ഇരുട്ടടിയായി ദിവസം കഴിയുന്തോറും പെട്രോളിന്‍റെയും ഡീസലിന്റെയും വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് ഒരു കൈ സഹായം ആവുകയാണ് എച്ച് ഡി എഫ് സി ബാങ്കിന്റെ എച്ച്ഡിഎഫ്സി ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ്. ഈ കാർഡ് നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ പ്രതിവർഷം 50 ലിറ്റർ വരെ സൗജന്യമായി ഇന്ധനം വാങ്ങാൻ സാധിക്കും.നമ്മൾ കാർഡിന് അപ്ലൈ ചെയ്ത് കാർഡ് ലഭിച്ചു കഴിഞ്ഞാൽ പെട്രോൾ പമ്പിലെ ബിൽ പെയ്മെന്റുകൾ അതുപോലെതന്നെ പലചരക്ക് ബിൽ പെയ്മെന്റുകൾ മറ്റ് യൂട്ടിലിറ്റി ബിൽ പെയ്മെന്റുകൾ തുടങ്ങിയവ അടച്ചു കഴിഞ്ഞാൽ നമുക്ക് ഇന്ധന പോയിന്റുകൾ ലഭിക്കും.ഈ ഇന്ധന പോയിന്റുകൾ ഉപയോഗിച്ചുകൊണ്ടാണ് നമുക്ക് പ്രതിവർഷം 50 ലിറ്റർ വരെ സൗജന്യമായിട്ട് ഇന്ധനം ലഭിക്കുക.കാർഡ് ലഭിച്ചു കഴിഞ്ഞാൽ ആദ്യത്തെ ആറുമാസം മേൽപ്പറഞ്ഞ ബിൽ പെയ്മെന്റുകളെല്ലാം കൂടുതൽ ചെയ്യുകയാണെങ്കിൽ പ്രതിമാസം 250 ഇന്ധന പോയിന്റുകളാണ് ലഭിക്കുന്നത്.
അടുത്ത ആറു മാസം 150 ഇന്ധനം പോയിന്റുകൾ പ്രതിമാസം ലഭിക്കുന്നതാണ്.ഈ പോയിന്റ് കൾ ഉപയോഗിച്ചുകൊണ്ടാണ് നമുക്ക് സൗജന്യം ആയിട്ട് ഇന്ധനം ലഭിക്കുന്നത്. 21 വയസിനും 60 വയസിനും ഇടയ്ക്കുള്ള എല്ലാ പൗരന്മാർക്കും ഈ കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ഇനി സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ 65 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകന് കുറഞ്ഞത് പ്രതിമാസം12000 രൂപവരെ ശമ്പളം ഉണ്ടായിരിക്കണം.ഇനി സ്വയം തൊഴിൽ അല്ലെങ്കിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നവർ ആണെങ്കിൽ പ്രതിവർഷം രണ്ടുലക്ഷം രൂപ വരെ ഉള്ള വരുമാനത്തിൽ നികുതി അടയ്ക്കുന്ന ആളുകൾ ആയിരിക്കണം.ഇത്രയും യോഗ്യതകൾ ആണ് പ്രധാനമായും ഈയൊരു കാർഡിന് അപേക്ഷിക്കാൻ ചെയ്യാൻ ആവശ്യമായിട്ടുള്ളത്.
എച്ച്ഡിഎഫ്സി ഓൺലൈൻ ബാങ്കിംഗ് മുഖേനയോ അല്ലെങ്കിൽ ഓഫ്‌ലൈൻ വഴിയോ ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷ നൽകാവുന്നതാണ്. ഇതിനുള്ള അപേക്ഷാ ഫീസ് 500 രൂപയാണ്. നമ്മൾ ഒരു വർഷത്തിൽ 50000 രൂപയ്ക്ക് മുകളിൽ ഈ കാർഡ് ഉപയോഗിച്ച് കൊണ്ട് ചെലവഴിക്കുക യാണെങ്കിൽ റിന്യൂവൽ പ്രോസസ്സിന് വേണ്ട ചാർജും ഒഴിവാക്കുന്നതാണ്. ഇപ്പോഴും ഇതിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ക്കൊന്നും അറിയില്ല ഈ സമയത്ത് തീര്‍ച്ചയായും മുഴുവന്‍ ജനങ്ങളും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണിത്. മാക്സിമം ആളുകളില്‍ എത്തിക്കൂ ഇ വിവരം. എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ.