ചൂടുകാലം ആയാൽ പിന്നെ എസി ഇല്ലാതെ പറ്റില്ല. പണ്ടൊക്കെ നല്ല സാമ്പത്തികശേഷിയുള്ള വീടുകളിലാണ് എസി ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് ഒരുവിധം എല്ലാ വീടുകളിലും എസി ഉപയോഗിക്കുന്നുണ്ട്.എസി ഉപയോഗിക്കുന്ന പലരും പറയുന്ന ഒരു പ്രശ്നമാണ് അമിത കറണ്ട് ബിൽ വരുന്നു എന്നത്. ചില കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഈ പരാതികൾ ഒക്കെ നമുക്ക് ഒഴിവാക്കാവുന്നതേയുള്ളൂ.അതിൽ ഒന്നാമത്തെത് എസി ഉപയോഗിക്കുന്ന രീതി മാറ്റുക എന്നതാണ്. സാധാരണ എല്ലാവരും ചെയ്യുന്നത് കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുമ്പ് എ സി ഇട്ട് മുറി നന്നായി കൂളാക്കും.അതിനുശേഷം ഫാൻ ഇട്ടു കിടക്കുകയാണ് പതിവ്. ഇതിനു പകരമായി ഒരു 27 മുതൽ 28 ഡിഗ്രിയിൽ എ സി ഇട്ട് ഒരു രാത്രി മുഴുവൻ തണുപ്പിൽ കിടന്ന് ഉറങ്ങുന്നതാണ് നല്ലത്.ഇങ്ങനെ ചെയ്യുമ്പോൾ വളരെ കുറഞ്ഞ സമയം മാത്രമേ കമ്പർസർ വർക്ക് ചെയ്യുന്നുള്ളൂ.എസിയുടെ കമ്പർസർ വർക്ക് ചെയ്യുന്നതിന് അനുസരിച്ചാണ് കറണ്ട് ബില്ല് വരുന്നത്.
36 ഡിഗ്രി താപനിലയിൽ 17 ഡിഗ്രിയിലേക്ക് കൊണ്ടുവരുന്നതിന് ഏറ്റവും ചുരുങ്ങിയത് ഒരു മുക്കാൽ മണിക്കൂറെങ്കിലും കമ്പർസർ വർക്ക് ചെയ്യണം. നേരത്തെ പറഞ്ഞ രീതിയിൽ ചെയ്യുകയാണെങ്കിൽ സമ്പർക്ക അധികസമയം വർക്ക് ചെയ്യേണ്ടി വരുന്നുമില്ല കറണ്ട് ബില്ല് കുറയുകയും ചെയ്യും.മാത്രമല്ല നമ്മുടെ റൂമിലുള്ള എയർ എപ്പോഴും നല്ല ഫ്രഷ് ആയിരിക്കും.ഇതാണ് എസി ഉപയോഗിക്കുമ്പോൾ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.രണ്ടാമത് എസിയുടെ ഫിൽറ്ററുകൾ യഥാസമയത്ത് ക്ലീൻ ചെയ്യുക എന്നതാണ്.രണ്ടുമാസം അല്ലെങ്കിൽ മൂന്നുമാസം കൂടുമ്പോൾ എങ്കിലും ഈ ഫിൽറ്ററുകൾ ക്ലീൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
അതുപോലെതന്നെ എസി ഫിറ്റ് ചെയ്യുന്ന റൂമിനു മുകളിലായി മറ്റു റൂമുകൾ ഒന്നും ഇല്ല എങ്കിൽ റൂം ഒന്ന് സീലിങ് ചെയ്യുന്നത് വളരെ നല്ലതാണ്.
ജിപ്സം ഉപയോഗിച്ച് സീലിങ് ചെയ്യുകയാണെങ്കിൽ ഒന്നുകൂടി നല്ലതായിരിക്കും.കാരണം തണുപ്പ് നിലനിർത്തുന്നതിന് ജിപ്സത്തിന് കുറച്ചുകൂടി കഴിവുണ്ട് എന്ന് തന്നെ. ഇനി സിലിംഗ് ചെയ്യാൻ സാധിച്ചില്ല എന്നുണ്ടെങ്കിൽ ഈ എസി ഉപയോഗിക്കുന്ന റൂമിന് മുകളിലായി വൈറ്റ് സിമന്റ് ഉപയോഗിച്ച് മൂന്നോ നാലോ കോട്ട് അടിച്ചു കൊടുക്കുന്നതും നല്ലതാണ്.എസി ഉപയോഗിക്കുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ കറണ്ട് ബില്ല് ഉൾപ്പെടെയുള്ള ഒരുപാട് പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും.