എന്തിനും വിലക്കുറവ് നോക്കുന്നത് നമ്മുടെ എല്ലാവരുടേയും -സ്വഭാവം തന്നെയാണ് നല്ല സാധനം എത്രമാത്രം വിലക്കുറവില കിട്ടുമെന്ന് നോക്കും അതിനു ശേഷം മാത്രമേ നമ്മൾ സാധനങ്ങൾ വാങ്ങാറുള്ളൂ അത് വസ്ത്രങ്ങൾ ആയാലും മറ്റു എന്തു സാധനങ്ങൾ ആയാലും അങ്ങനെ തന്നെ.എന്തെങ്കിലും ആഘോഷങ്ങൾ വരുമ്പോൾ നമ്മൾ ഡ്രസ്സ് എടുക്കാൻ പോകാറുണ്ട് നാട്ടിലെ ഷോപ്പിലെ വസ്ത്രങ്ങളുടെ വില കേട്ടാൽ പിന്നെ എടുക്കാൻ തോന്നാറില്ല അത്രയ്ക്കും വില കൂടുതൽ തന്നെയാണ് പല ഷോപ്പുകളിലും ഇങ്ങനെയൊരു സാഹചര്യത്തിൽ നമുക്ക് കുറഞ്ഞ വിലയിൽ ഏതു തരാം വസ്ത്രങ്ങൾ വാങ്ങിക്കാനും ഒരു മാർക്കറ്റുണ്ട് ഇവിടെ നമുക്ക് ഒരു ഷോപ്പ് തുടങ്ങാനും സാധനങ്ങൾ വാങ്ങിക്കാം അങ്ങനെ വാങ്ങുമ്പോൾ അതിലും വില കുറയും.
ടീഷർട്ട് അന്യ നാടുകളിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഒരു സ്ഥലത്തെ കുറിച്ച് തന്നെയാണ് പറയുന്നത് ഇവിടെ നമുക്ക് എപ്പോ വേണമെങ്കിലും വന്നിട്ട് സാധനങ്ങൾ വാങ്ങിക്കാം തിരിപ്പൂരിലെ അറിയപ്പെട്ട ഈ മാർക്കറ്റിനെ കുറിച്ച് അറിയാത്തവർ കുറവാണ് എങ്കിലും ഇത്രയും വിലക്കുറവിൽ നല്ല സാധനങ്ങൾ കിട്ടുമെന്ന് ഇന്നും അറിയാത്ത ഒരുപാട് ആളുകളുണ്ട്.പല കൂട്ടുകാരുടേയും അറിവ് ഇവിടെ ഷോപ്പുകളിലേക്ക് സാധനങ്ങൾ വാങ്ങുമ്പോൾ മാത്രമേ ആ വിലയിൽ കിട്ടൂ എന്നാണ് എന്നാൽ അങ്ങനെയല്ല ഏതൊരാൾക്കും എപ്പോ വേണമെങ്കിലും ഇവിടെ വന്ന് സാരിയോ ജീൻസോ വാങ്ങിക്കാം.ഈ മാർക്കറ്റിൽ വന്നാൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്നത് ടീഷർട്ട് തന്നെയാണ് മുതിർന്നവർക്കും കുട്ടികൾക്കും അനുയോജ്യമായ വസ്ത്രങ്ങൾ ലഭ്യമാണ്.
ഈ മാർക്കറ്റിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇവിടെ അന്യ നാടുകളിൽ നിന്നും വന്ന ഒരുപാട് ആളുകളുണ്ട് അവരുടെ കയ്യിൽ വലിയ കമ്പനികളുടെ വരെ ടീഷർട്ട് ഷൂസ് എന്നിവ ലഭ്യമാണ് ഇത് നമുക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ വിലയിൽ തന്നെയാണ്.ഇവർ ഇത് വിൽക്കുന്നത് ഷോപ്പുകളിൽ വെച്ചല്ല എന്നത് മറ്റൊരു പ്രത്യേകതയാണ് അവരുടെ താമസ സ്ഥലത്തേക്ക് പോയാൽ ഒരുപാട് ടീഷർട്ട് വാങ്ങിക്കാൻ കഴിയും അവിടെ വെച്ചാണ് ഇവരിത് കൊടുക്കുന്നത്.സ്വന്തമായി ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വസ്ത്രങ്ങൾ കൊണ്ടുവരാൻ പറ്റിയ ഒരു മാർക്കറ്റ് തന്നെയാണിത് കൂട്ടുകാരിൽ ആരെങ്കിലും അങ്ങനെയൊരു ഷോപ്പ് തുടങ്ങുന്നുണ്ട് എങ്കിൽ ഈ അറിവ് അവരിലേക്കും എത്തട്ടെ.