എന്തെങ്കിലും തകരാറുകൾ കാരണം അധികം ലോഡ് എടുക്കുന്നതും ഷോട്ടായതും ഒക്കെയായ ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അപകടങ്ങളൊന്നും കൂടാതെ ഏറ്റവും സുരക്ഷിതമായി ടെസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന സീരിസ് ടെസ്റ്റിംഗ് ബോർഡ് വളരെ സിമ്പിൾ ആയി നമുക്ക് ഉണ്ടാക്കാൻ സാധിക്കും.ഇതിന് പ്രധാനമായും ആവശ്യം ഒരു സ്വിച്ച് ബോർഡ് ആണ്.സ്വിച്ച് ബോർഡിൽ ഒരു ഫ്ലഗും ഒരു ടൂ വെ സ്വിച്ചും ഒരു വൺവേ സ്വിച്ചു മാണുള്ളത്.നമുക്ക് ഇതിലേക്ക് ഒരു ഹോൾഡർ ആവശ്യമുണ്ട്. ഇനി ഇത് വയറിങ്ങിനുള്ള സൗകര്യത്തിനുവേണ്ടി ഒരു എംഡിഎഫ് ബോർഡിൽ സ്ക്രൂ ചെയ്തു വയ്ക്കണം.ഈ ടെസ്റ്റിംഗ് ബോർഡിലേക്ക് സപ്ലൈ കണക്ട് ചെയ്യുന്നതിനുവേണ്ടി നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് ത്രീ പിൻ മെയിൻ സ്ക്വാഡാണ് ഉപയോഗിക്കുന്നത്.ഇതിൽ മൂന്ന് വയറുകൾ ആണുള്ളത്.മൂന്നു വയറുകളും സ്വിച്ച് ബോർഡിന്റെ അകത്ത് നമ്മൾ ഇട്ടിരിക്കുന്ന ഹോളിൽ കൂടെ അകത്തേക്ക് എടുക്കുക.ഇനി ഇതിലെ ഓരോ കണക്ഷനുകളും ആയിട്ട് കണക്ട് ചെയ്യണം.ഇതിലെ റെഡ് വയറ് ഫെയ്സും ബ്ലാക്ക് ന്യൂട്രലും ഗ്രീൻ വയർ എർത്തുമാണ്.ഈ സൊക്കറ്റിലേക്ക് നമ്മൾ കണക്ട് ചെയ്യുന്ന ഫേസിന്റെ കണക്ഷൻ സ്വിച്ചു വഴിയാണ് കൊടുക്കേണ്ടത്. അപ്പോൾ ഇൻപുട്ട് വയറിലുള്ള റെഡ് വയർ സ്വിച്ചിന്റെ ഒരു ടെർമിനൽ സ്ക്രൂ ലൂസാക്കി വയർ അതിനകത്തേയ്ക്ക് കടത്തി വെച്ച് സ്ക്രൂ നന്നായി മുറുക്കി കൊടുക്കുക.ഇനി ന്യൂട്രലിന്റെ ബ്ലാക്ക് വയർ നേരിട്ട് സോക്കറ്റി ലേക്ക് കണക്ട് ചെയ്യുകയാണ് ചെയ്യുന്നത്.
ന്യൂട്രൽ എന്നെഴുതിയിരിക്കുന്ന ടെർമിനലിലേക്ക് ബ്ലാക്ക് വയറു സ്ക്രൂ ചെയ്ത് പിടിപ്പിക്കുക. ഇനി എർത്തിന്റെ ഗ്രീൻ വയറാണ് പിടിപ്പിക്കേണ്ടത്.സോക്കറ്റിന്റെ മുകളിലുള്ള ടെർമിനലിൽ നേരത്തെ ചെയ്തത് പോലെ ഗ്രീൻ വയർ കണക്ട് ചെയ്യുക. ഇപ്പോൾ നമ്മൾ ഇൻപുട്ടിലെ 3 വയറുകളും സ്വിച്ച് ബോർഡിലേക്ക് കണക്ട് ചെയ്തു കഴിഞ്ഞു. എന്നാൽ നമ്മൾ ഫേസ് കണക്ട് ചെയ്തിരിക്കുന്നത് സ്വിച്ചിലേക്കാണ് അത് സോക്കറ്റിലേക്ക് എത്തിയിട്ടില്ല. അപ്പോൾ അതിന് വേറെ വയറുകൾ ആവശ്യമാണ്.മൂന്നാമത്തെ വൺവേ സ്വിച്ച് നിന്നും ടു വേ സ്വിച്ചിന്റെ നടുവിലെ കണക്ഷനിലേക്ക് ചെറിയ വയർ ഉപയോഗിച്ചു ജോയിന്റ് കൊടുക്കണം. ഇപ്പോൾ വൺ വേ സ്വിച്ച് ഓൺ ആക്കി കഴിഞ്ഞാൽ ടുവെ സ്വിച്ചിന്റെ നടുവിലെ ടെർമിനലിലേയ്ക്ക് സപ്ലൈ എത്തുന്ന രീതിയിൽ ആയിട്ടുണ്ട്.ഇനി ടൂവെ സ്വിച്ചിൽ നിന്ന് സോക്കറ്റിലേക്ക് നേരത്തെ കണക്ട് ചെയ്തത് പോലെ ഒരു വയർ കണക്ട് ചെയ്യുക. ഇതിലേക്ക് സീരീസ് ബൾബ് കണക്ട് ചെയ്യണം.ടു വെ സ്വിച്ചിന്റെ ഫ്രീ ആയിട്ടിരിക്കുന്ന ടെർമിനലിലേക്കാണ് ബൾബിന്റെ ഒരു കണക്ഷൻ കൊടുക്കുന്നത്.നേരത്തെ ഹോൾഡർ ഇട്ടു വച്ചിരുന്ന രണ്ട് മഞ്ഞ വയറുകളിൽ ഏതെങ്കിലും ഒരെണ്ണം ടു വെ സ്വിച്ചിന്റെ മുകളിലത്തെ ടെർമിനലിൽ സ്ക്രൂ ചെയ്ത് പിടിപ്പിക്കുക.രണ്ടാമത്തെ മഞ്ഞ വയർ സോക്കറ്റിന്റെ ലൈൻ എന്ന് എഴുതിയിരിക്കുന്ന ടെർമിനലാണ് പഠിപ്പിക്കേണ്ടത്.
ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ സീരിയസ് ടെസ്റ്റിംഗ് ബോർഡിന്റെ എല്ലാ വയറിങ്ങുകളും പൂർത്തിയായി.വൺവേ സ്വിച്ച് ഉപയോഗിച്ച് സീരിയസ് ടെസ്റ്റിംഗ് ബോർഡ് നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനാൽ നമ്മൾ നേരത്തെ നിർമ്മിച്ച ടെസ്റ്റിംഗ് ബോർഡിലെ ടൂ വേ സ്വിച്ച് അടിച്ചുമാറ്റി വൺ വേ സ്വിച്ച് പിടിപ്പിക്കുക. ഇനി ഈ വൺവേ സ്വിച്ച് ഉപയോഗിച്ച് എങ്ങനെ നേരിട്ടുള്ള കണക്ഷനും സീരിസ് ആയിട്ടുള്ള കണക്ഷനും ഇതിൽ വയറിങ് ചെയ്യാം എന്ന് നോക്കാം.ഫെസിന്റെയും ന്യൂട്രലിന്റെയും കണക്ഷൻ അവിടെ തന്നെ കണക്ട് ചെയ്തിട്ടുണ്ട്.നീ ഒന്നാമത്തെ സ്വിച്ചിൽ നിന്ന് രണ്ടാമത്തെ സ്വിച്ചിലേക്ക് ഒരു വയർ പീസ് വെച്ച് ജോയിൻ ചെയ്യാം.രണ്ടാമത്തെസ്വിച്ചിൽ നിന്ന് സോക്കറ്റിലേക്കും ഇതുപോലെ ഒരു കണക്ഷൻ കൊടുക്കുക.സീരിയസ് ബൾബിന്റെ കണക്ഷൻ രണ്ടാമത്തെ സ്വിച്ചിന്റെ രണ്ട് ടെർമിനലിലേയ്ക്കും ഓരോ വയറും കണക്ട് ചെയ്യുക.ഇത്രയും ചെയ്തു കഴിഞ്ഞാൽ വൺവേ സ്വിച്ച് ഉപയോഗിച്ചുള്ള സീരിസ് ടെസ്റ്റിംഗ് ബോർഡ് റെഡി.