വേനൽക്കാലമായാൽ പിന്നെ ചൂട് സഹിക്കാൻ പറ്റില്ല.റൂമിന് പുറത്തായാലും അകത്തായാലും അസഹ്യമായ ചൂടായിരിക്കും. രാത്രി ആയാൽ പിന്നെ റൂമിൽ ഇരിക്കുന്ന കാര്യം പറയേണ്ട. ഈ സാഹചര്യത്തിൽ പലരും എസി അല്ലെങ്കിൽ ഒരു എയർ കൂളർ വാങ്ങുന്ന കാര്യം ചിന്തിക്കും.എന്നാൽ ഇത് അത്യാവശ്യം നല്ല ചെലവുള്ള കാര്യമായത് കൊണ്ടുതന്നെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല.മാത്രമല്ല കറണ്ട് ബില്ലും പതിവിലും കൂടുതൽ ആയിരിക്കും. അപ്പോൾ എങ്ങനെ ചെലവില്ലാതെ ചൂടിനെ തടയാമെന്നാണ് നമ്മൾ ചിന്തിക്കേണ്ടത്.നമ്മുടെ ചുറ്റുപാടുമുള്ള ഓട് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് റൂമിനുള്ളിലെ ചൂട് അകറ്റാൻ സാധിക്കും.എങ്ങനെയാണെന്ന് നോക്കാം.ഇത് ചെയ്യുന്നതിനു വേണ്ടി അഞ്ച് ഓടാണ് ആവശ്യമായി വരുന്നത്.ഓടിൻ്റെ മുകൾഭാഗം കട്ട് ചെയ്തു കളയണം.അതുപോലെതന്നെ 15 സെന്റീമീറ്റർ വീതിയിൽ ഇത് 4 കഷണങ്ങളായി മുറിക്കണം.ഇങ്ങനെ മുറിച്ചെടുത്ത ഓട് കഷണങ്ങൾ നല്ല വൃത്തിയായി കഴുകിയെടുക്കുക. ഇങ്ങനെ അഞ്ച് ഓടും നാലായി മുറിച്ചു കഴുകി വൃത്തിയാക്കി എടുക്കുക. ഒരു വലിയ പ്ലാസ്റ്റിക് പാത്രം എടുക്കുക. ഇതിന് ഉള്ളിലേക്ക് ഒരു ഇഷ്ടിക രണ്ടായി മുറിച്ചത് വെക്കുക.
മുകളിലേക്ക് ഒരു ഇഷ്ടിക പൂർണമായും വെക്കുക. ഇതിൻ്റെ പുറത്തേക്ക് ഒരു മര പലക വെക്കുക. നമ്മൾ മുറിച്ചെടുത്ത ഓട് ഒന്നിനുമീതെ ഒന്നായി വയ്ക്കുക.ഇത് വെക്കുമ്പോൾ തല തിരിച്ചു വേണം വെക്കാൻ അപ്പോൾ അതിനുള്ളിൽ കൂടി ഒരു ഹോൾസ് കാണാൻ സാധിക്കുന്നതാണ്.ഇതിനുള്ളിൽ കൂടിയാണ് അപ്പുറത്തുള്ള വായു ഇപ്പുറത്തേക്കു കടന്നു വരുന്നത്. ഇങ്ങനെ തന്നെ മുറിച്ചെടുത്ത് അഞ്ചു സെറ്റ് ഓട് കഷ്ണങ്ങളും വയ്ക്കുക.ഇനി അക്വേറിയത്തിൽ ഉപയോഗിക്കുന്ന പമ്പ് സെറ്റ് പാത്രത്തിന് ഉള്ളിലേക്ക് വെച്ചു കൊടുക്കുക. ഓട് വെച്ചിരിക്കുന്ന അത്രയും ഉയരത്തിൽ ഉള്ളതും പമ്പ് സെറ്റിൻ്റെ വായ ഭാഗത്ത് വെക്കാൻ പറ്റുന്ന രീതിയിൽ വലുപ്പത്തിലുമു ള്ള പിവിസി പൈപ്പ് എടുക്കുക.പമ്പ് സെറ്റിൻ്റെ വായ ഭാഗത്ത് വെച്ചതിനുശേഷം പിവിസി പൈപ്പിൻ്റെ മുകൾഭാഗത്തായി മറ്റൊരു എൽ ഷേപ്പിലുള്ള പൈപ്പ് കൂടി കണക്റ്റ് ചെയ്യുക.ഇനി മറ്റൊരു ചെറിയ പിവിസി പൈപ്പ് കൂടി ഇതിലേക്ക് ഫിറ്റ് ചെയ്യുക.ഇനി ടീ ഷേപ്പിലുള്ള ഒരു ജോയിന്റ് കൂടി ഇതിലേക്ക് കണക്ട് ചെയ്യു.ഇതിൻ്റെ സൈഡിൽ രണ്ടിലും ഒരോ എൽബോ കണക്ട് ചെയ്തു കൊടുക്കുക.
കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ നമ്മുടെ റൂമിലെ താപനില 32 ഡിഗ്രി സെൽഷ്യസ് ഒക്കെ ആണെങ്കിൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആക്കി കുറക്കാൻ സാധിക്കും. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച വെള്ളവും ഐസ് ക്യൂബുമാണ് വിളിക്കുന്നതെങ്കിൽ 10 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കുറയ്ക്കാൻ സാധിക്കും.ഇനി പാത്രത്തിലേക്ക് വെള്ളമൊഴിച്ചു കൊടുത്തതിനുശേഷം പമ്പ് ഓൺ ചെയ്യുക.മാത്രമല്ല നമ്മളീ വച്ചിരിക്കുന്ന പാത്രത്തിന് പുറകു ഭാഗത്തായി ഒരു ടേബിൾ ഫാൻ കൂടി വെക്കണം. ടേബിൾ ഫാൻ കറങ്ങുമ്പോൾ പുറകിലെ കാറ്റിനെ മുന്നിലോട്ടു തള്ളും.ഈ കാറ്റ് മുന്നിലുള്ള ഓടിലും തണുത്ത വെള്ളത്തിലും തട്ടുമ്പോൾ ഒന്നുകൂടി തണുക്കും.അങ്ങനെ നമ്മുടെ റൂമിൽ നല്ല തണുത്ത കാറ്റ് ലഭിക്കുകയും ചെയ്യും. ഇനി ടേബിൾ ഫാൻ ഇല്ല എന്നുണ്ടെങ്കിൽ റൂമിന്റെ ജനലരികിൽ ആണെങ്കിലും ഇത് വെക്കാവുന്നതാണ്. ഇങ്ങനെയും നമുക്ക് മുറിക്കുള്ളിൽ നല്ല തണുത്ത കാറ്റ് ലഭിക്കും. അപ്പോൾ ഇനി എസിയും എയർ കൂളറും ഒന്നും വാങ്ങാൻ പൈസ ഇല്ലാത്തവർ റൂമിനുള്ളിൽ തണുപ്പു ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി.