കാഴ്ചയിൽ ചെറുതാണെങ്കിലും കൊതുക് അത്ര നിസാരക്കാരനൊന്നുമല്ല. ആളെ കൊല്ലുന്ന ഡെങ്കി മലേറിയ ചിക്കുൻഗുനിയ മലമ്പനി ഫിലേറിയാസിസ് തുടങ്ങിയ പല മാരകമായ രോഗങ്ങളുടെ കാരണക്കാരും കൂടിയാണ് ഈ കൊതുകുകൾ. അതുകൊണ്ടുതന്നെ ഇവയെ ഭയപ്പെടുക തന്നെ വേണം.മഴക്കാലത്താണ് കൊതുകുശല്യം കൂടുന്നത്.സന്ധ്യയായാൽ പിന്നെ വീടുമുഴുവൻ കൊതുക് ആയിരിക്കും. കൊതുകിനെ തുരത്താൻ ഇന്ന് വിപണിയിൽ നിരവധി ഉപാധികൾ ആണ് ഉള്ളത്.എന്നാൽ പല കൊതുകുനിവാരണ ഉപാധികളും നമ്മുടെ ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. ശ്വാസകോശ സംബന്ധമായ പല അസുഖങ്ങളും ഇതിലൂടെ നമുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട്കൊതുകുകളെ കൊല്ലുന്നതിന് വേണ്ടി എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളാണ്ഏറ്റവും സുരക്ഷിതവും ഫലപ്രദവും.ഇത്തരം പ്രകൃതി പരിഹാരമാർഗ്ഗങ്ങൾ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കും.അവ ചിലവ് കുറഞ്ഞതാണെന്ന് മാത്രമല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്. എങ്ങനെ കൊതുകിനെ തുരത്താനുള്ള ഒരു പ്രകൃതിദത്ത പരിഹാരമാർഗ്ഗം നമുക്ക് നോക്കാം.ഒരു പാത്രത്തിൽ കുറച്ച് വേപ്പെണ്ണ എടുത്ത് അതിൽ കർപ്പൂരം പൊടിച്ചിടുക. ശേഷം ഇതിൽ ഒരു തിരി തുണി ഇട്ട് കത്തിച്ചു ഒരു മുറിയിൽ വയ്ക്കുകയാണെങ്കിൽ കൊതുക് പമ്പ കടക്കും.അതിനുശേഷം ഇതിൽ കുറച്ച് ഗ്രാമ്പു കൂടി ഇടുന്നത് നല്ല സ്മെല്ല് കിട്ടാൻ നല്ലതാണ്.
ഇങ്ങനെ എല്ലാ മുറികളിലും ചെയ്യുകയാണെങ്കിൽ കൊതുക് നമ്മുടെ വീടിന്റെ പരിസരത്ത് പോലും വരില്ല. ഇങ്ങനെ ഒന്നും ചെയ്തില്ലെങ്കിൽ കൂടിയും വേപ്പണ്ണ നേർപ്പിച്ചത് വീടിനകത്ത് സ്പ്രേ ചെയ്താലും മതി വേപ്പണ്ണയുടെ മണം കേട്ടാൽ കൊതുക് പിന്നെ ആ വഴിക്ക് വരില്ല.വേപ്പെണ്ണ മാത്രമല്ല കാപ്പിപ്പൊടി ആര്യവേപ്പ് വെളുത്തുള്ളി,തുളസി ഇല കർപ്പൂരം ഇവയെല്ലാം കൊതുകിനെ തുരത്താൻ ഫലപ്രദമായ മാർഗ്ഗം ആണ്.അല്പം കാപ്പിപ്പൊടി ഒരു പാത്രത്തിൽ എടുത്ത് വീടിന്റെ പലഭാഗത്തായി വെക്കുകയാണെങ്കിൽ കൊതുക് പിന്നെ വരില്ല.അത് ഉറപ്പായ കാര്യമാണ്. അതുപോലെ കർപ്പൂരം കത്തിച്ചു വെച്ചാലും ഒരു പരിധിവരെ കൊതുകിനെ നമുക്ക് വീട്ടിൽ നിന്നും അകറ്റി നിർത്താം.കൂടാതെ വെളുത്തുള്ളിതൊലി കത്തിച്ചാലും ഇതിന്റെ പുക കാരണം കൊതുക് പമ്പ കടന്നോളും.
അതേസമയം കൊതുകിനെ കൊല്ലാൻ ആദ്യം ചെയ്യേണ്ടത് പരിസരശുചിത്വം തന്നെയാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി കിടന്നാൽ പരിധിവരെ കൊതുകിനെ അകറ്റാൻ സാധിക്കും.അതുകൊണ്ട് മഴക്കാലത്ത് ചപ്പ് ചവറുകൾ അലക്ഷ്യമായി വലിച്ചെറിയാതെ ഇരിക്കുക.ഇങ്ങനെ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ചിരട്ട,പ്ലാസ്റ്റിക് കവർ ടയർ തുടങ്ങിയവയിലും മറ്റുമായി വീട്ടിലും പരിസരപ്രദേശങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം കമഴ്ത്തി കളയുക.ഇത്തരം കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ കൂത്താടികൾ കൊതുകുകൾ ആയി മാറാനുള്ള സാഹചര്യം നമുക്ക് ഒഴിവാക്കാം. ഇങ്ങനെ കൊതുകിൽ നിന്നുളള ശല്യവും ഒഴിവാക്കാം.