ഏറ്റവും കുറഞ്ഞ വിലയിൽ ഗൃഹോപകരണങ്ങൾ കിട്ടുന്ന സ്ഥലം ഉണ്ടെങ്കിൽ നമ്മൾ മലയാളികൾ ഏറെ സന്തുഷ്ടരാകും.കാരണം ഇന്ന് ടെക്നോളജികൾ കൂടുന്തോറും ഗൃഹോപകരണങ്ങൾക്കൊക്കെ വൻ വിലയാണ് കൊടുക്കേണ്ടിവരുന്നത്. വൻ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന ഒരു ഷോപ്പണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.50 ശതമാനം മുതൽ 80 ശതമാനം വരെ ആണ് ഇവിടെ വിലക്കിഴിവ് ഉള്ളത്. ഫർണിച്ചറുകൾ ഒഴികെ ഒരുവിധം വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും ഇവിടെ ലഭിക്കും. ഫാക്ടറി ഔട്ട്ലെറ്റ് എന്നാണ് ഈ ഷോപ്പിന്റെ പേര്.ആലുവയിലെ മഹിളാലയം എന്ന സ്ഥലത്താണ് ഈ ഷോപ്പ് സ്ഥിതിചെയ്യുന്നത്. മാർക്കറ്റിൽ 32000 രൂപ വിലവരുന്ന 32 ഇഞ്ചിന്റെ എൽഇഡി ടിവിക്ക് ഈ ഷോപ്പിൽ വെറും 19000 രൂപയാണ് വില.16500 രൂപ വരുന്ന ഹോം തിയേറ്റർ ഇവിടെ 8500 രൂപയാണ് വില. രണ്ട് ലിറ്ററിന്റെ അലൂമിനിയത്തിന്റെ പ്രഷർകുക്കറിന് 450 രൂപയും 5 ലിറ്ററിന്റെതിന് 490 രൂപയുമാണ് വില.
5 ലിറ്ററിന്റെ പ്രഷർകുക്കറിന്റെ കൊമ്പോക്ക് 999 രൂപയാണ് വരുന്നത്. സ്റ്റീലിന്റെ 5 ലിറ്ററിന്റെ പ്രഷർകുക്കറിന് 890 രൂപയും മൂന്നു ലിറ്ററിന്റെതിന് 690 രൂപയുമാണ് വില വരുന്നത്. നാലായിരത്തിനു മുകളിൽ വിലവരുന്ന സെറാമിക് ത്രീ പീസ് കോംബൊയ്ക്ക് 1490 രൂപയാണ് ഇവിടുത്തെ വില.അതുപോലെ നോൺസ്റ്റികിന്റെ ഒരുപാട് കളക്ഷൻസും ഈ ഷോപ്പിൽ ഉണ്ട്. ബിരിയാണി ഒക്കെ വെക്കാൻ പറ്റുന്ന കാസ്റോളുകൾക്കും വളരെ വില കുറവാണ് ഇവിടെ. 1350 രൂപ മുതലാണ് ഇവിടെ ത്രി ജാർ മിക്സ്ചർ ഗ്രൈൻഡർ ഉള്ളത്.550 വാട്സിന്റെ മോഡലിന് 1550 രൂപയും മിൽ 800 എന്ന ഇംപോർട്ടഡ് മിക്സിക്ക് 1790 രൂപയുമാണ് വില വരുന്നത്. 150 രൂപ മുതൽ ഉള്ള റൈസ് കുക്കറുകളും ഇവിടെ കിട്ടും. 1350 രൂപ വിലവരുന്ന ഇൻഡക്ഷൻ കുക്കറും എവിടെയുണ്ട്. 3900 വരുന്ന ഇൻപെക്സിന്റെ ഇൻഡക്ഷൻ കുക്കറിന് ഇവിടെ വെറും 1900 രൂപയാണ് വില വരുന്നത്.1500 വാട്സാണ് ഇത് വരുന്നത്.
ടവർ ഫാനിന് 1690 രൂപയും കൂളറിന് 4250 രൂപയും മിനി റീച്ചാർജബിൾ ഫാനിന് 600 രൂപയും സീലിംഗ് ഫാന് 890 രൂപയുമാണ് വില വരുന്നത്.8300 മുതലുള്ള വാഷിംഗ് മെഷീനും ഇവിടെയുണ്ട്.ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് 18 900 ആണ് വരുന്നത്. ഇതിന്റെ എംആർപി വരുന്നത് 27990 ആണ്. ഗൃഹോപകരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇനി ആലുവയിലെ ഈ ഫാക്ടറി ഔട്ട്ലെറ്റിലേക്ക് വന്നാൽ മതി. വൻ വിലക്കുറവിൽ കൈ നിറയെ ക്വാളിറ്റി സാധനങ്ങൾ വാങ്ങാം.