പല്ലി ഇനി നിങ്ങളുടെ അടുക്കളയില്‍ മാത്രമല്ല വീടിന്‍റെ പരിസരത്തുപോലും വരില്ല ഇത് ചെയ്‌താല്‍

നമ്മുടെ എല്ലാം വീടുകളിലെ ഒരു സ്ഥിരം ശല്യക്കാരനാണ് പല്ലി.ഭക്ഷണ സാധനങ്ങൾ അല്പ സമയം പോലും ഒന്ന് തുറന്ന് വെക്കാൻ പറ്റാത്ത സാഹചര്യമാണ് പല വീടുകളിലും ഉള്ളത്.തുറന്നു വെച്ചാൽ അപ്പോ വന്നു നക്കിയിറ്റ് പോകും. ഇതാണ് അവസ്ഥ. ഈ പല്ലികളെ തുരത്താൻ നമുക്ക് ഒരുപാട് പൊടി കൈകൾ പ്രയോഗിക്കാവുന്നതാണ്. എന്നാൽ പല്ലിക്കെതിരെ പൊടി കൈകൾ പ്രയോഗിക്കുന്നതിന് മുൻപ് നമ്മുടെ വീട്ടിൽ പല്ലിയുടെ ഒളിത്താവളങ്ങളെ കുറിച്ചു ഒന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.ഫർണിച്ചറുകളുടെ പുറക് വശം വാതിലുകളുടെ പിൻ വശം ഇവിടങ്ങളിൽ ഒക്കെയാണ് സാധരണ പല്ലി ഉണ്ടാവുക.പല്ലികൾ വെള്ളത്തിനോട് പ്രത്യേക സ്നേഹം ഉള്ളവയാണ്.അതുകൊണ്ട് തന്നെ അവയ്ക്ക് ചുറ്റും താമസിക്കാൻ ഇവ ഇഷ്ടപ്പെടുകയും ചെയ്യുന്നു.അതുകൊണ്ടാണ് പലപ്പോഴും നമ്മുടെ കുളിമുറിയിലും അടുക്കളയിലും പ്രത്യേകിച്ചു ചോർന്നൊലിക്കുന്ന പൈപ്പുകൾ ഉള്ള ഭാഗങ്ങളിൽ ഒക്കെ പല്ലിയെ നാം കൂടുതൽ കാണുന്നത്.വീട്ടിൽ ഉപയോഗിക്കാതെ ധാരാളം ഫർണിച്ചറുകൾ കൂട്ടി ഇട്ട് കഴിഞ്ഞാൽ അതിന് അടിയിലും ഇവയ്ക്ക് താമസിക്കാൻ പറ്റിയ സ്ഥലങ്ങളാണ്.അതുപോലെ ചുമരിലെ എയർ വെന്റുകൾ എക്സ്ഹോസ്റ്റ് ഫാൻ ഹോളുകൾ മറ്റു വലിയ വിളളുലുകൾ ഒക്കെ നാം പ്രത്യേകം ശ്രദ്ധിക്കണം.

