ദിവസവും മഴ പെയ്യുന്ന മാസമാണ് കടന്നുപോകുന്നത് ഇപ്പോൾ ദിവസവും നല്ല മഴ ലഭിക്കുന്നത് ആവശ്യത്തിൽ കൂടുതൽ മഴ പെയ്താലും ദോഷമാണ് കാരണം നമ്മുടെ നാട്ടിൽ നിരവധി കൃഷിക്കാരുണ്ട് അവർക്ക് മഴ ആവശ്യമാണ് പക്ഷെ മഴ കൂടിയാൽ അത് വലിയ രീതിയിൽ ദോഷം ചെയ്യും കൃഷി നശിച്ചുപോകാൻ മഴ കാരണമാകാറുണ്ട്.അതുപോലെ മഴ കൂടുതലായും പെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് അങ്ങനെയൊരു കാര്യമാണ് എല്ലാവരുടേയു ശ്രദ്ധയിൽ കൊണ്ടുവരുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നല്ല മഴയാണ് കേരളത്തിലെ പല സ്ഥലങ്ങളിലും.കഴിഞ്ഞ ദിവസം വീടിന്റെ ടെറസിൽ കയറിനോക്കിയപ്പോൾ കണ്ട കാഴ്ച എന്താണെന്നു തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കണം.
മാസങ്ങൾക്ക് ശേഷമാണ് ടെറസിന്റെ മുകളിൽ കയറുന്നത് അപ്പോൾ കണ്ട കാഴ്ച ടെറസിൽ വലിയ തോതിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് ഇതിന്റെ ദോഷം കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല എല്ലാവർക്കും അറിയുന്നതാണ് എന്നാലും പലരും ശ്രദ്ധിക്കാതെ പോകുന്ന കീ കാര്യം ഓർത്തിരിക്കേണ്ടതുണ്ട് ഇല്ലെങ്കിൽ അത് ബാധിക്കുന്നത് നമ്മുടെ വീടുകൾക്കായിരിക്കും.ടെറസിന്റെ മുകളിൽ കയറിനോക്കാനുള്ള കാരണം വീടിന്റെ ചില ഭാഗങ്ങളിലെ ചുമരിൽ കാണാനിടയായ നനവ് ആയിരുന്നു ഇതിന്റെ കാരണം അനേഷിച്ചപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ല അതിനാൽ വീടിന്റെ ടെറസിന്റെ മുകളിൽ കയറിനോക്കി.
മഴ പെയ്തപ്പോൾ ഉണ്ടായ വെള്ളക്കെട്ട് വീടിന്റെ മുകളിൽ കെട്ടിനിന്നത് ചുമരിലെ നനവിന് കാരണമായി മാത്രമല്ല ഇത് കാരണം ടെറസിൽ നിരവധി മരങ്ങളും മുളച്ചുതുടങ്ങി ഇത് വീടിന് ദോഷമാണഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാൻ അനുവദിക്കരുത് മഴ പെയ്തു ഉണ്ടാകുന്ന വെള്ളം അപ്പോൾ തന്നെ പുറത്തേക്ക് ഒഴുക്കോപോകുന്നുണ്ടോ എന്ന് നോക്കണം വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ വളരെ പെട്ടന്ന് തന്നെ വെള്ളം പുറത്തേക്ക് കളയാനുള്ള കാര്യങ്ങൾ ചെയ്യണം.ഇത് എല്ലാവർക്കും അറിയുമായിരിക്കാം പക്ഷെ ആരും ഓർത്തിരിക്കാൻ സാധ്യതയില്ല.
ഇപ്പോൾ മഴക്കാലമാണ് നിങ്ങളുടേത് ടെറസിന്റെ വീടാണെങ്കിൽ ഇപ്പോൾ തന്നെ കയറിനോക്കൂ വെള്ളം ഇതുപോലെ കെട്ടിക്കിടക്കുന്നുണ്ട് എങ്കിൽ വളരെ പെട്ടന്ന് ടെറസ് വൃത്തിയാക്കാനുള്ള കാര്യങ്ങൾ ചെയ്യുക.വീടിന്റെ സുരക്ഷയ്ക്കാണ് നിങ്ങൾ പ്രാധാന്യം നൽകുന്നത് എങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ വീടിന്റെ ടെറസിൽ പരിശോധിക്കണം.ആരും ശ്രദ്ധിക്കാത്ത സ്ഥലമായതിനാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലായും കാണാൻ സാധ്യതയുണ്ട്.