മാമ്പഴ പുളിശ്ശേരി ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല.നല്ല രുചിയൂറും മാമ്പഴ പുളിശ്ശേരി ഉണ്ടെങ്കിൽ വയറുനിറയെ ചോറുണ്ണാം. എങ്ങനെയാണ് സ്വാദിഷ്ഠമായ മാമ്പഴപുളിശ്ശേരി തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾമാമ്പഴം പച്ച മുളക് ഉപ്പ് മഞ്ഞൾപൊടി ഉലുവ കടുക് തൈര് വറ മുളക് ജീരകം കറിവേപ്പില തയ്യാറാക്കുന്ന വിധം അൽപ്പം വെള്ളം ഒഴിച്ച് മാങ്ങയും പച്ചമുളകും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് 2 വിസിൽ കേൾപ്പിക്കുക. ഇനി തേങ്ങയും അല്പം ജീരകവും മഞ്ഞൾപ്പൊടിയും കൂടി അരച്ച് ഇതിലേക്ക് ചേർക്കുക. ഇനി ഫ്ളെയിം ഓഫ് ചെയ്തതിനു ശേഷം എടുത്തു വച്ചിരിക്കുന്ന തൈര് ചേർക്കുക.ഒരു പാൻ ചൂടാക്കി അതിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ശേഷം കടുക് പൊട്ടിക്കുക അല്പം ഉലുവയും വറ മുളകും കൂടി ചേർത്ത് താളിച്ചെടുക്കുക.ഇനി ഈ വറ താളിച്ചത് തയ്യാറാക്കിവെച്ചിരിക്കുന്ന മാമ്പഴപുളിശ്ശേരിയിലേയ്ക് ഒഴിച്ചു കൊടുത്തശേഷം നന്നായി ഇളക്കുക.
നമ്മുടെ സ്വാദിഷ്ടമായ മാമ്പഴപുളിശ്ശേരി റെഡി.മാങ്ങ ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമാണ് എല്ലാവരുടെ വീട്ടിലും ഒരു മാവെങ്കിലും ഉണ്ടാകും അല്ലെങ്കിൽ ഈ സമയത്ത് കടകളിൽ നിന്നും വളരെ കുറഞ്ഞ വിലയിൽ വാങ്ങിക്കാനും കിട്ടും എന്നിരുന്നാലും മാവിന്റെ ചുവട്ടിൽ വീണു കിടക്കുന്ന അല്ലെങ്കിൽ മാവിൽ നിന്നും പറിച്ചെടുക്കുന്ന മാങ്ങയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ് ഇങ്ങനെ കിട്ടുന്ന മാങ്ങകൊണ്ടു എന്തെങ്കിലും ചെയ്യാൻ തന്നെയാണ് പലരും ആഗ്രഹിക്കുന്നത്.കടകളിൽ നിന്നും വാങ്ങിക്കുന്ന എല്ലാ മാങ്ങയും നല്ലതല്ല കാരണം അത് ചിലപ്പോൾ ഒരുപാട് ദിവസം കടയിൽ ഇരിക്കുന്ന മാങ്ങയായിരിക്കാം.
അല്ലെങ്കിൽ അതിൻ്റെ രുചിയിൽ വ്യത്യാസം വന്നിരിക്കാം നമ്മുടെ വീട്ടിലെ മാങ്ങ തന്നെയാകുമ്പോൾ അതിൻ്റെ രുചി നല്ലപോലെ നമുക്ക് അറിയാൻ സാധിക്കു അത് ഉപയോഗിച്ച് എന്തു വേണമെങ്കിലും നമുക്ക് ഉണ്ടാക്കി കഴിക്കാം.ഇപ്പോൾ എല്ലാ മാവിലും മാങ്ങ കായ്ക്കുന്ന സമയമാണ് മാങ്ങ ഉപയോഗിച്ച് നമുക്ക് പല വിഭവങ്ങളും ഉണ്ടാക്കി കഴിക്കാൻ സാധിക്കും മാത്രമല്ല ഈ സമയത്ത് തന്നെയാണ് നല്ല പഴുത്ത മാങ്ങ ലഭിക്കുന്നതും.പഴുത്ത മാങ്ങ കിട്ടിയാൽ എല്ലാവരും ജ്യൂസ് ആക്കി കുടിക്കുകയാണ് ചെയ്യാറുള്ളത് വളരെ ചെറിയ മാങ്ങ കിട്ടിയാൽ ഇതുപോലെ പല വിഭവങ്ങളും തയ്യാറാക്കാം എന്തായാലും ചോറിന് ഇത് വളരെ രുചികരമായ ഒന്നാണ്.