കഴിഞ്ഞ 9 വർഷമായി പത്തനംതിട്ട ജില്ലയിലെ റാന്നി കോളേജ് റോഡിൽ കല്യാണി മുക്കിന് സമീപത്തായിട്ടാണ് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ലീസ് കേജസ് ആൻഡ് ഇൻകുബേറ്റർ.ലിജോ തോമസാണ് ഇതിന്റെ ഉടമസ്ഥൻ. ഹൈടെക് ബോൾട്രി കേജ് പോൾട്രി കേജ് കാട ക്കുള്ള കൂട്,ബേർഡ്സ്,പൂച്ച തുടങ്ങിയവയ്ക്കുള്ള കൂട് ഇവയൊക്കെയാണ് ഇവിടെ നിർമ്മിച്ചു കൊടുക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത് പോൾട്രി കേജാണ്. 14 കോഴിയെ വളർത്താവുന്ന ഹൈടെക് കൂടാണ് ഏറ്റവും ചെറുത്. അതിനു മുകളിലോട്ട് 120 തുടങ്ങി 2000 കോഴികളെ വരെ വളർത്താവുന്ന ഹൈടെക് കൂടുകൾ ഇവിടെ നിർമിച്ചു കൊടുക്കുന്നതാണ്.കൂടുകൾ നിർമ്മിക്കാനായി ടാറ്റയുടെ ഹൈ ഗ്രേഡ് പോൾട്രി മെഷാണ് ഉപയോഗിക്കുന്നത്. 14 കോഴികളെ വളർത്താവുന്ന ഒരു ഹൈടെക് കൂട്ടിന് 6500 രൂപയാണ് വില.ഈ കൂടിന് ഒരു അഞ്ചു വർഷത്തേക്ക് മറ്റു മെയിറ്റെയിൻസും കാര്യങ്ങൾ ഒന്നും വരുന്നില്ല.
24 കോഴിയെ വളർത്താവുന്ന കൂടെ നാല് ആയിട്ടാണ് വരുന്നത്. ഒരു അറയിൽ ആറ് കോഴികളെ വീതമാണ് വളർത്താൻ സാധിക്കുന്നത്.ഈ കൂടിന് 9500 രൂപയാണ് വില വരുന്നത്.50 കാടക്കോഴികളെ വളർത്താവുന്ന കൂടിന് 3500 രൂപയാണ് വില.ബി ത്രി 18 ഇങ്ക് ബ്രൗണ് കലിംഗ ബ്രൗണ് പോലുള്ള ഇനങ്ങളെ വേണം ഈ ഹൈടെക് കൂടുകളിൽ വളർത്താൻ. അതായത് വലിപ്പം കുറവും തൂക്കും കുറവും എന്നാൽ ഉത്പാദനക്ഷമത കൂടുതലുമുള്ള കോഴികൾ ആയിരിക്കണം.എല്ലാ കോഴികളെയും ഹൈടെക് കൂടുകളിൽ വളർത്താൻ സാധിക്കില്ല. ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് നാടൻ കോഴികളും ഇവിടെ വിൽപ്പന നടത്തുന്നുണ്ട്. കൂടാതെ മീനുകളും ചെടികളും വിൽപ്പന ചെയ്യുന്നുണ്ട്.
ഇവിടെ കോഴികളും അവയുടെ കൂടുകളും മാത്രമല്ല മീനും പ്രാവും ഇവിടെ നിന്നും ലഭിക്കുന്നു അവയെ എങ്ങിനെ പരിചരിക്കണമെന്നും മനസ്സിലാക്കാൻ കഴിയുന്ന ഒരു സ്ഥലം കൂടിയാണിത്.ഇന്ന് നമ്മുടെ വീട്ടിൽ തന്നെ അത്യാവശ്യം നല്ല രീതിയിൽ ചെയ്യാൻ കഴിയുന്ന ഒരു വരുമാന മാർഗ്ഗമാണ് കോഴി വളർത്തൽ വീട്ടിലെ മറ്റെന്തു ജോലികൾ ഉണ്ടെങ്കിലും കോഴിവളർത്തൽ സ്ഥിരമായി ചെയ്യാൻ സാധിക്കും.പല വീട്ടുകാരും ചെയ്തുനോക്കുകയും ലാഭം നേടുകയും ചെയ്ത ഒരു ഒന്നാണ് കോഴി വളർത്തൽ കൂടാതെ മീൻ കൃഷിയും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന മറ്റൊരു വരുമാന മാർഗ്ഗമാണ്.