ആറു രൂപ വിലയുള്ള മുട്ടയിൽ നിന്നും ഒരു മാസം മുപ്പതിനായിരം രൂപ വരെ ലാഭം

കോവിഡാനന്തര കേരളത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി ഒരുപാട് പേരാണ് ജോലി നഷ്ടപ്പെട്ട് വന്നിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടവർ ഒരു സ്വയം തൊഴിൽ സംരംഭത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. പലരും പല രീതിയിലുള്ള ബിസിനസുകളും ചെയ്യുന്നുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ല ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു ബിസിനസിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.കോഴി വളർത്തലിനെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇന്ന് ഒരു കോഴിമുട്ടയ്ക്ക് വിപണിയിൽ ലഭിക്കുന്ന വില ആറ് രൂപയാണ്. നമ്മൾ ഒരു 100 കോഴി വളർത്തി കഴിഞ്ഞാൽ ഒരു ദിവസം നമുക്ക് ഒരു 85 മുട്ട എങ്കിലും ലഭിക്കും. 85 മുട്ട ആറ് രൂപ നിരക്കിൽ വിൽക്കുകയാണെങ്കിൽ 510 രൂപം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. ഇത് ഒരിക്കലും ഒരു ലാഭകരമായ ബിസിനസ് അല്ല. എന്നാൽ ഈ കോഴിവളർത്തലിനെ നമുക്ക് ഒരു ലാഭകരമായ ബിസിനസ് ആയി മാറ്റാൻ സാധിക്കും.

അത് എങ്ങനെയെന്നല്ലേ? വേറൊന്നുമല്ല നമുക്ക് ലഭിക്കുന്ന മുട്ടകൾ നമ്മൾ ഹാച്ചർ സെന്ററിൽ വിരിയിക്കാൻ കൊടുക്കുകയാണെങ്കിൽ ഒരു കുഞ്ഞിന് 26 രൂപ വരെ നമുക്ക് ലഭിക്കും. ഇതിൽ ആറു രൂപ ഹാച്ചർ ചാർജ് പോകുകയാണെങ്കിൽ 20 രൂപ നമുക്ക് ലഭിക്കും. അതായത് ആറ് രൂപ ഉള്ള മുട്ടയ്ക്ക് ആണ് നമുക്ക് 20 രൂപ ലഭിക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഒരു ദിവസം 50 കുഞ്ഞുങ്ങളാണ് നമ്മൾ വിരിയിക്കുന്നതെങ്കിൽ 20 രൂപ എന്ന നിരക്കിൽ ഒരു ദിവസം നമുക്ക് ആയിരം രൂപ വരെ ലഭിക്കും.30 ദിവസം കൊണ്ടു നമുക്ക് മുപ്പതിനായിരം രൂപ സമ്പാദിക്കാൻ സാധിക്കും. അതിൽ നിന്ന് തീറ്റ ചിലവും എല്ലാം കൂടി കൂട്ടി ഒരായിരം രൂപ കുറച്ചാൽ 20,000 രൂപ വരെ നമുക്ക് ഒരു മാസം ലഭിക്കും.

മുട്ട വിരിയിക്കാൻ താല്പര്യമുണ്ടെങ്കിൽ കോഴിക്ക് നല്ല തീറ്റ കൊടുത്ത് വളർത്തി പരിപാലിക്കണം.ശേഷം മുട്ട കളക്ട് ചെയ്ത് വിരിയിക്കാൻ കൊടുക്കണം. ഗ്രാമ ശ്രീ കൈരളി നാടൻ കോഴി എന്നിങ്ങനെ പലവിധത്തിലുള്ള കോഴികൾ ഉണ്ട്. കൈരളിയുടെയും നാടൻ കോഴിയുടെയും മുട്ടയ്ക്ക് നല്ല രുചി ഉള്ളതാണ്.മാത്രമല്ല ഇതിന്‍റെ തീറ്റച്ചെലവ് വളരെ കുറവാണ്.കൂടാതെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും കൂടിയ കോഴികളാണ് ഇത്. കുറച്ചു സമയവും നല്ല രീതിയിലുള്ള പരിപാലനവും ഉണ്ടെങ്കിൽ നല്ല ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു ബിസിനസ് ആണിത്.

Leave a Reply

Your email address will not be published. Required fields are marked *