ഇപ്പോൾ നമ്മൾ ചൂടുകാലമാണ്.ഫാനി നടിയിൽ ഇരുന്നാലും അസഹ്യമായ ചൂട് സഹിക്കാൻ കഴിയില്ല. പിന്നെ കറണ്ട് പോയാൽ ഉള്ള അവസ്ഥ പറയേണ്ടല്ലോ ഈ സാഹചര്യത്തിലാണ് കറണ്ടില്ലെങ്കിലും പ്രവർത്തിക്കുന്ന ഒരു ഫാൻ ഉണ്ടെങ്കിലോ എന്ന് ചിന്തിക്കുന്നത്. ഇന്ന് കറണ്ട് പോയാലും ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കാൻ ഇൻവെർട്ടർ ഉണ്ട്.എന്നാൽ സാധാരണക്കാർക്ക് ഒരു ഇൻവെർട്ടർ വാങ്ങുക എന്നത് വളരെ ചെലവേറിയ കാര്യം തന്നെയാണ്. അപ്പോൾ ഒരു ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫാൻ ഉണ്ടെങ്കിലോ പഴയ സാധനങ്ങൾ ഉപയോഗിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു പെഡസ്റ്റൽ ഫാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം. അപ്പോൾ പിന്നെ കറണ്ട് പോയാലും കുഴപ്പമില്ല. 9 വാൾട്ടിന്റെ 150 മില്ലി ആമ്പിയറിന്‍റെ ഒരു മിനി മോട്ടർ സീലിംഗ് ഫാനിന്റെ കേസ് ഒന്നേകാൽ ഇഞ്ചിന്‍റെ പി വി സി പൈപ്പ് തടിക്കഷണം മുക്കാൽ ഇഞ്ചിന്റെയും ഒന്നേകാൽ ഇഞ്ചിന്റെയും ഇരുമ്പിന്‍റെ സ്ക്വയർ ട്യൂബ് സീലിംഗ് ഫാനിന്‍റെ ലീഫ് ഇത്രയും സാധനങ്ങളാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു പെഡസ്റ്റൽ ഫാൻ ഉണ്ടാക്കുന്നതിനാവശ്യമായുഉള്ളത്.
ആദ്യംതന്നെ ഒന്നേകാൽ ഇഞ്ചിന്‍റെ സ്ക്വയർ ട്യൂബിന് മുക്കാൽ ഇഞ്ചിന്‍റെ സ്ക്വയർ ട്യൂബ് കയറാൻ പാകത്തിൽ ഒരു ഹോളി ഇട്ടു കൊടുക്കണം. ഈ മുക്കാൽ ഇഞ്ച് സ്ക്വയർ ട്യൂബ് നല്ല ടൈറ്റ് ആയിരിക്കുന്നതിന് വേണ്ടി ഒന്നേകാൽ ഇഞ്ചിലും അതുപോലെതന്നെ മുക്കാലും ഒരു ഹോൾ ഇട്ടു കൊടുത്തത് അത് സ്ക്രൂ ചെയ്തു വെക്കുക. മുക്കാൽ ഇഞ്ച് സ്ക്വയർ ട്യൂബിൽ മിനിമോട്ടർ വെച്ച് അതിന്‍റെ അളവിൽ കട്ട് എടുക്കുക. മിനിമോട്ടറിനെ ഒന്നേകാൽ ഇഞ്ച് പിവിസിയിൽ കയറ്റി വെച്ചതിനുശേഷം ഇത് സ്ക്വയർ ട്യൂബിൽ ഉറപ്പിച്ചു വെക്കണം.ഇനി ഒന്നേകാൽ ഇഞ്ചിന്റെ ട്യൂബിൽ ആയിട്ട് ഒരു സ്വിച്ച് കണക്ട് ചെയ്യണം.ബാറ്ററി കളക്ട് ചെയ്യുന്നതിന് വേണ്ടി ഒരു ബോക്സ് ആവശ്യമാണ്.അതിനായി ഒരു വലിയ പിവിസി പൈപ്പ് കട്ട് ചെയ്ത് അത് ബോക്സ് രൂപത്തിൽ ഉണ്ടാക്കുക. ഇനി ഈ ബോക്സിനെ ഒന്നേകാൽ ഇഞ്ച് സ്ക്വയർ ട്യൂബിൽ ഉറപ്പിക്കണം.
അടുത്ത സ്റ്റെപ്പ് വയറിങ് ആണ്.മിനിമോട്ടർ നിന്നും വരുന്ന ഒരു വയറിൽ സ്വിച്ചുകണക്ട് ചെയ്യുക.സ്വിച്ചിൽ നിന്ന് വരുന്ന ഒരു വയറും മോട്ടോറിൽ നിന്നും വരുന്ന ഒരു വയറും തമ്മിൽ കണക്ട് ചെയ്യണം. ഇനി നമ്മുടെ സീലിംഗ് ഫാനിനന്‍റെ ലീഫും പിടിപ്പിക്കുക. ഇനി ഫാൻ ഉറപ്പിക്കുന്നതിനു വേണ്ടി ഒരു സ്റ്റാൻഡ് വേണം. അതിനായി സീലിംഗ് ഫാ നിന്റെ ഒരു മൂഡ് ഭാഗം എടുക്കുക.അതിനെ ഒരു സ്ക്വയർ ട്യൂബ് വെച്ച് വെൽഡ് ചെയ്യണം. പെയിന്റ് അടിച്ചതിനുശേഷം ബാറ്ററിയിൽ ചാർജർ കണക്റ്റ് ചെയ്യണം.ഇത്രയും ചെയ്തുകഴിഞ്ഞാൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന നമ്മുടെ പെഡസ്റ്റൽ ഫാൻ റെഡി. എനിക്ക് കറണ്ട് പോയാലും ചൂട് തിരിക്കണ്ട.