കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് നൂഡിൽസ്. എളുപ്പത്തിൽ ഉണ്ടാക്കി നൽകാമെന്നതിനാൽ അമ്മമാർക്കും ഇത് ഏറെ പ്രിയപ്പെട്ടതാണ്.പച്ചക്കറികൾ ചേർത്തോ മുട്ടയുമായി ഒക്കെയാണ് സാധാരണയായി ന്യൂഡിൽസ് ഉണ്ടാക്കാറുള്ളത്. അതിനാൽ തന്നെ ഒരു സ്പെഷ്യൽ വിഭവം എന്ന തോന്നൽ ന്യൂഡിൽസിന് ഉണ്ടാകാറില്ല. എന്നാൽ നിലവിലെ പാചക രീതിയിൽ നിന്ന് വ്യത്യസ്തമായി നൂഡിൽസിന് ഒരു പുത്തൻ ടച്ച് കൊടുത്താലോ. കുട്ടികൾക്ക് മാത്രമല്ല വീട്ടിൽ വിരുന്നെത്തുന്ന ആർക്കും ഒരു സ്പെഷ്യൽ ഐറ്റം തന്നെ ഈ ന്യൂഡിൽസ് ഉപയോഗിച്ച് ഇനി ഉണ്ടാക്കി കൊടുക്കാം. അതും ഞൊടിയിടയിൽ തന്നെ.ഇതിനായി ആദ്യം ഒരു പാൻ എടുത്ത് അത് ചെറുതായി ചൂടാക്കി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കാം. ബട്ടർ ഉരുകി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുക്കാം. മൈതയും ബട്ടറും നന്നായി മിക്സ്ആയി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് പാൽ ചേർക്കാം. വേണമെങ്കിൽ ഒന്നര കപ്പ് പാൽ ചേർക്കാവുന്നതാണ്. പാൽ ചൂടാകുന്നത് വരെ നന്നായി ഇളക്കി കൊടുക്കണം.
ഇതിലേക്ക് 2 നുള്ള് ഉപ്പും കുറച്ച് വറ്റൽ മുളക് പൊടി എന്നിവ ചേർത്ത് നന്നായി കുറുക്കി എടുക്കണം. ഈ മിക്സിനെ വൈറ്റ് സോസ് എന്നാണ് പറയുന്നത്. പാല് കുറുക്കി വരുന്ന സമയത്ത് അതിലേക്ക് ചേർക്കാൻ വേണ്ട പച്ചക്കറികൾ അരിഞ്ഞെടുക്കാം. ബീൻസ് തക്കാളി ക്യാപ്സിക്കം സീറ്റ് കോൺ തുടങ്ങി ഇഷ്ടമുള്ള പച്ചക്കറികൾ എന്തും എടുക്കാം. ചെറുതായി അരിഞ്ഞ പച്ചക്കറികൾ ഇനി കുറുകി വരുന്ന പാലിലേക്ക് ചേർത്തു കൊടുക്കാം. ലോ ഫ്ളൈമിൽ ഇവ വേകാൻ വെക്കാം. അടുത്തതായി മറ്റൊരു പാൻ എടുത്ത് അതിലേക്ക് ന്യൂഡിൽസ് വേവിക്കാൻ ഇടാം.നന്നായി വെന്തു വരുമ്പോൾ അതിലെ വെള്ളം വറ്റിയശേഷം കുറച്ച് തക്കാളി സോസ് അതിലേക്ക് ചേർത്ത് കൊടുക്കാം.
ശേഷം അതിലേക്ക് മുളകുപൊടിയും ചേർത്ത് കൊടുക്കണം. ഇത്രയും ചെയ്തു കഴിഞ്ഞാൽ ന്യൂഡിൽസ് വൈറ്റ് സോസിന്റെ പണികൾ പൂർത്തിയാകും. ശേഷം നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന വൈറ്റ് സോസ് നന്നായി കുറുകിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിനു മുകളിലേക്ക് കുറച്ചു ന്യൂഡിൽസ് ഇട്ട് വീണ്ടും അതിനു മുകളിൽ വൈറ്റ് സോസ് ഇട്ട് ചെറിയ ലെയറുകൾ ആയി അറേഞ്ച് ചെയ്യാം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി രുചിയോടെ കഴിക്കാവുന്നതാണ്. സാധാരണ നൂഡിൽസിൽ നിന്ന് വ്യത്യസ്തമായ രുചി ഉള്ളതിനാൽ കുട്ടികൾക്കും ഇത് ഏറെ ഇഷ്ടപ്പെടും. വീട്ടിലെത്തുന്ന വിരുന്ന് കാർക്കും ഒരു സ്പെഷൽ വിഭവമായി ഇത് നൽകാം.