ഗ്ലാസ്സിലെ പ്രിന്റ് ഒരു നിമിഷം കൊണ്ട് കളയാം ഇത്രയും എളുപ്പമായിരുന്നെന്ന് അറിഞ്ഞില്ല

വീട്ടിൽ ഉപയോഗിക്കുന്ന ഒരുപാട് ഗ്ലാസ്സുകൾക്ക് അതിൽ പ്രിന്റ് ഉണ്ടാകും ചില ഗ്ലാസ്സുകൾക്ക് അത് ഭംഗിയാണ് എങ്കിലും ചിലതിന് ആ പ്രിന്റ് ഒട്ടും യോജിച്ചതല്ല എന്ന് തോന്നാറുണ്ട്.ഇങ്ങനെയുള്ള ഗ്ലാസ്സിൽ വിരുന്നുകാർക്ക് പാനീയങ്ങൾ കൊടുക്കാൻ എല്ലാവർക്കും മടിയാണ് വീട്ടിലേക്ക് വാങ്ങുന്ന ഗ്ലാസ്സിൽ മാത്രമല്ല കടകളിലും നിന്നും വെറുതെ കിട്ടുന്ന എല്ലാ ഗ്ലാസ്സുകളിലും ഇങ്ങനെ പ്രിന്റ് കാണാറുണ്ട് വീട്ടിൽ കൊണ്ടുവന്നു ഉറച്ചു കഴുകാൻ നോക്കിയാലൊന്നും അത് പോകാറില്ല നല്ല കരുത്തിൽ ആയിരിക്കും അതിൽ പ്രിന്റ് ചെയ്തിരിക്കുന്നത്.പലരും വീട്ടിലുള്ള ഗ്ലാസ്സിലെ പ്രിന്റ് കളയാൻ ശ്രമിച്ചിട്ടുണ്ട് എന്നാൽ ഇത് സോപ്പ് ഉപയോഗിച്ച് ചെയ്താൽ പോകുന്ന ഒന്നല്ല ശ്രമിച്ചാൽ വളരെ പെട്ടന്ന് നിമിഷനേരം കൊണ്ട് നമുക്ക് ഇത്തരം ഗ്ലാസ്സിലെ പ്രിന്റ് മായ്ചുകളയാൻ കഴിയും.

അതിനായി നമുക്ക് ആവശ്യമുള്ള സാധനം വിനാഗിരി മാത്രമാണ്.ഗ്ലാസ്സിനേക്കാൾ വലിയ ഒരു പാത്രം എടുത്ത ശേഷം അതിൽ വിനാഗിരി ഒഴിക്കുക പ്രിന്റ് ഒഴിവാക്കേണ്ട ഗ്ലാസ്സ് മുങ്ങികിടക്കാൻ പാകത്തിൽ വേണം വിനാഗിരി ഒഴിക്കാൻ ശേഷം അതിലേക്ക് ഗ്ലാസ്സ് ഇട്ടുവെക്കുക പ്രിന്റ് വരുന്ന ഭാഗം താഴെയായി വരുന്ന വിധത്തിൽ ഗ്ലാസ്സ് അതിൽ മുക്കിവെക്കണം ഇങ്ങനെ അഞ്ച് മിനുട്ട് മാത്രം മുക്കിവെക്കണം ശേഷം ഗ്ലാസ്സ് എടുത്തു ഒരു കോട്ടൺ തുണികൊണ്ട് തുടച്ചാൽ മാത്രം മാതാജി അതിലെ പ്രിന്റ് മാഞ്ഞുപോകുന്നത് കാണാൻ കഴിയും.വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്നതാണ് ഈ കാര്യം ഇതിന് നമുക്ക് വിനാഗിരി മാത്രം മതി എത്ര ഗ്ലാസ്സിലെ പ്രിന്റ് വേണമെങ്കിലും ഒഴിവാക്കാം.

എല്ലാ വീട്ടുകാർക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ഒരു അറിവ് തന്നെയാണിത് നമുക്ക് ഇഷ്ട്ടപ്പെടാത്ത പ്രിന്റ് ഗ്ലാസ്സിൽ നിന്നും ഒഴിവാക്കാം ഗ്ലാസ്സിന്റെ ഭംഗി വർദ്ധിപ്പിക്കാം.ഒരുപാട് പ്രിന്റ് ഉള്ള ഗ്ലാസ്സ് നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ ഇതൊന്ന് ചെയ്തുനോക്കൂ വെറും അഞ്ച് മിനുട്ട് മാത്രം മതി.ഇതുപോലെ നിരവധി നല്ല അറിവുകൾ നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട് എല്ലാം നമ്മുടെ വീട്ടുകാർക്കും നമുക്കും ഉപയോഗപ്പെടുത്താവുന്നതാണ്.കൂടുതൽ ആരും അറിഞ്ഞിരിക്കാൻ വഴിയില്ലാതെ ഈ കാര്യം ഏറ്റവും കൂടുതൽ എത്തിക്കേണ്ടത് നമ്മുടെ വീട്ടുകാരിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *