ടീഷര്‍ട്ട് നിര്‍മ്മാണ കമ്പനി തുടങ്ങാം മാസം ലക്ഷങ്ങള്‍ സമ്പാദിക്കാം 50 രൂപ മുതല്‍ ടീഷര്‍ട്ട് വില്‍പ്പന

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വസ്ത്രമാണ് ടീഷർട്ട്.നമ്മളെല്ലാവരും ടീഷർട്ട് ധരിക്കുമെങ്കിലും എങ്ങനെയാണ് ഈ ടീഷർട്ട് നിർമ്മിക്കുന്നത് എന്ന് ആർക്കും അറിയില്ല.ഇങ്ങനെ ടിഷർട്ട്‌ മാനുഫാക്ചറിങ് ചെയ്യുന്ന കമ്പനിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.തിരുപ്പൂരിലാണ് ടി ഷർട്ടുകളുടെ ഈ മാനുഫാക്ചറിങ് കമ്പനി സ്ഥിതി ചെയ്യുന്നത്.ഇതിന്‍റെ ഉടമസ്ഥനാകട്ടെ ഒരു പാലക്കാടൻ മലയാളിയും. പാലക്കാട് മണ്ണാർക്കാട് സ്വദേശി പ്രശാന്ത് ആണ് കമ്പനിയുടെ സ്ഥാപകൻ.രണ്ട് കമ്പനികളാണ് ഇവർക്കുള്ളത്. ഒന്ന് ന്യൂ ഡിസൈൻ ഇന്റർനാഷണൽ അപ്പാരൽസും രണ്ട് നന്ദൻസ് ഇന്റർനാഷണൽ അപ്പാരൽസും.സൗത്ത് ഇന്ത്യയിൽ തന്നെ ലീഡിംഗ് ലെവലിൽ നിൽക്കുന്ന കമ്പനിയാണിത്.ആറു വർഷത്തോളമായി ഈ കമ്പനി പ്രവർത്തനമാരംഭിച്ചിട്ട്.ഒരുപാട് പ്രോസസിഗിലൂടെയാണ് കടന്നു പോയാണ് ഒരു ടീഷർട്ട് അതിന്‍റെ പൂർണ്ണരൂപത്തിൽ നമ്മുടെ കൈയിൽ എത്തുന്നത്.ടിഷർട്ട് സ്റ്റിച് ചെയ്യുന്നതിനുള്ള തുണി ഒരു ബണ്ടിൽ ആയിട്ടാണ് വരുന്നത്.അത് ആദ്യം റിലാക്സ് ചെയ്യണം.അതാണ് ആദ്യ പ്രൊസസ്.ഇതിനു ശേഷമാണ് കട്ടിങ് പ്രൊസസ് നടക്കുന്നത്. ഇവിടെയാണ് ഒരു ടീഷർട്ടിന് വേണ്ട തുണി കട്ട് ചെയ്ത് എടുക്കുന്നത്.

ഇങ്ങനെ കട്ട് ചെയ്തു വെക്കുന്ന തുണി പ്രിന്റിംഗ് എംബ്രോയ്ഡറി സെക്ഷൻലേക്കാണ് നേരെ പോകുന്നത്. അതിനുശേഷം ഇത് ടീഷർട്ട് ആയിട്ട് ജോയിൻ ചെയ്യുന്ന പ്രോസസാണ്. ടീഷർട്ട് സ്റ്റിച്ച് ചെയ്യുന്നതിന് തന്നെ രണ്ട് സെക്ഷനാണ് ഇവിടെയുള്ളത്.ഒന്ന് പവർ ടേബിൾ സെക്ഷൻ.ഇവിടെയാണ് ടീഷർട്ടിന്‍റെ ഫ്രണ്ട് പോഷനും ബാക്ക് പോഷനും ജോയിൻ ചെയ്യുന്നത്. അടുത്തതാണ് സിംഗർ സെക്ഷൻ.ഈ സെക്ഷനിലാണ് ടീഷർട്ടിന്‍റെ കോളറ് പാക്ക്ലറ്റ് എന്നിവ സ്റ്റിച് ചെയ്തു പിടിപ്പിക്കുന്നത്.അതിനുശേഷം ഈ സ്റ്റിച്ച് ചെയ്ത ടീഷർട്ട് എല്ലാം അയൺ ചെയ്യുന്ന പ്രോസസ് ആണ്. ഇത്രയും പ്രോസസിങ്ങി ലൂടെ കടന്നു പോയാണ് നമ്മൾ ധരിക്കുന്ന ടീഷർട്ട് ആ രൂപത്തിലും ഭംഗിയിലും എല്ലാം നമ്മുടെ കൈകളിൽ എത്തുന്നത്.മൈജി കൈരളി ടി എം ടി ഈസ്റ്റേൺ ബിസ്മി മലബാർ ടിഎംടി വികെസി കെൻസ തുടങ്ങിയ താങ്കളുടെ ടീ ഷർട്ടുകളാണ് ഇവിടെ സ്റ്റിച് ചെയ്യുന്നത്.കേരളത്തിൽ തന്നെ ഇവർക്ക് ചെറുതും വലുതുമായ പതിനായിരത്തോളം കസ്റ്റമർ ആണ് ഉള്ളത്. സ്റ്റിച്ചിങ്ങിന് തന്നെ മൂന്ന് യൂണിറ്റുകൾ ഇവർക്കുണ്ട്. ഒരു യൂണിറ്റിൽ 5000 ടീഷർട്ടുകൾ വരെ ഒരുദിവസം തയിക്കും.

രണ്ടാമത്തെ ചെറിയ ചെറിയ ഓർഡറുകൾ ആണ് ചെയ്യുന്നത്.അതായത് 150 അല്ലെങ്കില്‍ 200 തുടങ്ങിയ ടി ഷർട്ടുകളുടെ ഓർഡറുകൾ ആണ് ഈ യൂണിറ്റിൽ സ്റ്റിച്ചു ചെയ്യുന്നത്.ഈ രണ്ട് യൂണിറ്റിലും കോളറ് റൗണ്ട് നെക്ക് തുടങ്ങി എല്ലാത്തരം ടീഷർട്ടുകളും സ്റ്റിച് ചെയ്യും.എന്നാൽ മൂന്നാമത്തെ യൂണിറ്റ് കോളർ ടീഷർട്ട് മാത്രമാണ് സ്റ്റിച് ചെയ്യുന്നത്.ഒരു ദിവസം മൂവായിരത്തോളം ടീഷർട്ടുകളാണ് സ്റ്റിച് ചെയുന്നത്.ഇങ്ങനെ ഒരു മാസം ഒന്നര ലക്ഷത്തോളം ടീഷർട്ടുകൾ ആണ് ഇവിടെ സ്റ്റിച്ച് ചെയ്യുന്നത്.ഉപഭോക്താവ് പറയുന്ന വിലയ്ക്ക് പറയുന്ന ക്വാളിറ്റിയുള്ള ടീ ഷർട്ടുകളാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്.അതുതന്നെയാണ് ഈ കമ്പനിയുടെ ഇന്നത്തെ വിജയത്തിന് പിന്നിലുള്ള രഹസ്യം.

Leave a Reply

Your email address will not be published. Required fields are marked *