്‍ കൃഷി

അലങ്കാരമത്സ്യങ്ങളിൽ ഏറെ പേരുകേട്ട മത്സ്യ ഇനമാണ് ഗപ്പി.ഇതൊരു ചെറിയ മത്സ്യമാണ്.വാലിനു തന്നെ ഏറെ പ്രത്യേകതകളുള്ള മത്സ്യം ആണിത്. വാലിന്‍റെ സവിശേഷതകൾ കണക്കിലെടുത്ത് ഇവയ്ക്ക് പലതരം പേരുകൾ നൽകിയിരിക്കുന്നു. ഉദാഹരണത്തിന് ഡെൽറ്റ കൊടിവാലൻ വിശറി വാലൻ തൂമ്പാ വാലൻ സാഷ് കൊടി വാലൻ വട്ട വാലൻ തുടങ്ങയവ.പെൺ മീനിന് ഏകദേശം 6 സെന്റിമീറ്ററും ആൺ മീനിന് 3.5 സെന്റിമീറ്റർ നീളം ആണ് കാണപ്പെടുന്നത്.പെൺ മത്സ്യങ്ങൾക്ക് പൊതുവേ മങ്ങിയ ചാരനിറമാണ്.എന്നാൽ ആൺ മത്സ്യങ്ങൾ വിവിധ തരത്തിലുള്ള വാലുകൾ ഉള്ളതും, വിവിധ നിറമുള്ളതും ആണ്.വർണ്ണം വാരി വിതറിയതുപോലെ അല്ലെങ്കിൽ ബഹുവർണ്ണ പൊട്ടുകൾ വരകൾ മുതലായവയോടു കൂടിയവയാണ് ആൺ ഗപ്പികൾ.മാലിന്യ പ്രത്യേകത നിറം കണ്ണിന്‍റെ നിറം തുടങ്ങിയവയെല്ലാം അനുസരിച്ചാണ് ഇതിനെ തരംതിരിക്കുന്നത്.കറുത്ത കണ്ണുള്ള ഗപ്പികളും ചുവന്ന കണ്ണുള്ള ഗപ്പികളും ഉണ്ട്.കറുത്ത കണ്ണുള്ള ഗപ്പികൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.ചുവന്ന കണ്ണുള്ളവ കുറവ് എണ്ണത്തെയും.ചുവന്ന കണ്ണുള്ള ആൽബിനോ ടൈപ്പ് ഗപ്പികൾ വളരെ സെൻസിറ്റീവാണ്.കറുത്ത കണ്ണുള്ള വളർത്തുവാൻ ആണെങ്കിൽ ആർട്ടി മീഡിയ പോലുള്ള ലൈവ് ഫുഡുകളും വേണം.ഇന്ന് ധാരാളം ആളുകൾ ഗപ്പി മത്സ്യം കൃഷി ചെയ്യുന്നുണ്ട്.ചെറിയ മുതൽ മുടക്കിലും വലിയ മുതൽമുടക്കിലും ഈ കൃഷി ചെയ്യുന്ന ധാരാളം ആളുകളുണ്ട്.ചെറിയ ഗപ്പി മുതൽ വലിയ ഗപ്പി വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്. മുപ്പതു രൂപ മുതൽ 3500 രൂപ വരെ വിലയുള്ള ഗപ്പികൾ ഉണ്ട്. വളരെ ലാഭകരമായ കൃഷിയാണിത്.

പ്രധാനമായും ഗപ്പിയുടെ കുത്തുങ്ങളെ വാങ്ങി വളർത്തി വിൽക്കുന്നതാണ് കൂടുതൽ ലാഭകരം. കിണറിന്‍റെ പോലെയുള്ള റിങ് വച്ച് നമുക്ക് ടാങ്ക് ഉണ്ടാക്കാം ഉപയോഗശൂന്യമായഫ്രിഡ്ജിന്റെ ടാങ്ക് വച്ച് ടാങ്ക് ഉണ്ടാക്കാം. കുറഞ്ഞ ചിലവിൽ അക്വേറിയം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഫ്രിഡ്ജ് ഇളക്കിയ ടാങ്ക് ഉപയോഗിക്കാവുന്നതാണ്.100 രൂപയോളം ചിലവേ ഈ ടാങ്കിന് വരികയുള്ളു. ഇപ്രകാരം കുറഞ്ഞചിലവിൽ വീട്ടമ്മമാർക്കും പഠിക്കുന്ന കുട്ടികൾക്കും ഈ കൃഷി ചെയ്യാവുന്നതാണ്. കൂടിയ രീതിയിലും ഈ കൃഷി ചെയ്യാം. അതായത് 25 ലക്ഷം രൂപയുടെ മുതൽ മുടക്കിലും ഇത് ചെയ്യാൻ കഴിയും.എങ്കിൽ പോലും ഇത് വളരെ ലാഭകരമാണ്.ഇതിനുള്ള വിപണി നാം കണ്ടെത്തണം.മാധ്യമങ്ങളെയും അക്വേറിയങ്ങളെയുമൊക്കെ ബന്ധപ്പെട്ട് നാം തന്നെ അത് കണ്ടെത്തണം.നല്ല ഇനം മത്സ്യമാണ് നാം കൃഷിചെയ്യുന്നതെങ്കിൽ ആളുകൾ നമ്മെ തേടിയെത്തും.നല്ല ഇനം കുഞ്ഞുങ്ങളെ കണ്ടെത്തി അതിന്‍റെ റൂട്ട് സ്റ്റോക്ക് എടുത്ത് അതിന്‍റെ കുഞ്ഞുങ്ങളെ വിൽക്കാൻ കൊടുക്കുന്നതാണ് ലാഭകരം.ഡ്രൈ ഫുഡ് ആണ് കൂടുതലായും ഇതിന് കൊടുക്കുന്നത്.ഓക്സിജൻ കിട്ടാനായി പരമാവധി വെള്ളത്തിൽ വളരുന്ന ചെടികൾ നട്ട് ടാങ്കിൽ ഇറക്കി വയ്ക്കാം.അത് മൂലം ഓക്സിജനും കിട്ടും അഴുക്കിനെ ഇത് വലിച്ചെടുക്കുകയും ചെയ്യും. ഗ്ലാസ്ടാങ്കിൽ മാതമേ ഓക്സിജൻ കൊടുക്കേണ്ട ആവശ്യമുള്ളു.അത്പോലെ മീനിന്‍റെ തീറ്റിയിടുമ്പോൾ ആവശ്യത്തിന് മാത്രം ഇടുക.6 മീനിന് ഒരു നുള്ള് എന്ന കണക്കിൽ തീറ്റിടുക.2 മണിക്കൂറിൽ മീൻ മുഴുവൻ തീറ്റിയും തിന്ന് തീരണം. തീറ്റ ഇടുമ്പോൾ മഴ വെള്ളമൊന്നും വീഴാതെ ശ്രദ്ധിക്കണം.

അതുപോലെ വെയിൽ ആവശ്യത്തിന് കിട്ടണം. എന്നാൽ ചൂടും വെയിലും അധികം ഏൽക്കാതെയും നോക്കണം.പച്ചനെറ്റ് എന്തെങ്കിലും കെട്ടി സംരകഷണം ഒരുക്കണം. കൂടുതൽ ബാക്കി വന്ന ഭക്ഷണ സാധനങ്ങൾ അടിയിൽ കിടക്കുകയാണെങ്കിൽ അമ്മോണിയ ഉണ്ടാകുകയും അതുമൂലം മീനിന് ഫംഗസ് ബാധ ഉണ്ടാകാൻ കാരണമാകുകയും മീൻ ചത്തുപോകുകയും ചെയ്യും.അതും ശ്രദ്ധിക്കേണ്ട കാര്യം തന്നെ. അതുപോലെ ടാങ്കിൽ അധികം വെള്ളം കെട്ടിനിൽക്കാതെയും സൂക്ഷിക്കണം എന്തെങ്കിലും സംവിധാനമൊരുക്കി അധികം വരുന്ന വെള്ളം ഒഴുക്കി കളയണം.