വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉപയിഗിക്കുന്നുണ്ടോ എങ്കിൽ ഈ കാര്യം ഇപ്പോൾ തന്നെ ചെയ്യൂ ഇല്ലെങ്കിൽ സംഭവിക്കുന്നത്

നമ്മുടെയൊക്കെ വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് സിലിണ്ടർ പണ്ടത്തെ പോലെ ഭക്ഷണം പാകം ചെയ്യാൻ അടുപ്പുകൾ ഉപയോഗിച്ചിരുന്ന കാലം കഴിഞ്ഞു വളരെ അപൂർവം ചില വീടുകൾ ഒഴിച്ചാൽ ബാക്കിയുള്ള വീടുകളിലെല്ലാം തന്നെ ഇപ്പോൾ ഉപയോഗിക്കുന്നത് ഗ്യാസ് സിലിണ്ടർ തന്നെയാണ്.എന്നാൽ പൂർണ്ണമായും സിലിണ്ടർ ഉപയോഗിക്കുന്ന നമ്മൾ ശ്രദ്ധിക്കാതെപോകുന്ന ചില കാര്യങ്ങളുണ്ട് അതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.ശ്രദ്ധിച്ചു ഉപയോഗിച്ചാൽ വളരെ ഉപകാരപ്രദമാകുന്ന ഭക്ഷണം വളരെ എളുപ്പത്തിൽ പാകം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഗ്യാസ് സിലിണ്ടർ എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നു ആർക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.ഒരു വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം അത് സ്റ്റോവിന്റെ നിരപ്പിൽ നിന്നും താഴെയാണോ എന്നാണ് ഇങ്ങനെയാണെങ്കിൽ ലീക്ക് വന്നാൽ വളരെ പെട്ടന്ന് നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കും.

പിന്നെ തീർച്ചയായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സിലിണ്ടർ എപ്പോഴും ചൂട് തട്ടാത്ത അത്രയും അകലെ ആയിരിക്കണം ഭക്ഷണം പാകം ചെയ്യുന്ന ചൂട് ഒരിക്കലും സിലിണ്ടറിൽ തട്ടാൻ ഇടവരരുത്.മറ്റൊരു കാര്യം എന്തെന്നാൽ സിലിണ്ടറിൽ ഉണ്ടാകുന്ന റബ്ബർ ട്യൂബ് ഇടയ്ക്കിടെ പരിശോധിക്കണം അവ പഴക്കം ചെന്നാൽ ഗ്യാസ് ലീക്ക് ഉണ്ടാക്കാൻ സാധ്യത കൂടുതലാണ് ഈ റബ്ബർ പഴക്കമായി എന്നു തോന്നുമ്പോൾ ഉടനെ മാറ്റുക.ഇതിനേക്കാൾ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഭക്ഷണം പാകം ചെയ്യുമ്പോൾ നിലത്ത് വീഴാതെ സൂക്ഷിക്കുക വീണുപോയാൽ വൃത്തിയാക്കാൻ ഒരു കാരണവശാലും മറക്കരുത് കാരണം ഇവ നിലത്ത് വീണാൽ എലികളോ മറ്റോ വരുകയും ഭക്ഷണം കഴിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ ട്യൂബ് കടിച്ചു പൊട്ടിക്കാനോ സാധ്യത കൂടുതലാണ് അതുകൊണ്ട് ഈ കാര്യം കൂടി ശ്രദ്ധിക്കുക.

ഇത്തരം കാര്യങ്ങൾ നമ്മളോ നമ്മുടെ വീട്ടുകാരോ ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് ഇത്തരം അറിവുകൾ തീർച്ചയായും മറ്റുള്ളവരുടെ അറിവിലേക്കും എത്തിക്കണം തിരക്കിട്ട ജീവിതത്തിനിടയിൽ ഇങ്ങനെയുള്ള ചെറിയ അറിവുകൾ നമ്മുടെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കാൻ കാരണമാകും.ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം നമ്മുടെ വീട്ടിലും പാലിക്കുന്നുണ്ടോ എന്നു നോക്കേണ്ടതും നമ്മുടെ കടമയാണ് എല്ലാവരും അവരുടെ വീട്ടിൽ ഇങ്ങനെയാണോ എന്നു പരിശോധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *