24 മണിക്കൂറും എസി പ്രവർത്തിക്കും വീട്ടിൽ കറന്റ്‌ ബില്‍ വരില്ല ഈ കാര്യങ്ങള്‍ ചെയ്‌താല്‍

സോളാർ ഇൻവർട്ടറുകൾ ഓൺ ഗ്രിഡ്,ഓഫ് ഗ്രേഡ് എന്നിങ്ങനെ രണ്ട് തരത്തിലാണ് ഉള്ളത്. സോളാർ വൈദ്യുതി ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതാണ് ഓഫ് ഗ്രിഡ്.എന്നാൽ എല്ലാവരുടെയും ഒരു സംശയമാണ് ഓഫ് ഗ്രിഡ് സോളാറിൽ എങ്ങനെയാണ് എസി വർക്ക് ചെയ്യുക എന്നുള്ളത്. ഓഫ് ഗ്രിഡിൽ പകൽ നല്ല വെയിലുള്ള സമയത്ത് മാത്രമാണ് എസി നമുക്ക് സോളാറിൽ വർക്ക് ചെയ്യാൻ സാധിക്കുന്നത്. അതായത് 10 മണിമുതൽ മൂന്നുമണിവരെ.അപ്പോൾ ഈ ഓഫ് ഗ്രിഡ് സോളാർ സിസ്റ്റത്തിൽ എസി രാത്രി സമയങ്ങളിൽ പ്രവർത്തിക്കില്ല. അതിനുള്ള ബദൽ സംവിധാനം ആണ് ഓൺ ഗ്രിഡ് സോളാർ സിസ്റ്റം.പകൽ ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നൽകി തത്തുല്യമായ അളവ് വൈദ്യുതി ഗ്രിഡിൽ നിന്ന് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രി‍ഡ് പദ്ധതി.

പാനൽ ഒക്കെ സെറ്റ് ചെയ്തശേഷം കെഎസ്ഇബി മീറ്റർ പോലെ നെറ്റ് മീറ്റർ എന്ന് പറയുന്ന സംവിധാനം ഓൺ ഗ്രിഡ് സോളാറിൽ ഫിറ്റ് ചെയ്യണം.കെഎസ്ഇബിയിൽ നിന്ന് കറന്റ് സ്വീകരിക്കുകയും അതുപോലെ കെഎസ്ഇബിലേക്ക് കറന്റ് കൊണ്ടു പോവുകയും ചെയ്യുന്ന സംവിധാനമാണ് ഓൺ ഗ്രിഡ് എന്ന് നേരത്തെ പറഞ്ഞുവല്ലോ ഇതിനുവേണ്ടിയാണ് ഈ നെറ്റ് മീറ്റർ ഫിറ്റ് ചെയ്യുന്നത്. ഒരു കിലോ വാട്ടിന്‍റെ ഓൺ ഗ്രിഡ് സോളാർ സിസ്റ്റം വയ്ക്കാൻ ഏകദേശം 55,000 രൂപയാണ് വേണ്ടി വരുന്നത്. ഈ ഓൺ ഗ്രിഡ് സോളാർ സിസ്റ്റം കൊണ്ട് ഏകദേശം നല്ല ഒരു തുക തന്നെ കറണ്ട് ബില്ല് സേവ് ചെയ്യാൻ സാധിക്കും.ഒരുദിവസം 13 മുതൽ 15 യൂണിറ്റ് കറണ്ട് വരെയാണ് ഇത് പ്രൊഡ്യൂസ് ചെയ്യുന്നത്.

2000 രൂപയ്ക്ക് മുകളിൽ വൈദ്യുതിബിൽ വരുന്ന വീടുകളിൽ ഓൺ ഗ്രിഡ് സോളാർ സിസ്റ്റം തന്നെയാണ് എന്തുകൊണ്ടും നല്ലത്.നമുക്ക് നല്ല രീതിയിൽ തന്നെ കറണ്ട് ബില്ല് കുറയ്ക്കാൻ സാധിക്കും.അപ്പോൾ രാത്രികാലങ്ങളിൽ ഒക്കെ എസി പ്രവർത്തിപ്പിക്കണം എങ്കിൽ ഓൺ ഗ്രിഡ് സോളാർ ഇൻവെർട്ടറുകൾ ഉപയോഗിച്ചാൽ മതി. സാധാരണ നമ്മുടെയൊക്കെ വീടുകളില്‍ എസി കൂടുതല്‍ സമയം ഓണ്‍ ചെയ്തിരുന്നാല്‍ കറന്റ്‌ ബില്‍ വളരെ കൂടുതല്‍ വരാന്‍ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ വേനല്‍ കാലം വന്നാല്‍ പോലും സാധാരണ എല്ലാ വീട്ടുകാരും രാത്രി മാത്രമേ എസി ഓണ്‍ ചെയ്യൂ. എന്നാല്‍ ഇ കാര്യങ്ങള്‍ ചെയ്‌താല്‍ പകലും എസി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *