മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് വസ്ത്രം.പണ്ട് നാണം മറയ്ക്കാനാണ് വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് വസ്ത്രങ്ങൾ ഫാഷൻ ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.ഒരോ സമയത്തും ഓരോ ട്രെൻഡുകൾ ആണ് വസ്ത്രങ്ങളിൽ വരുന്നത്. ഈ ട്രെൻഡിനനുസരിച്ചു സ്ത്രീ ആയാലും പുരുഷനാണെങ്കിലും ഇഷ്ടംപോലെ വസ്ത്രങ്ങളാണ് ഓരോ ദിവസവും വാങ്ങിച്ചു കൂട്ടുന്നത്.അതും ബ്രാൻഡ് വസ്ത്രങ്ങൾ.ഇത്തരം ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് നല്ല വിലയുമാണ് നൽകേണ്ടി വരുന്നത് പുരുഷന്മാരുടെ വസ്ത്രങ്ങൾക്കാണ് വില കൂടുൽ. ഒരു ടീഷർട്ടിന് വരെ 300, 350 രൂപയാണ് നൽകേണ്ടി വരുന്നത്.അപ്പോൾ നല്ല ക്വാളിറ്റിയുള്ള വസ്ത്രങ്ങൾ വിലക്കുറവിൽ കിട്ടുകയാണെങ്കിൽ അതല്ലേ നല്ലത്.ആണുങ്ങളുടെ ടീഷർട്ട് ഷർട്ട് ജീൻസ് തുടങ്ങിയവയൊക്കെ നല്ല വിലക്കുറവിൽ കിട്ടുന്ന ഒരു സ്ഥലമുണ്ട്. തിരുപ്പരിലുള്ള എസ് ഗാർമെന്റ്സാണിത്.ഇത് ടീഷർട്ട് ഷർട്ട് ജീൻസ് തുടങ്ങിയവയുടെ ഒക്കെ ഒരു മാനുഫാക്ചറിംഗ് യൂണിറ്റാണ്.45 രൂപ മുതലുള്ള ടീ ഷർട്ടുകൾ ഇവിടെയുണ്ട്. 45 രൂപയ്ക്ക് ലഭിക്കുന്നത് പോളിസ്റ്റർ മെറ്റീരിയലി ലുള്ള ടീ ഷർട്ട് ആണ്.കോട്ടൻ മെറ്റീരിയലിന്റെ ടീഷർട്ടിന് 50 രൂപയാണ് വില.നേരത്തെ കോട്ടൻ ടീഷർട്ടിന് 45 രൂപയായിരുന്നു ഇവിടെ വില.നൂലിന് വില കൂടിയത് കൊണ്ടാണ് ഇതിന് അഞ്ച് രൂപ കൂട്ടി 50 രൂപയ്ക്ക് ഇപ്പോൾ വിൽക്കുന്നത്.
നമ്മുടെ നാട്ടിൽ ഇതിന് 300 രൂപയാണ് വില വരുന്നത്.സ്മോൾ മുതൽ 4 എക്സ്ൽ വരെ ഉള്ള സൈസിലുള്ള ടീഷർട്ടുകൾ നമുക്ക് ഇവിടെ ലഭ്യമാണ്.സൈസ് കൂടുന്നതിന് അനുസരിച്ച് ടീഷർട്ടിന്റെ വിലയിൽ അഞ്ച് രൂപ കൂടും.അതായത് സ്മോൾ സൈസ് ടീഷർട്ടിന് 45 രൂപയാണ് വിലയെങ്കിൽ മീഡിയത്തിന് 50 രൂപയാകും.സെലീന എന്ന മെറ്റീരിയലിന്റെ ടീഷർട്ടിന് 55 രൂപയാണ് വില. പൊളിസ്റ്റർ മെറ്റീരിയലിന്റെ കുറച്ചുകൂടി ഹൈ ആയിട്ടുള്ള മെറ്റീരിയൽ ആണ് ഇത്.സെലിനിൽ ഡിസൈൻ പ്രോഡക്റ്റിന് 65 രൂപയാണ്.ഫുൾസ്ലീവിണെങ്കിൽ 80 രൂപയാണ് വില.അതുപോലെ നമ്മുടെ 380 രൂപയ്ക്ക് വിൽക്കുന്ന ബോയോവാക്സ് ടീഷർട്ടിന് 110 പത്തു രൂപയ്ക്കാണ് ഇവിടെ വി ൽക്കുന്നത്.കോളർ ടീഷർട്ട് 140 രൂപയാണ് വില തുടങ്ങുന്നത്. ഷർട്ട് ടീഷർട്ട് ആകട്ടെ 170 രൂപയാണ് വില.ടീഷർട്ട് മാത്രമല്ല അഞ്ചുരൂപ മുതലുള്ള ഷോർട്സും ഇവിടെയുണ്ട്. ഷർട്ടിനാകട്ടെ 145 രൂപയിലാണ് വില തുടങ്ങുന്നത്.
നമ്മുടെ നാട്ടിൽ 500 രൂപയ്ക്ക് ലഭിക്കുന്ന ഷർട്ടുകളാണ് വെറും 180 രൂപ ഒക്കെ കിട്ടുന്നത്.ഇതൊരു ഹോൾസെയിൽ കട ആയതുകൊണ്ടുതന്നെ ബൾക്ക് ആയിട്ടാണ് വിൽക്കുന്നത്.ബൾക്ക് ആയിട്ട് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ വന്ന് ഓർഡർ കൊടുത്താൽ മതി.അതല്ല കുറച്ച് പ്രോഡക്റ്റ് മാത്രം എടുക്കാൻ ആണെങ്കിൽ ഇവർ ഒരു കസ്റ്റമർ സർവീസ് തന്നെ പ്രൊവയിഡ് ചെയ്യുന്നുണ്ട്. കസ്റ്റമർ സർവീസ് നമ്പറിലേക്ക് വിളിച്ചു നമുക്ക് ആവശ്യമായ പ്രോഡക്റ്റിന്റെ സൈസ് പറയുകയാണെങ്കിൽ അവർ ആ സൈസിലുള്ള പ്രോഡക്റ്റിന്റെ മെറ്റീരിയലും ഡിസൈനും എല്ലാം നമുക്ക് വാട്സ്ആപ്പ് ചെയ്തു തരുന്നതാണ്.നമ്മൾ സെലക്ട് ചെയ്തതിനു ശേഷം ക്യാഷ് ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്താല് മാത്രം മതി.ഇവർ നമ്മുടെ പ്രൊഡെക്റ്റ് ഹോം ഡെലിവറി ചെയ്യുന്നതാണ്.