ചാക്ക് കൊണ്ടൊരു മീൻകുളം ഉണ്ടാക്കാം വീട്ടുമുറ്റത്ത്‌ തന്നെ വളരെ എളുപ്പത്തില്‍

ഇന്ന് വളരെ സാധ്യതയുള്ള ഒരു കൃഷിയാണ് മീൻ കൃഷി.ഇതിന്‍റെ സാധ്യത മനസ്സിലാക്കിയവർ ചെറിയ തോതിലാണെങ്കിലും മീൻ കൃഷി ചെയ്യുന്നുണ്ട്. പലരും കുളത്തിലോ അല്ലെങ്കിൽ പാടത്തും മറ്റുമാണ് മീൻ കൃഷി ചെയ്യുന്നത്. അതേസമയം ഇത് രണ്ടും ഇല്ലാത്തവർ ഫിഷ് ടങ്ക് പണിയുകയാണ് പതിവ്.എന്നാൽ ഒരു ഫിഷ് ടാങ്ക് പണിയണമെങ്കിൽ അത്യാവശ്യം നല്ല മുതൽമുടക്ക് തന്നെ വേണ്ടിവരും.അപ്പോൾ അധികം ചിലവില്ലാതെ നമുക്ക് സ്വന്തമായി ഒരു ഫിഷ് ടാങ്ക് പണിതാലോ ചാക്ക് കൊണ്ടാണ് ഈ ഫിഷ് ടാങ്ക് അഥവാ മീൻ കുളം പണിയാൻ പോകുന്നത്.നമ്മൾ പണിയാൻ പോകുന്ന ഈ ഫിഷ് ടാങ്കിൽ ഏകദേശം 4230 ലിറ്റർ വെള്ളം കൊള്ളും.റേഡിയസ് ഒന്നര മീറ്ററും ഉയരം 62 ഉം വരുന്നു ടാങ്കിന്‍റെ ആകെ ചെലവ് വരുന്നത് 3360 രൂപ മാത്രമാണ്.അപ്പോൾ എങ്ങനെയാണ് ചാക്ക് കൊണ്ട് ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം.3 മീറ്ററാണ് ടാങ്കിന്‍റെ ഡൈ മീറ്റർ.അപ്പോൾ ഒരു ഒന്നര മീറ്റർ എടുത്ത് റൗണ്ട് വരയ്ക്കുക. ഈ റൗണ്ട് കറക്റ്റ് കിട്ടുന്നതിനുവേണ്ടി ഇതിനു ചുറ്റും ഏകദേശം ഒരു 33 സെന്റീമീറ്റർ വ്യത്യാസത്തിൽ കമ്പി കുത്തി കൊടുക്കുക. ശേഷം വൈൻഡിങ് വയർ മുഴുവനായി ചുറ്റുക.

സൈഡ് ഭിത്തി നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് ചാക്കാണ്.ചാക്ക് കമ്പനിയിലേക്ക് വൈൻഡിങ് വയർ ഉപയോഗിച്ചുതന്നെ ചുറ്റി കെട്ടി കൊടുക്കുക. ഇനി ചാക്കിന്‍റെ പുറത്തുകൂടി ഒരു ലയർ കൂടി വൈൻഡിംഗ് വയർ ചുറ്റി കൊടുക്കുക.സിമന്റും വെള്ളവും കൂടി മിക്സ് ചെയ്ത് ഈ മിക്സ് ചാക്കിന് പുറത്ത് തേച്ചുപിടിപ്പിക്കണം.ഇങ്ങനെ എല്ലാ സ്ഥലത്തും ഗ്രൗട്ട് അടിക്കണം.ഇനി സിമന്റിന്റെയും വെള്ളത്തിന്റെയും മിശ്രിതത്തിലേക്ക് അല്പം മെറ്റിൽ പൊടി കൂടി ഇട്ട് മിക്സ് ചെയ്ത് എടുക്കുക. ഗ്രൗട്ട് അടിച്ചതിന് പുറത്തേക്ക് ഈ മിശ്രിതം വീണ്ടും തേച്ചുപിടിപ്പിക്കുക.രണ്ടുദിവസം ഇത് സെറ്റ് ആകാൻ വെക്കുക.രണ്ടുദിവസത്തിനുശേഷം സിമന്റിന്റെയും മെറ്റൽ പൊടിയുടെയും മിശ്രിതം ഇതിൽ പ്ലാസ്റ്റ് ചെയ്യണം.പ്ലാസ്റ്റ് ചെയ്യുന്നതിന് മുൻപ് അല്പം ഗ്രൗട്ട് തേച്ചു കൊടുക്കണം എന്നാലെ സിമന്റ് നല്ലവണ്ണം പിടിക്കുകയുള്ളൂ. ഇനി പ്ലാസ്റ്റ് ചെയ്യണം.ഇതുപോലെതന്നെ ഉൾവശവും പ്ലാസ്റ്റ് ചെയ്യണം.

പ്ലാസ്റ്റ് ചെയ്തതിനുശേഷം ഗ്രൗട്ട് അടിച്ചു കൊടുക്കണം. ശേഷം അടിഭാഗം കോൺക്രീറ്റ് ചെയ്തു കൊടുക്കണം.ഇതിനായി വൈൻഡിങ് വയർ അടിച്ചു കൊടുക്കണം എന്നിട്ട് വേണം കോൺക്രീറ്റ് ചെയ്യണം. കോൺക്രീറ്റ് ചെയ്തതിനുശേഷം പ്ലാസ്റ്റർ ചെയ്തു ഗ്രൗണ്ട് അടിക്കണം. ഒരു അഞ്ച് ദിവസം കഴിയുമ്പോൾ കംപ്ലീറ്റ് ആയി ഉണങ്ങി സെറ്റാകും.അപ്പോൾ നമ്മുടെ ചാക്ക് കൊണ്ടുള്ള മീൻ കുളം റെഡി.അപ്പോൾ മീൻ വളർത്താൻ ആഗ്രഹിക്കുന്ന എല്ലാവരും അധികം ചെലവില്ലാത്ത ചാക്ക് കൊണ്ടുള്ള മീൻകുളം ഒന്ന് പരീക്ഷിച്ചു നോക്കു.

Leave a Reply

Your email address will not be published. Required fields are marked *