ഇത് മഞ്ജു തന്നെ മീനാക്ഷിയുടെ ഡാന്‍സ് കണ്ട ആരാധകര്‍ പറയുന്നു എണീറ്റ്‌ നിന്ന് കയ്യടിച്ച് താരങ്ങള്‍

ഒടുവില്‍ കാണികള്‍ക്ക് ആദ്യമായി അത് കാണാന്‍ സാധിച്ചു നടന്‍ ദിലീപിന്‍റെ മകള്‍ മീനാക്ഷി ദിലീപ് ആദ്യമായി സ്റ്റേജില്‍ നൃത്തം ചെയ്തു അതും നൂറു കണക്കിന് ആളുകള്‍ക്ക് മുന്‍പില്‍. മീനാക്ഷിയുടെ കിടിലന്‍ ഡാന്‍സ് കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു ഇത് അമ്മ തന്നെ അമ്മയുടെ എല്ലാ കഴിവും കിട്ടിയിട്ടുണ്ട് ഇതിനു മുന്‍പ് മീനാക്ഷി ഇങ്ങനെ സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നത് ആരും കണ്ടിട്ടില്ല. നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങില്‍ ആയിരുന്നു ആളുകള്‍ക്ക് അങ്ങനെയൊരു കാഴ്ച കാണാന്‍ അവസരം ലഭിച്ചത് മലയാള സിനിമയിലെ തന്നെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ദിലീപ് കാവ്യ മാധവന്‍ നമിത പ്രമോദ് ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് തുടങ്ങി നിരവധി കലാകാരന്മാര്‍ ആ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ഉണ്ടായിരുന്നു.

എങ്കിലും കൂടുതല്‍ ക്യാമറ കണ്ണുകള്‍ മീനാക്ഷിയുടെ കൂടെ തന്നെ ആയിരുന്നു ദിലീപ് കാവ്യ മാധവന്‍ കുടുംബം എത്തിയപ്പോള്‍ മുതല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചതും അവരെ തന്നെ ആയിരുന്നു. ഈ ചടങ്ങില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മീനാക്ഷിയുടെ ഡാന്‍സ് തന്നെയാണ്. ദിലീപിന്‍റെ രണ്ടാം വിവാഹ ശേഷം മകള്‍ മീനാക്ഷി അച്ഛന്‍ ദിലീപിന്‍റെ കൂടെ തന്നെയാണ് കഴിയുന്നത്‌ അതുകൊണ്ട് തന്നെ ചടങ്ങില്‍ മീനാക്ഷി എത്തിയത് ദിലീപിന്‍റെ കൂടെ ആയിരുന്നു. മീനാക്ഷി ഇതിനു മുന്‍പ് ഡാന്‍സ് പഠിച്ചിട്ടില്ല പക്ഷെ നൃത്ത ചുവടുകള്‍ ഓരോന്നായി ആരേയും ആവേശം കൊള്ളിക്കും വിധം സ്റ്റേജില്‍ അവതരിപ്പിച്ചു ഇതെല്ലാം അമ്മ മഞ്ജുവിന്‍റെ കഴിവാണ് എന്നാണു ആരാധകര്‍ പറയുന്നത്.

ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്ത ശേഷം അവര്‍ക്ക് ഒരു പെണ്‍കുട്ടി കൂടി ജനിച്ചു അതിനു ശേഷം മീനാക്ഷി വലിയ സന്തോഷത്തില്‍ ആയിരുന്നുവെന്നു ദിലീപ് തന്നെ പറയുന്നു. സ്റ്റേജില്‍ മീനാക്ഷി നൃത്തം ചെയ്യുമ്പോഴും വലിയ സന്തോഷത്തില്‍ ആയിരുന്നുവെന്നും കാണികള്‍ പറയുന്നു.താരങ്ങള്‍ എല്ലാവരും ഒരുമിച്ചു പങ്കെടുക്കുന്ന എന്തെങ്കിലും ചടങ്ങ് വരുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ ആകാംഷ അത് നമ്മള്‍ പ്രേക്ഷകര്‍ക്ക് തന്നെയാണ് കാരണം എല്ലാവരും ഇതുപോലെ എന്തെങ്കിലും പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കും എന്ന പ്രതീക്ഷിയില്ലാണ് എല്ലാവരും. എന്തായാലും ഈ തവണയും അത് കാണാന്‍ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *