വീടിന് എത്ര നന്നായി പെയിന്റ് ചെയ്താലും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ചുവരിൽ ഒരുപാട് കറകൾ ഉണ്ടാകും നമ്മൾ അറിയാതെ സംഭവിക്കുന്നതാണ് ഇത് വീട്ടിൽ എല്ലാവരും ചെയ്യുന്ന ഓരോ കാര്യങ്ങൾക്കിടെ ഒരുപാട് കറകൾ ഉണ്ടാകാറുണ്ട് ചിലപ്പോൾ പേനകൊണ്ട് വരച്ചതും ഇതിൽ ഉണ്ടാകും.പല വീട്ടുകാരും ഇങ്ങനെ കറകൾ വന്നുകഴിഞ്ഞാൽ അടുത്ത തവണ പെയിന്റ് ചെയ്യുന്നത് വരെ കാത്തിരിക്കും അത് വൃത്തിയാക്കാൻ കാരണം വീടിന്റെ എല്ലാ ഭാഗത്തും ഇതുപോലെ മഷിക്കറ അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെളി പിടിച്ചുകഴിഞ്ഞാൽ ആ വീടിന്റെ ഭംഗി തന്നെ നഷ്ടപ്പെടും.സാധാരണയായി വീട്ടിലെ ചുവരുകളിൽ കൂടുതലായും കാണാറുള്ളത് പേനകൊണ്ട് വരച്ചതാണ് അല്ലെങ്കിൽ വീടിന്റെ ചുവരിൽ ചാരിയിരിക്കുമ്പോൾ കറ പിടിക്കാറുണ്ട് ഇതെല്ലാം വീടിനെ വൃത്തികേടാക്കുന്ന കാര്യമാണ്.
എന്നാൽ ഇനിമുതൽ അങ്ങനെ കറകൾ പിടിച്ചാൽ അടുത്ത പ്രാവശ്യം പെയിന്റ് ചെയ്യുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല വളരെ പെട്ടന്ന് തന്നെ ഈ ചെളിയും കറകളും മായ്ചുകളയാൻ സാധിക്കും അതിനായി ആവശ്യമുള്ള സാധനങ്ങൾ എല്ലാ വീടുകളിലും ഉപയോഗിക്കുന്ന പേസ്റ്റ് മാത്രമാണ് ഇത് ഒരു പഴയ ബ്രെഷിൽ എടുത്ത ശേഷം എവിടെയാണോ ചെളിയുള്ളത് അവിടെ നന്നായി ഉരസുക കുറച്ചു സാമ്യം ഇങ്ങനെ ഉരസുമ്പോൾ തന്നെ അതിലെ കറയും പേനകൊണ്ട് വരച്ചതും മാഞ്ഞുപോകുന്നത് കാണാൻ കഴിയും വളരെ എളുപ്പമുള്ള ഒരു കാര്യമാണിത് ചുവരിലെ പഴയ കളർ തിരിച്ചുകിട്ടാൻ നല്ലൊരു മാർഗ്ഗം തന്നെയാണിത്.
നിങ്ങളുടെ വീടിന്റെ ചുവരിൽ ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തുനോക്കൂ വളരെ പെട്ടന്ന് തന്നെ കറയെല്ലാം കളഞ്ഞു വീട് വൃത്തിയാക്കാൻ സാധിക്കും ഇതിനായി നമുക്ക് ചിലവൊന്നും ഇല്ല എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം.സാധാരണ കൂടുതൽ അംഗങ്ങളുള്ള വീടുകളുടെ ചുവരിലാണ് ഇങ്ങനെ വളരെ പെട്ടന്ന് എന്തെങ്കിലും കറകൾ ഉണ്ടാകുന്നത് തിരക്കിനിടയിൽ എന്തെങ്കിലും ജോലി ചെയ്യുന്ന സമയത്ത് ആയിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.എന്തായാലും ഈ കാര്യം അറിഞ്ഞിരുന്ന നമ്മുടെ വീടുകൾ എപ്പോഴും വൃത്തിയിൽ കാണാൻ കഴിയും.ഇത് പറയുമ്പോൾ ചിലർ പറയും കറപിടിച്ച ഭാഗത്ത് മാത്രം ആ നിറത്തിലുള്ള പെയിന്റ് വാങ്ങി ചെയ്തപോരെ എന്ന് പക്ഷെ അത് നമുക്ക് ചിലവുണ്ടാകുന്ന കാര്യമാണ് ഈ രീതിയിൽ ചെയ്താൽ ചിലവില്ല വളരെ പെട്ടന്ന് ശെരിയാക്കുകയും ചെയ്യാം.