ടാങ്കിന്‍റെ മുകളിൽ നെറ്റ് എന്തെങ്കിലും കെട്ടി ഒരു സംവധാനമാക്കിയാൽ വെള്ളം അധികം വന്നാൽ ഊർന്ന് പോകും മീൻ നഷ്ടപ്പെടുകയില്ല. ഫ്രിഡ്ജിന്റെ ടാങ്കിൽ ആണെങ്കിൽ ഫ്ളെക്സോ പ്ലാസ്റ്റിക്കോ എതെങ്കിലും ഉപയോഗിക്കുക.വലിയ ടാങ്കുകൾ 2 വർഷത്തിൽ കഴുകിയാൽ മതിയാകും.പലതരത്തിലുള്ള ഗപ്പികളെ പല ടാങ്കിൽ ഇടുക. അതിന്‍റെ കുഞ്ഞുങ്ങളെ വേറെ വേറെ ടാങ്കിൽ ഇടുക. വീണ്ടും പ്രായത്തിന് അനുസരിച്ച് കുഞ്ഞുങ്ങളെ മാറ്റിയിടുക. ഇതിനെ വളർത്തി വലുതാക്കി വേണം വിൽക്കാൻ. റൂട്ട് സ്റ്റോക്ക് എപ്പോഴു സൂക്ഷിക്കുക എന്നതാണ് കൃഷിയുടെ വിജയം. എങ്കിലേ നല്ല മത്സ്യക്കുഞ്ഞുങ്ങളെ വളർത്തിവിൽക്കാൻ സാധിക്കുകയുള്ളു.വലിയ ടാങ്കിൽ 100 ഓളം മീനുകളെ ചേർത്ത് വച്ചാണ് ഈ റൂട്ട് സ്റ്റോക്ക് ഉണ്ടാക്കേണ്ടത്.

ഒരു ആൺ മത്സ്യത്തിന് 2 പെൺ മത്സ്യങ്ങൾ എന്ന കണക്കിലാണ് ഇടേണ്ടത്. ഇതിനെ പ്രജനനം ചെയ്യിച്ചാണ് കുഞ്ഞുങ്ങളെ വളർത്തുന്നത്. പ്രജനനം ചെയ്യാൻ എറ്റവും നല്ലത് ഗ്ലാസ് ടാങ്ക് ആണ്.ധാരാളം ചെടികൾ വയ്ക്കുക എങ്കിൽ കുഞ്ഞുങ്ങളെ അധികം ലഭിക്കും ഇല്ലെങ്കിൽ വലിയ മീനുകൾ ഇവയെ തിന്നാൻ സാധ്യത ഉണ്ട്.അക്ഷഹൃദയം ഹാച്ചറി നടത്തുന്ന അഭയകുമാർ പറയുന്നതനുസരിച്ച് ഇതൊരു ലാഭകരമായ കൃഷിയാണ്.അദ്ദേഹത്തിന്‍റെ ഹാച്ചറിയിൽ 20 ൽ അധികം ഗപ്പികളും മറ്റ് അലങ്കാരമസ്യങ്ങളും ലഭ്യമാണ്.ഗപ്പിക്കും ഫൈറ്റർ മത്സ്യങ്ങൾക്കും ഇന്ന് ആവശ്യക്കാർ ഏറെയെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.ഗപ്പികളെ വളർത്തി വലുതാക്കി അതിന്റെ കുഞ്ഞുങ്ങളെ വിൽക്കുന്നതാണ് ലാഭം എന്ന് അദ്ദേഹം പറയുന്നു.ലൗ ബേർഡ്സ് ഇവിടെ ലഭിക്കുന്നതാണ്.ഒരിടയ്ക്ക് ഒരു കലം വീതം എട്ടു കലം വരെ അദ്ദേഹം വച്ചിട്ടുണ്ട്.അത് മുട്ട ഇട്ടാൽ 16 ആം ദിനം മുട്ട വിരിയും.1 മാസം കൊണ്ട് പൂർണ വളർച്ചയെത്തും.കൂട്ടിൽ നിന്നിറങ്ങുമ്പോൾ അടുത്തതിനെ ഇതുപോലെ വളർത്തി എടുക്കാം.ചുരുക്കത്തിൽ 20 ഇനത്തിൽ കൂടുതൽ ഗപ്പി മത്സ്യങ്ങൾ ലഭ്യമാണ്.ഇവയുടെ കൃഷി വളരെ ലാഭകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *