അഞ്ച് പൈസ ചിലവില്ലാതെ വീട്ടിലെ ടാങ്ക് വൃത്തിയാക്കാം കട്ട ചെളി പോകുന്നത് കണ്ടു നിൽക്കാം

എല്ലാ വീടുകളിലും വെള്ളം ഏടുകയാണ് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ടാങ്ക് കുടിവെള്ളം നമുക്ക് എപ്പോഴും ആവശ്യമുള്ള ഒന്നായതുകൊണ്ടു തന്നെ എല്ലായിപ്പോഴും ടാങ്കിൽ വെള്ളം നിറക്കണം ഇങ്ങനെ ടാങ്കിൽ വർഷങ്ങളോളം വെള്ളം നിറക്കുകയും ഉപയോഗികുക്കുകയും ചെയ്യുമ്പോൾ ടാങ്കിൽ ചെളി നിറയാറുണ്ട് ഇത് പലരും ശ്രദ്ധിക്കാറില്ല വർഷങ്ങൾ കഴിയുമ്പോൾ വീട്ടിലെ ആരെങ്കിലും കുടിക്കാനോ മറ്റുള്ള ആവശ്യങ്ങൾക്കോ വെള്ളം എടുക്കുമ്പോൾ വെള്ളത്തിന് എന്തെങ്കിലും നിറ വ്യത്യാസം കാണുമ്പോൾ ആയിരിക്കും അതിനെക്കുറിച്ച് ചിന്തിക്കുന്നത് ആ സമയത്തായിരിക്കും ടാങ്ക് ക്ലീൻ ചെയ്യാൻ തോന്നുന്നത് എന്നാൽ ഈ സമയത്തും എല്ലാ വീടുകളിലെ ടാങ്കും വളരെ പെട്ടന്നൊന്നും നമുക്ക് വൃത്തിയാക്കാൻ കഴിയില്ല.

കാരണം പല വീടുകളിലും പലതരംടാങ്കുകൾ ആയിരിക്കും ഉപയോഗിക്കുന്നത് ചിലത് വളരെ വലുതായിരിക്കും മാത്രമല്ല അതിന്റെ രൂപത്തിലും വ്യത്യാസം ഉണ്ടകും വളരെ ചെറിയ ടാങ്കുകൾ നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയും എന്നാൽ ഈ ടാങ്ക് തന്നെ ടെറസിലാണ് വെച്ചിരിക്കുന്നത് എങ്കിൽ അത് ബുദ്ധിമുട്ടാണ്.എന്നാൽ എത്ര വലിയ ടാങ്കും ഏതു രൂപത്തിൽ ഉള്ളത് ആണെങ്കിലും വളരെ സിമ്പിളായി അഞ്ച് പൈസ ചിലവില്ലാതെ പൂർണ്ണമായും വൃത്തിയാക്കാൻ കഴിയും ഇതിനായി നമുക്ക് മറ്റൊരാളുടെ സഹായം പോലും വേണ്ട നമുക്ക് ആവശ്യമായി വരുന്നത് ഒരു പ്ലാസ്റ്റിക് ബോട്ടിലും ഒരു പൈപ്പും മാത്രമാണ്.

ഈ രണ്ട്‌ സാധനങ്ങൾ ഉണ്ടെങ്കിൽ എത്ര പഴയ ടാങ്കും വൃത്തിയാക്കാം എത്ര കൂടുതൽ ചെളി നിറഞ്ഞത് ആണെങ്കിലും കൂടുതൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ നല്ല രീതിയിൽ ടാങ്ക് ക്ലീൻ ചെയ്യാം.കുടിക്കുന്ന വെള്ളം സൂക്ഷിക്കുന്ന ടാങ്ക് ഇടയ്ക്കിടെ വൃത്തിയാക്കണം ഏതു സമയത്തും വെള്ളം നിറയ്ക്കുന്ന ടാങ്ക് ആയതിനാൽ അതിലേക്ക് ചെളിയും പൂപ്പലും വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാൽ മാസത്തിൽ ഒരിക്കലെങ്കിലും നന്നായി വൃത്തിയാക്കിയാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ടാങ്കിൽ വരില്ല.

ഇന്ന് ഭൂരിഭാഗം വീടുകളിലും ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ടാങ്കാണ് അതിനാൽ ഇടയ്ക്കിടെ വൃത്തിയാകുന്നുണ്ട് എന്ന കാര്യം ഉറപ്പ് വരുത്തുക.കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിക്കുക.ഇവിടെ നമുക്ക് ടാങ്ക് ക്ലീനർ ഉണ്ടാക്കാൻ ആദ്യം പ്ലാസ്റ്റിക് ബോട്ടിൽ എടുത്തു അത് തുറക്കുന്ന ഭാഗം മാത്രം മുറിച്ചെടുക്കണം ശേഷം അതിലേക്ക് ഒരു പൈപ്പ് ഫിറ്റ് ചെയ്യണം പിന്നെ ചെയ്യേണ്ടത് ആ പൈപ്പ് നേരെ പിടിക്കാനും ടാങ്കിലേക്ക് ഇറക്കിവെക്കാനും വേണ്ടി കുറച്ചുകൂടി നീളമുള്ള പൈപ്പിൽ വെക്കുക ശേഷം പ്ലാസ്റ്റിക് ബോട്ടിലിന്റെ ഭാഗം ടാങ്കിൽ ഇറക്കിവെച്ചു ക്ലീൻ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *