വീട്ടിൽ എല്ലാവരും കൃഷി ചെയ്യാൻ താല്പര്യം കാണിക്കുന്നവരാണ് നമ്മുടെ സ്വന്തം വീട്ടി കൃഷിയും പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടവും കാണാൻ നല്ല ഭംഗിയാണ് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. പൂന്തോട്ടം വീടിനു മുൻഭാഗത്ത് നട്ടുപിടിപ്പിക്കുന്നതു തന്നെ വീടിനു ഐശ്വര്യമാണ് മാത്രമല്ല പല കായ്കൾ ലഭിക്കുന്ന തൈകളും വീട്ടിൽ എല്ലാവരും കൃഷി ചെയ്യാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്ന ഒന്നാണ് കൃഷിയിടങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അത് എന്താണെന്ന് വെച്ചാൽ നമ്മുടെ കൃഷിയിടങ്ങളിലെ തൈകളിൽ ഉറുമ്പും പുഴുക്കളും വരുന്നത് തന്നെയാണുയ ഇവ ചെടികളിൽ വന്നകഴിഞ്ഞാൽ പിന്നെ നമ്മുടെ വിളവ് നശിക്കും പൂക്കൾ കൊഴിഞ്ഞുപോകും കായ്കൾ ഉപയോഗിക്കാൻ കഴിയില്ല മാത്രമല്ല ഇലകൾ എല്ലാം തന്നെ പുഴുക്കൾ തിന്നു നശിപ്പിക്കും. വീട്ടിൽ കുറച്ചെങ്കിലും ചെടികൾ വളർത്തുന്നവർക്കു ഇതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം.
എന്നാൽ ഇത്തരം കാര്യങ്ങളിൽ നിന്നും നമുക്ക് വളരെ എളുപ്പത്തിൽ മോചനം നേടാൻ കഴിയുന്ന ഒരു ടൈപ്പാണ് ഇവിടെ പറയാൻ പോകുന്നത് ഇത് ആർക്കും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നതാണ്. ഒരു നാടൻ വിദ്യ എന്ന് തന്നെ പറയാം. ഈ ബുദ്ധിമുട്ടു നേരിടുന്ന എല്ലാവരും ചെയ്തുനോക്കണം ഇനി നിങ്ങളുടെ ചെടികളിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ല എങ്കിലും ഇത് ചെയ്യണം കാരണം ഭാവിയിൽ ഉറുമ്പും പുഴുക്കളും ചെടികളിൽ വരാതിരിക്കാൻ ഇത് സഹായിക്കും. ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു കപ്പിൽ വെള്ളം എടുത്ത ശേഷം അതിലേക്കു ഒരു സ്പൂൺ സോപ്പ് പൊടിയും ഒരു സ്പൂൺ സുർക്കയും ചേർത്തു നന്നായി മിക്സ് ചെയ്യുക ശേഷം ഒരു ബോട്ടിലിൽ നിറച്ച ശേഷം ചെടികളിൽ ഇടയ്ക്കിടെ സ്പ്രൈ ചെയ്തുകൊടുക്കുക.
ഇത്രമാത്രം ചെയ്താൽ മതി ചെടികളിൽ നിങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും.ഈ കാരണത്താൽ പലരും കൃഷി ചെയ്യുന്നതുപോലെ നിർത്തിയിട്ടുണ്ടാകും മാത്രമല്ല ഈ ശല്യം ഇല്ലാതാക്കാൻ പലരും പല കാര്യങ്ങളും ചെയ്തിരിക്കാം അതിനൊന്നും പരിഹാരം ലഭിച്ചില്ല എന്ന കാരണത്താൽ ഇത് നിങ്ങൾ പരീക്ഷിക്കാതെ പോകരുത് ഇന്ന് നിരവധി ആളുകൾ ചെയ്യുന്ന ഒരു നാടൻ ടൈപ്പാണ് ഇത്.