തയ്യൽ മെഷീനിൽ പഠിക്കാത്തവർക്കും ഇനി എന്തും തയ്‌ച്ചെടുക്കാം ഈ രീതി മനസ്സിലാക്കിയാൽ എല്ലാം ഇത്ര എളുപ്പമായിരുന്നോ

ജീൻസിനും മിടിക്കും ഇടാൻ പറ്റിയ ഒരു ടോപ്പ് ആണ് തയ്യ്ക്കാൻ പോകുന്നത് ഒന്നര മീറ്റർ തുണിയാണ് വേണ്ടത് ആദ്യം ബാക് സൈഡ് ആണ് കട്ട് ചെയ്യുന്നത്.അത്രയും വിട്ടിട്ട് നീളം 24 ഇവിടെ അളന്ന് കൊടുക്കുന്നുണ്ട്.തയ്യൽ തുമ്പും ചേർത്ത് 26 ആണ് കൊടുക്കുന്നത്.നീളം ഇഷ്ടമുള്ളത് കൊടുക്കാൻ പറ്റും ഇവിടെ ടോട്ടൽ വിട്ത് എടുത്തിരിക്കുന്നത് 13 ഇൻജാണ് 20 വയസു പ്രായം വരുന്ന കുട്ടികൾക്ക് ഇടാൻ പറ്റിയ അളവാണ് കാണിക്കുന്നത്. ആദ്യം ഷോൾഡർ അറുപത്തൊന്നാര ഇഞ്ച് മാർക്ക് ചെയ്യണം അതിനുശേഷം ആംഫോളും ആറര ഇഞ്ച് ആണ് മാർക്ക് ചെയേണ്ടത്.ചെസ്റ്റ് വണ്ണം ഒമ്പതര വേണം മാർക്ക് ചെയ്യാൻ അതിന്റെ കൂടെ തയ്യൽ തുമ്പും കൂടി മാർക്ക് ചെയ്യണം.അപ്പോ ടോട്ടൽ പതിനൊന്നര വേണം.

ഇനി ഒരു ഒന്നര മാർക്ക് ചെയ്ത് കൊണ്ട് കെർവ് ചെയ്ത് കൊടുക്കണം.അതിനുശേഷം ഷേപ്പ് നീളം 12 മാർക്ക് ചെയ്‌യുക അതൊക്കെ നിങ്ങളുടെ ഇഷ്ട്ടമാണ് വണ്ണം 8 ഇഞ്ച് മാർക്ക് ചെയ്യുക തയ്യൽ തുമ്പും വിടണം അതൂടി കൂട്ടി 10 ഇഞ്ച് മാർക്ക് ചെയ്യണം.ഇനി അതിന്റെ താഴെ നേരെയായ ഒന്ന് വരക്കുക രണ്ട് ഇഞ്ച് കയറ്റി വരക്കുക.ഇനി കഴുത്ത് ഭാഗം താഴേക്ക് 3 ഇഞ്ച്ചാണ് കൊടുക്കുന്നത്.ഷോൾഡർ രണ്ടര മതിയാകും സൈഡിലേക്ക്.ഇറക്കം ഇഷ്ടമുള്ളത് കൊടുക്കാം ഇനി ഫ്രന്റ് ഭാഗം ഒന്ന് മടക്കി ഒരു പതിനേഴര ഇഞ്ച് കൊടുക്കാം അത്രയും വീതി ഉണ്ടെങ്കിലേ പറ്റുനീളം ബാക് സൈഡിൽ എടുത്ത പോലെ 26 ഇഞ്ച്ചാണ് എടുക്കുന്നത് ഇനി ഇവിടം വെച് കട്ട് ചെയ്ത് മാറ്റണം.

തുണിയുടെ ഡിസൈൻ അനുസരിച് വേണം എടുക്കാൻ എന്തായാലും ഒന്നര മീറ്റർ മതിയാകും ഇനി ഒന്ന് കട്ട് ചെയ്ത് കൊടുക്കണം.ഇനി തുണി നിവർത്തി നടുക്ക് ഒരു പന്ത്രണ്ടര മാർക്ക് ചെയ്യണം എന്നിട് രണ്ടു വശത്തേക്കും ഒരുഞ്ചു വെച് മാർക്ക് ചെയ്ത് കൊടുക്കാം എല്ലാം പന്ത്രണ്ടര യുടെ അവിടെ തന്നെയാണ് നീളം വരുന്നതു.എന്നിട്ട് പന്ത്രണ്ടര യുടെ അവിടെ വെച്ച് അര ഇഞ്ച് വെച് വെച്ച് മാർക്ക് ചെയ്‌യുക.ഇങ്ങനെ ലൈൻസ് വരച്ചു കൊടുക്കുക ഇനി ഇത് തൈക്കുന്നത് എങ്ങനെ എന്ന് നോക്കാം.ലൈൻസ് വരച്ചേക്കുന്നത് അപ്പുറത്തും ഇപ്പുറത്തുമായ ലൈൻസ് ഒരുമിച്ച് പിടിച്ചു സ്റ്റിച്ചു ചെയ്യ്തെടുക്കുക.

അടുത്തത് തൈക്കുമ്പോൾ തൊട്ടടുത്തുള്ള ലൈൻ വീട്ടിട്ട് അടുത്തത് പിടിച്ചു തൈക്കുക ഇങ്ങനെ എല്ലാം തയ്ച്ചെടുക്കുക നന്നായിട്ട് തയ്‌ച്ചെടുക്കണം എന്നാലേ വൃത്തി ഉണ്ടാകു.മുകൾ വശം മാത്രം തയ്‌ച്ചിട്ടുണ്ടല്ലോ താഴെ പ്ലെയിൻ ആയി കിടക്കുംഇനി മടക്കിട്ട് വരച്ചു വെച്ച നെക്ക് കട്ട് ചെയ്യുക കൈയും.കൈ നിങ്ങളുടെ ഇഷ്ടത്തിന് എടുത്താൽ മതിയാകും.ഇനി 9 ഇഞ്ച് നീളത്തിലും അര ഇഞ്ച് വീതിയിലുമുള്ള തുണിയാണ് അതൊന്ന് മടക്കുക നടുഭാഗത്തുകൂടെ.അരിക് തയ്ക്കുക എന്നിട്ട് നെക്ക് ഒരു അഞ്ചര മാർക്ക് ചെയ്ത് കൊടുക്കുക.

അതിന്റെ നടുവിൽ ആ തുണി ഒന്ന് പിൻ ചെയ്ത് വെക്കുക.അപ്പോ നെക്ക് തയ്ച്ചു വരുമ്പോൾ അത് ഉൾഭാഗത്തായി വരും ഇനി ഷോൾഡർ തമ്മിൽ തയ്ച്ചു കൊടുക്കണം ലൈനിങ് വെക്കുന്നവർക്ക് വെക്കാം കട്ടിയുള്ള തുണി ആണേൽ വേണ്ട.എന്നിട്ട് കൈ രണ്ടും തയ്ച്ചു വെക്കുക.ഓരോരുത്തരുടെയും വണ്ണം അനുസരിച് ഷേപ്പ് ചെയ്യുക.അപ്പോ ഇത്രേ ഉള്ളു ഒരു സിംപിൾ ടോപ് ഇതുപോലെ തയ്ച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *