21 രൂപയ്ക്ക് 160 കിലോമീറ്റർ ടയര്‍ ഫ്രീ വിവിധതരം സൌണ്ടുകള്‍

പെട്രോളിനും ഡീസലിനും ദിനംപ്രതി വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും സാധ്യത ഏറിവരികയാണ്.ഇന്ത്യയിലെ നിർമ്മിത ബുദ്ധിയുള്ള ആദ്യ ഇലക്ട്രിക് ബൈക്ക് ആണ് റിവോൾട്ടിന്‍റെ ആർ വി 400. ഇപ്പോഴിതാ റിവോൾട്ട് ആർ വി 400 ന്‍റെ സ്പോർട്സ് ബൈക്ക് പരിചയപ്പെടുത്തുകയാണ് പ്രശസ്ത യൂട്യൂബറായ കാർത്തിക് സൂര്യ.ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സ്പോർട്സ് ബൈക്ക് ഇലക്ട്രിക്കായി ഇറങ്ങുന്നത്.അതു മാത്രമല്ല കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് ബൈക്ക് കൂടിയാണിത്.ഈ ഇലക്ട്രിക് സ്പോർട്സ് ബൈക്കിനെ കുറിച്ചു നമുക്ക് കൂടുതൽ അറിയാം. വണ്ടികളുടെ ഹെഡ് ലൈറ്റ് മോഡിഫൈ ചെയ്തിരിക്കുന്ന രീതിയിലാണ് റിവോൾട്ട് ആർ വി 400 ന്‍റെ ഹെഡ് ലൈറ്റ് ഇരിക്കുന്നത്.അതുപോലെ ഹെഡ്ലൈറ്റ് കുറിച്ച് താഴെയ്ക്കാണ് കൊടുത്തിരിക്കുന്നത്.അപസ് ആൻഡ് ഡൗൺ ഷോക്ക് ആണ് ഇതിൽ കൊടുത്തിരിക്കുന്നത്. മുൻവശത്ത് ഡബിൾ കാലിബർ ഡിസ്ക് ബ്രെക്കും പുറകിൽ സിംഗിൾ കാലിബർ ഡിസ്ക് ബ്രേക്കുമാണ് വരുന്നത്. ബ്രേക്കിഗിൽ റീജനറേഷൻ സിസ്റ്റം കൂടി കൊടുത്തിരിക്കുന്നതു കൊണ്ട് ബ്രേക്കിംഗ് കംപ്ലീറ്റ്ലി എഫിഷറ്റായിരിക്കും.ഇലക്ട്രിക് ബൈക്ക് ആണെങ്കിലും ഇതിൽ പെട്രോൾ ടാങ്ക് പോലെ ഒരു സംഭവമുണ്ട്. ഇതിലാണ് ബാറ്ററി വരുന്നത്.

ഒന്നര ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ എട്ടു വർഷമാണ് ബാറ്ററിയുടെ ലൈഫ് കമ്പനി ഉറപ്പു നൽകുന്നത്.ബാറ്ററിക്ക് എന്തെങ്കിലും കംപ്ലൈന്റ് ഉണ്ടെങ്കിൽ കമ്പനി ഇത് റിപ്ലൈസ് ചെയ്തു തരുകയും ചെയ്യും. കൂടാതെ ഈ വണ്ടി ബെൽറ്റ് ഡ്രൈവറാണ്.ഈ വണ്ടിക്ക് സെന്റർ സ്റ്റാൻഡ് ഇല്ല അതുപോലെ ക്രഷ് ഗാഡും ഇല്ല. സാധാരണ ഒരു നേക്കഡ് ബൈക്കിന്‍റെ സ്റ്റൈലിങ്ങോട് കൂടി തന്നെയുള്ളതാണ് ഈ ബൈക്ക്.വണ്ടിയുടെ മുകൾഭാഗത്ത് സെൻട്രൽ ആയിട്ട് ഒരു പവർ ബട്ടണുണ്ട്.ഇത് പവർ ഓഫ് ചെയ്യുന്നതിനുള്ള ബട്ടൺ ആണ്. അതുപോലെ ഇതിന്‍റെ ഹാൻഡിലിൽ ഒരു യു എസ് ബി കുത്താനുള്ള സംവിധാനമുണ്ട്.കൺസോളിൽ വലിയ ലെറ്ററിൽ സ്പീഡോമീറ്റർ കാണാൻ പറ്റും.സൈഡിൽ ബാറ്ററിയുടെ ഇൻഡിക്കേറ്റും കാര്യങ്ങളും കാണാൻ സാധിക്കും.റൈറ്റ് ഹാൻഡിലിൽ വൺ ടൂ ത്രീ എന്ന് പറയുന്ന 3 മോഡ് വരുന്നുണ്ട്.ഇത് സ്പീഡിനെ സൂചിപ്പിക്കുന്നതാണ്. ഫസ്റ്റിൽ 47 കിലോമീറ്റർ സ്പീഡ് വരെ പോകാൻ പറ്റും.സെക്കന്റിൽ 65ഉം തേർഡിൽ 85മാണ് സ്പിഡ്.ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഈ ബൈക്ക് പ്രവർത്തിക്കുന്നത്.

നിലവിൽ ഈ വണ്ടിക്ക് ഒരു സൗണ്ട് മാത്രമാണുള്ളത്.രജിസ്ട്രേഷൻ കഴിഞ്ഞു നമ്പർപ്ലേറ്റ് കിട്ടിക്കഴിഞ്ഞാൽ നാലു സൗണ്ടും നമുക്ക് ലഭിക്കും.ഇങ്ങനെ ഇഷ്ടമുള്ള മോഡ് സൗണ്ട് നമുക്ക് ഇതിൽ സെലക്ട് ചെയ്യാം.കൂടാതെ ഇതിൽ ഇൻബിൽറ്റായിട്ട് ഒരു സിം വരുന്നുണ്ട്.നമ്മുടെ മൊബൈൽ ഫോൺ വഴിയാണ് ഈ സിം കണ്ട്രോൾ ചെയ്യുന്നത്.മൂന്നുവർഷത്തേക്ക് 5000 രൂപ കൊടുത്താണ് ഈ സിം ചാർജ് ചെയ്യുന്നത്.ഈ വണ്ടി ഫുൾ ചാർജ് ആവണമെങ്കിൽ നാലര മണിക്കൂർ ആണ് സമയം കൊടുക്കുന്നത്.അതായത് 21 രൂപയ്ക്ക് നമ്മൾ ചാർജ് ചെയ്തു കഴിഞ്ഞാൽ 150 കിലോമീറ്റർ വണ്ടിയോടും.162000 രൂപയാണ് വണ്ടിയുടെ ഓൺറോഡ് പ്രൈസ്. ടിപി എടുത്ത് വണ്ടി രജിസ്ട്രർ കഴിഞ്ഞാൽ മൂന്നുമാസത്തിനകം 32000 രൂപ സബ്സിടി ലഭിക്കും. അതുപോലെ മറ്റൊരു പ്രത്യേകതയാണ് ഈ വണ്ടിക്ക് റോഡ് ടാക്സ് ഇല്ല എന്നത്.അപ്പോൾ ഒന്നര ലക്ഷം രൂപ മുടക്കിയാൽ നമുക്ക് റിവോൾട്ട് ആർ വി 400 ന്‍റെ സ്പോർട്സ് ബൈക്ക് സ്വന്തമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *