മൈദ എന്നത് നമ്മുടെ ഒരോർത്തരുടേയും നിത്യ ഉപയോഗ സാധനമാണ് ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ മൈദ ഉപയോഗിക്കുന്നത് പൊറോട്ട ഉണ്ടാക്കാൻ വേണ്ടിയാണ് പൊറോട്ട കഴിക്കാത്തവർ നമുക്കിടയിൽ വിരളമാണ് കാരണം പൊറോട്ട കഴിക്കാൻ അതിയായ രുചിയുള്ള ഒരു ഭക്ഷണമാണ് അതുകൊണ്ടു തന്നെയാണ് പലരും ദിവസവും പൊറോട്ട കഴിക്കുന്നത് എന്നാൽ മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ പൊറോട്ട ദിവസവും കഴിക്കുമ്പോൾ നമുക്ക് അത് ഗുണമാണോ ദോഷമാണോ തരുന്നത് എന്ന കാര്യം ആരും ശ്രദ്ധിക്കാറില്ല നമ്മുടെയൊക്കെ ഇപ്പോഴത്തെ ഭക്ഷണ രീതി എന്നു പറയുന്നത് കഴിക്കുമ്പോൾ രുചിയുണ്ടോ എന്നു മാത്രമാണ് നോക്കുന്നത് പിന്നീട് എന്തു തന്നെ സംഭവിച്ചാലും കുഴപ്പമില്ല എന്ന രീതിയാണ് എന്നാൽ ഈ മൈദ എന്നത് കൂടുതൽ കഴിക്കാൻ പറ്റാത്ത ഒന്നാണ് എന്ന കാര്യം മറക്കരുത്.
ഇന്ന് ഇവിടെ പറയുന്നത് മൈദ ഉപയോഗിക്കാൻ എടുത്തപ്പോൾ അതിൽ കണ്ട ഒരു കാഴ്ചയാണ് പലഹാരം ഉണ്ടാക്കാൻ വേണ്ടി മുട്ടയിൽ മൈദ മിക്സ് ചെയ്തു നോക്കുമ്പോൾ കണ്ടത് ചെറിയ പുഴുക്കളെ ആയിരുന്നു.ഇത് മാത്രം മതി മൈദ സ്ഥിരമായി നമുക്ക് ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നാണെന്ന് മനസ്സിലാക്കാൻ ഇത് പറയുമ്പോൾ ചിലർ പറയുമായിരിക്കും നിങ്ങൾ എടുത്തത് പഴകിയ മൈദയായിരിക്കുമെന്നു എന്നാൽ അങ്ങനെയല്ല.വൈകുന്നേരത്തെ പലഹാരം ഉണ്ടാക്കാൻ വേണ്ടി വാങ്ങിയ മൈദയിൽ ആയിരുന്നു ഇങ്ങനെ കണ്ടത് എന്തായാലും ഒരു കാര്യം മനസ്സിലാക്കുക മൈദ പൂർണ്ണമായും നമുക്ക് ഭക്ഷ്യ യോഗ്യമല്ല എന്ന കാര്യം അത് ഗുണങ്ങളേക്കാൾ കൂടുതൽ ദോഷങ്ങൾ തന്നെയാണ് നമുക്ക് തരുന്നത്.
മൈദ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആരും പറയില്ല എങ്കിലും അത് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കണം മാത്രമല്ല കൂടുതൽ ദിവസം ഇവ വീട്ടിൽ സൂക്ഷിക്കുമ്പോൾ ഇടയ്ക്കിടെ എടുത്തു നോക്കുകയും വേണം അല്ലെങ്കിൽ പെട്ടന്നുള്ള ആവശ്യത്തിൽ ഉപയോഗിക്കുമ്പോൾ അതിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു അറിയാൻ കഴിയില്ല.ഇത് തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കണം ഒരുപക്ഷെ ഈ അനുഭവം അറിയുമ്പോൾ എങ്കിലും ഇങ്ങനെയുള്ള ഭക്ഷ്യ ധാന്യങ്ങൾ ഒഴിവാക്കുമ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധിക്കാൻ കാരണമായേക്കും.