വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു ബിസിനസ് സംരംഭത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ വളരെക്കുറച്ചു മുതൽ മുടക്കിൽ കുടിൽ വ്യവസായമായി ചെയ്യാൻ സാധിക്കുന്ന വളരെ വിജയ സാധ്യതയുള്ള ഒന്നാണ് ഗീ മാനുഫാക്ച്ചറിങ് അഥവാ നെയ്യ് ഉണ്ടാക്കുന്ന സംരംഭം.ഈ ബിസിനസിന് അധിക സ്ഥല സൗകര്യങ്ങളോ ഒരുപാട് മെഷീനുകളോ ഒന്നും ആവശ്യമില്ല. ഒരു ചെറിയ മെഷീനും ആ മെഷീൻ വെക്കാനുള്ള ഒരു ചെറിയ സ്ഥലസൗകര്യവും പിന്നെ നെയ്യ് ഉണ്ടാക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുവായ പാലും മാത്രമാണ് ഈ ഒരു ബിസിനസ് തുടങ്ങാൻ വേണ്ടിവരുന്നത്. അതേസമയം നമുക്ക് നെയ്യ് മാനുഫാക്ചറിങ് മാത്രമായി കൊണ്ടുപോകാൻ സാധ്യമല്ല.അതിന്റെ കൂടെ തന്നെ തൈര് മോര് പോലുള്ള ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കാൻ ശ്രമിക്കണം. എങ്കിൽ മാത്രമേ നമുക്ക് വിചാരിച്ച രീതിയിലുള്ള ഒരു ലാഭമുണ്ടാക്കാൻ സാധിക്കുകയുള്ളു.ഈയൊരു മെഷിനിൽ ഒരു മണിക്കൂറിൽ 60 ലിറ്ററോളം പാല് ഓഴിക്കാൻ കഴിയും. 10 മണിക്കൂർ വർക്ക് ചെയ്യുകയാണെങ്കിൽ 600 ലിറ്ററോളം പാൽ നമുക്ക് കൺവേർട്ട് ചെയ്ത് എടുക്കാൻ സാധിക്കും. ഒരു മെഷീനിലേ പാത്രത്തിലേക്ക് നമ്മൾ പാലൊഴിച്ച് കഴിഞ്ഞാൽ താഴെ വരുന്ന രണ്ട് പൈപ്പുകളിൽ ഒന്നിലൂടെ ഫാറ്റ് കുറഞ്ഞ പാലായിട്ടും മറ്റൊന്നിലൂടെ ക്രീം രൂപത്തിലുമുള്ള വരുന്നത്.
ഇങ്ങനെ ഫാറ്റ് കുറഞ്ഞ പാലിൽ നിന്നും നമുക്ക് തൈരും മോരും സംഭാരവും ഒക്കെ നിർമ്മിച്ചു വിപണിയിൽ എത്തിക്കാൻ സാധിക്കും. എങ്ങനെ നമുക്ക് നല്ലൊരു ലാഭമുണ്ടാക്കാൻ സാധിക്കും. ഇനി ഇതിൽ നിന്നും ലഭിക്കുന്ന ലാഭം ഒന്ന് പരിശോധിക്കാം.ഒരു ലിറ്റർ പാലിന് 31 രൂപ നിരക്കിൽ 100 ലിറ്റർ പാലിന് 3100 രൂപയാകും വില.ഒരു ലിറ്റർ പാലിൽ നിന്നും ആറര ലിറ്റർ ക്രീമാണ് കിട്ടുന്നത്. ഇങ്ങനെ ഈ ക്രീം കൺവേർട്ട് ചെയ്യുമ്പോൾ 80 ശതമാനം മാത്രമാണ് നമുക്ക് നെയ്യ് ലഭിക്കുന്നത്.അതാ യത് 5.2 കിലോ നെയ്യാണ് കിട്ടുന്നത്.ഒരു കിലോ നെയ്യ്ക്ക് 400 രൂപയാണ് വില വരുന്നത്. അങ്ങനെ നോക്കുമ്പോൾ 5.2 കിലോ നെയ്യ്ക്ക് 2080 രൂപയാണ് കിട്ടുന്നത്.ഈ 2080 രൂപ എന്നു പറയുന്നത് നമ്മൾ മുതൽ മുടക്കിയ അത്രയും പോലും ലഭിക്കില്ല.അതുകൊണ്ടാണ് ഇതിന്റെ ഒപ്പം തന്നെ മോര് തൈര് പോലുള്ള മറ്റു പാലുൽപ്പന്നങ്ങളും വിപണനം ചെയ്യണം എന്നു പറയുന്നത്.
ഈ 100 ലിറ്റർ പാൽ കൺവേർട്ട് ചെയ്യുമ്പോൾ കിട്ടുന്ന 50 ലിറ്റർ പാൽ തൈരായിട്ട് കൺവെർട്ട് ചെയ്യണം.ഇതിൽ നിന്നും ഏകദേശം 2500 രൂപയോളം ലഭിക്കും. കൂടാതെ 75 ലിറ്റർ സംഭാരം ആയിട്ടും മാറ്റാൻ സാധിക്കും.ഇങ്ങനെ ഈ മൂന്ന് ഉൽപ്പന്നങ്ങളും മാർക്കറ്റിൽ എത്തിച്ചു കഴിഞ്ഞാൽ നമുക്ക് 7800 രൂപയോളം ലഭിക്കും.മറ്റു ചെലവുകൾ എല്ലാംകൂടി ഒരു ആയിരം രൂപ ആയാലും ഒരു ദിവസം ഒരു നൂറ് ലിറ്റർ പാല് നമ്മൾ കൺവേർട്ട് ചെയ്തുകഴിഞ്ഞാൽ 3480 രൂപയോളമാണ് നമുക്ക് ലാഭം കിട്ടുന്നത്. എന്തുകൊണ്ടും അധികം മുതൽ മുടക്കില്ലാതെ സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കുന്ന നല്ല ഒരു ബിസിനസാണ് ഗീ മാനുഫാക്ച്ചറിങ്.