അവൽ കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.നമ്മുടെ ആരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്ന ഒരുപാട് വിഭവങ്ങൾ അവലിൽ അടങ്ങിയിട്ടുണ്ട്.അവലിൽ വൈറ്റമിന്‍ എ ബി1 ബി2 ബി3 ബി6 ഡി ഇ എന്നീ വൈറ്റമിന്‍സും ഫോസ്ഫറസ് സിങ്ക് അയേണ്‍ കാത്സ്യം മാഗനീസ് കോപ്പര്‍ മെഗ്നീഷ്യം എന്നിവയുമാണ് ധാരാളമായി അടങ്ങിയിരിക്കുന്നത്.ഫൈബർ സാന്നിധ്യം വളരെയധികം ഉള്ള അവൽ ദിവസവും കഴിക്കുന്നത് വളരെയധികം നല്ലതാണ്.കാരണം ഫൈബർ നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ പുറത്തു കളയാൻ സഹായിക്കുന്ന ഒന്നാണ്.ഇങ്ങനെ കുടലിലെ ക്യാൻസർ പോലുള്ള ആരോഗ്യപ്രശ്നങ്ങളെ നമുക്ക് ഒഴിവാക്കി എടുക്കാം.കൂടാതെ അവൽ ശരീരത്തിന് ആവശ്യമായ ഊർജം നൽകാൻ സഹായിക്കുന്നതുകൊണ്ട് ഇത് ദിവസവും കഴിക്കുന്നത് ക്ഷീണം ഇല്ലാതാക്കി ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകുന്നു. അവൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് കൊണ്ട് പ്രമേഹരോഗികൾ അവൽ കഴിക്കുന്നത് നല്ലതാണ്.ഇത്രയും പോഷക ഗുണങ്ങൾ ഉള്ള അവൽ ഉപയോഗിച്ച് ഒരുപാട് സ്വാദിഷ്ടമായ വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്.സാധാരണ നമ്മൾ അവൽ തേങ്ങയും ശർക്കരയും പഴവും ഒക്കെ ഇട്ട് കുഴച്ചു കഴിക്കുകയാണ് പതിവ്.അല്ലെങ്കിൽ അവൽ വിളയിപ്പിച്ചു കഴിക്കും.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ അവലു കൊണ്ട് ഒരു വെറൈറ്റി ഉണ്ടാക്കാം.പ്രായമായവർക്കും കൊച്ചുകുട്ടികൾക്കും വരെ ഇത് വളരെ ഏറെ ഇഷ്ടപ്പെടും.രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയിട്ടും വൈകിട്ട് കാപ്പിയുടെ കൂടെ കഴിക്കാനും ഒക്കെ ഇത് ഒരു അടിപൊളി വിഭവം തന്നെയാണ്.ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം.ചേരുവകൾ അവൽ എണ്ണ കടുക് കറിവേപ്പില ചെറിയ ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി മഞ്ഞൾപൊടി ഗരം മസാല ഉപ്പ് മുട്ട പാൽ മല്ലി ഇല തയ്യാറാക്കുന്ന വിധം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. ഇതിലേക്ക് കുറിച്ച് കടുക് ഇടുക. നന്നായി പൊട്ടി വരുമ്പോൾ രണ്ടുമൂന്നു തവണ വേപ്പിലയും ഇടുക. പിന്നെ ഉള്ളി നെടുകെ അരിഞ്ഞതും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് അതിന്റെ പച്ചമണം ഒക്കെ മാറി വരുന്നതു വരെ ഒന്ന് ഇളക്കി കൊടുക്കുക.
ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി അല്പം ഗരം മസാലയും കൂടി ചേർത്തു കൊടുത്തു നന്നായി ഇളക്കുക.ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ഒഴിച്ച് ഒന്നു ഇളക്കി കൊടുക്കുക.ഒന്ന് രണ്ട് സെക്കൻഡ് കഴിയുമ്പോൾ തന്നെ ഇതിലേക്ക് മെയിൻ ചേരുവകയായ അവല് ചേർത്ത് കൊടുത്ത ശേഷം നന്നായി ഇളക്കി കൊടുക്കക. ഇനി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ലോ ഫ്ലെയിമിൽ ഇട്ട് നന്നായി മിക്സ് ചെയത് കൊടുക്കുക.ഇനി ഇതിലേക്ക് പച്ച പാൽ ഒഴിച്ചു വീണ്ടും നന്നായി മിക്സ് ചെയ്യുക.അവസാനമായി ഇതിലേക്ക് മല്ലിയില കൂടി ചേർത്ത് നന്നായി ഇളക്കുക.അപ്പോൾ അവൽ കൊണ്ടുള്ള നമ്മുടെ വെറൈറ്റി വിഭവം റെഡി.ഇത് കഴിക്കുമ്പോൾ അല്പം അച്ചാറ് കൂടി ഉണ്ടെങ്കിൽ സംഭവം പൊളിയാണ്