മലയാളികളുടെ കറികളിലെ ഒരു മുഖ്യ ചേരുവകയാണ് കറിവേപ്പില.ആഹാരത്തിനു രുചി വർദ്ധിപ്പിക്കാനായാണ് കറികളിൽ കറിവേപ്പില ചേർക്കുന്നത്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയ കറിവേപ്പില വിറ്റാമിൻ എയുടെ കലവറയാണ്.നമ്മുടെ വീടുകളിലെ അടുക്കളത്തോട്ടങ്ങളിൽ ഒരു കറിവേപ്പില ചെടി എങ്കിലും കാണാതിരിക്കില്ല. എന്നാൽ പലപ്പോഴും ഈ കറി വേപ്പില ചെടി മുരടിച്ചു പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.കറി വേപ്പില തഴച്ചുവളരാനും വേപ്പിലയിൽ ഉണ്ടാകുന്ന പുള്ളിക്കുത്ത് കറുത്ത ഇലകൾ ഇവ ഇല്ലതാക്കാനും ഉള്ള ഒരു അടിപൊളി കീടനാശിനിയും അതുപോലെ ജൈവവളവുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.ഒരു പിടി ചോറ് ടീസ്പൂൺ പൊളിച്ച് കട്ടത്തൈര് വെളുത്തുള്ളി കായം ഇവയെല്ലാംകൂടി മിക്സിയുടെ ജാറിൽ ഇട്ട് അല്പം വെള്ളവും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക.
ഇനി ഇത് ഒരു കുപ്പിയിലാക്കി മൂന്നുദിവസം മാറ്റിവയ്ക്കുക. മൂന്നുദിവസം കഴിഞ്ഞ് ഈ കുപ്പിയിലേക്ക് ഒരു ലിറ്റർ വെള്ളം കൂടി ചേർത്ത ശേഷം ഇത് നന്നായി അരിച്ചെടുക്കുക. ഇനി ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയതിനു ശേഷം വേപ്പിലലയുടെ ഇലയിലും കൂമ്പിലും ഒക്കെ നന്നായി സ്പ്രേ ചെയ്തു കൊടുക്കുക. ഇതിന്‍റെ ഒരു കുത്തുന്ന മണം കാരണം കീടങ്ങളൊക്കെ നശിക്കും. ആഴ്ചയിൽ ഒരു രണ്ടു മൂന്നു പ്രാവശ്യമെങ്കിലും ഇത് സ്പ്രെ ചെയ്തുകൊടുക്കുക. വേപ്പില തഴച്ചു വളരുകയും കീടങ്ങൾ ഒന്നുമില്ലാതെ നല്ല ഫ്രഷ് വീട്ടിൽ നമുക്ക് ലഭിക്കുകയും ചെയ്യും. അതുപോലെ കറിവേപ്പില ചെടിയിൽ ധാരാളം ഇലകൾ ഉണ്ടാക്കുന്നതിനുവേണ്ടി കടയ്ക്കൽ കരിയിലകൾ ഇട്ടു കൊടുത്താൽ മതിയാവും.
ഈ കരിയിലകൾ പൊടിഞ്ഞു മണ്ണിനോട് ചേർന്നാൽ ധാരാളം നൈട്രജന്‍റെ അളവ് കൂടും. ഇത് നല്ല പുഷ്ടിയുള്ള ഇലകൾ ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. ഇങ്ങനെ ഇലകൾ പൊടിച്ചു ഇട്ട് കൊടുത്താൽ രണ്ടു ഗുണമുണ്ട്. ഒന്ന് വെള്ളമൊഴിച്ചു കൊടുത്താൽ ഈർപ്പം നഷ്ടപ്പെടില്ല.രണ്ട് ഇലകൾ പൊടിഞ്ഞ് വളമായി തീരുകയും ചെയ്യും.കറിവേപ്പില ഒരുപാട് വളരാൻ വേണ്ടി പല കാര്യങ്ങളും ചെയ്തുനോക്കിയവരാണോ നിങ്ങൾ എങ്കിൽ ഇതുകൂടി ചെയ്‌താൽ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ വേഗത്തിൽ കരിച്ചുവേപ്പില വളരും.