കാരണം ഇവിടങ്ങളിലൊക്കെ യാണ് ഇവ ഒളിച്ചു ഇരിക്കുക.ഇനി ഈ പല്ലികളെ തുരത്താനുള്ള വഴികൾ എന്തൊക്കയാണെന്ന് നോക്കാം.പഴമക്കാർ പല്ലിക്കെതിരെ ഉപയോഗിക്കാൻ പറഞ്ഞിരുന്നതാണ് മുട്ടതോടും പക്ഷി തൂവലും.പക്ഷികളുടെ സാന്നിധ്യം പല്ലികൾ ഭയക്കും പക്ഷി തൂവൽ എടുത്ത് വീടന്‍റെ ഭാഗങ്ങളിൽ തൂക്കി ഇട്ടാൽ പക്ഷിയുടെ സാന്നിധ്യം ഉണ്ടെന്ന് കരുതി പല്ലികൾ പമ്പകടക്കും എന്നൊക്കെയാണ് പറയാറ്.എന്നാൽ പക്ഷിതൂവലിന്‍റെ പേടി ഇന്നത്തെ പല്ലിക്കില്ല.അതുപോലെ മുട്ടയുടെ മണം പല്ലിയെ തുരതുമെന്ന് പറയാറുണ്ട്.ഇതിനായി ഉപയോഗിച്ചു കഴിഞ്ഞ മുട്ട തോട് പല്ലി വരാൻ സാധ്യതയുള്ള സ്ഥലത്തു വെച്ചാൽ മതിയെന്നാണ് പറയാറ് .എന്നാൽ മുട്ട തോട് വെച്ചു നോക്കിയാലോ പല്ലി അതിൽ കേറി അങ്ങു ഇരിക്കും. ഇതിനെയും പല്ലിക്ക് ഇന്ന് പേടിയില്ല. ഈ രണ്ട് രീതിയും ഇന്ന് പ്രയോഗിച്ചു പരാജയപ്പെട്ടതാണ്.നാഫ്തലിൻ ഗുളികയ്ക്ക് ഒരു വിചിത്രമായ ഗാന്ധമാണ്.അത് പ്രാണികളെയും ശുദ്രജീവികളെയും ഒക്കെ വീട്ടിൽ നിന്ന് അകറ്റി നിർത്താൻ പോന്നതാണ്.ഇതിൽ പല്ലികളും ഉൾപ്പെടും.എന്നാൽ നിങ്ങളുടെ വീട്ടിൽ കുട്ടികളോ വളർത്തു മൃഗങ്ങളോ ഒക്കെ ഉണ്ടെങ്കിൽ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.കാരണം ഇവ അറിയാതെ എങ്ങനും കഴിച്ചാൽ നല്ലതല്ല.അതുകൊണ്ട് ഇത് അടുക്കളയിൽ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

അതുപോലെ കാപ്പി പൊടിയും പുകയിലയും ചേർത്ത മിശ്രിതം ചെറിയ ബോളുകളാക്കി പല്ലി വരാൻ സാധ്യത ഉള്ള സ്ഥലത്ത് വെച്ചാൽ ഇവ അവയ്ക്ക് കഴിക്കാനുള്ള പ്രാണി ആണെന്ന് കരുതി കഴിക്കുകയും പല്ലികളുടെ ശല്യം ഇല്ലാതാവുകയും ചെയ്യും.ഇതുപോലെ വിന്നാഗിരിയും നാരങ്ങയും പല്ലിയെ തുരത്താൻ ഉപയോഗിക്കാറുണ്ട്.വിന്നാഗിരിയും നാരങ്ങയും ഒരുമിച്ച് ചേർക്കുന്നത് പല്ലികളുടെ ചർമ്മത്തിന് പൊള്ളൽ ഏൽക്കുന്നത് പോലുള്ള അനുഭവം ഉണ്ടാകും എന്നാണ് പറയാറ്.ഈ ലായനിയിലെ അസിഡിറ്റി അതിന്‍റെ ചർമ്മത്തെയും അവയുടെ കണ്ണുകളെയും പ്രകോപിപ്പിക്കും.ഇതിലെ വീര്യം കൂട്ടാൻ അല്പം മുളക് ചേർക്കുന്നത് നല്ലതാണ്.വെളുത്തുള്ളിയും കുരുമുളകും പനി കൂർക്കയുടെ ഇലയും ചേർത്ത വെള്ളം തിളപ്പിച്ച ശേഷം തണുപ്പിച്ചു പല്ലിക്ക് നേരെ പ്രയോഗിച്ചാൽ പല്ലി എപ്പോ ഓടിയെന്ന് ചോദിച്ചാൽ മതി.അതുപോലെ കുരുമുളക് സ്പ്രേയും പല്ലിയെ തുരത്താന് നല്ലതാണ്. കുരുമുളക് ചതച്ചു വെള്ളത്തിൽ കലക്കി പല്ലി വരാൻ സാധ്യത ഉള്ള സ്ഥലത്ത് തളിച്ചാൽ മതി.ഉള്ളി അരച്ചു വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നത്തും പല്ലിയെ തുരത്താൻ നല്ലതാണ്.ഇതിൽ അല്പം ഡെറ്റോൾ കൂടി മിക്സ് ചെയ്താൽ കൂടുതൽ ഫലം ലഭിക്കും.പല്ലികൾക്ക് അധികം ചൂടോ തണുപ്പോ താങ്ങാൻ പറ്റില്ല.അതുകൊണ്ട് നല്ല തണുത്ത വെള്ളം പല്ലിക്ക് നേരെ സ്പ്രേ ചെയ്യുക ആണെങ്കിൽ പല്ലിയെ തുരത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *