എല്ലാവരും ഏസി ഉപയോഗിക്കാറുണ്ട് എങ്കിലും അതിന്റെ പിന്നിലുള്ള എല്ലാ കാര്യങ്ങളും പലർക്കും അറിയില്ല എന്നത് സത്യമാണ് കാരണം പലരും വീട്ടിൽ ഏസി വാങ്ങിക്കൊണ്ടുവന്നാൽ അതെങ്ങിനെ പ്രവർത്തിപ്പിക്കാം എന്ന കാര്യം മാത്രമേ മനസ്സിലാക്കി വെക്കൂ പക്ഷെ നമ്മുടെ വീട്ടിൽ എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടോ അവയുടെ എല്ലാ കാര്യങ്ങളും പഠിക്കണം മനസ്സിലാക്കണം.പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില ഉപകാരങ്ങളിൽ നിന്നും ഏസി മാത്രം എടുക്കുകയാണ് എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഏസി യുടെ പ്രവർത്തന രീതികൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഏസി ഉപയോഗിക്കാൻ തുടങ്ങി ആറ് മാസം എങ്കിലും കഴിഞ്ഞാൽ അതിന്റെ ഫിൽറ്റർ വൃത്തിയാക്കാൻ അറിഞ്ഞിരിക്കണം അല്ലെങ്കിൽ മറ്റൊരാളെ വിളിച്ചു അത് ചെയ്യണം പലരും മറന്നുപോകുന്ന ഈ കാര്യം ദീർഘ നാൾ ചെയ്തിട്ടില്ലെങ്കിൽ ഏസി വളരെ പെട്ടന്ന് കേടാകും.
പിന്നെ മഴക്കാലത്ത് പ്രധാനമായും ചെയ്യേണ്ട ഒരു കാര്യമുണ്ട് ഇത് ഭൂരിഭാഗം ആളുകളും ചെയ്യാറില്ല മഴക്കാലത്താണ് ഇത് തീർച്ചയായും ചെയ്യേണ്ടത് എന്തെന്നാൽ നമ്മുടെ വീട്ടിലെ ഏസിയിലേക്ക് വൈദ്യുതി വരുന്ന സ്വിച്ച് ഓഫ് ചെയ്യണം മാത്രമല്ല അത് സ്വിച്ച് ബോർഡിൽ നിന്നും മാറ്റിവെക്കുന്നതും വളരെ നല്ലതാണ് മഴക്കാലത്ത് ഏസി ഉപയോഗം കുറവായതുകൊണ്ടും കാലാവസ്ഥയിൽ മാറ്റം വരുന്നതുകൊണ്ടും ഏസിയുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാവരും ഇത് ചെയ്തിരിക്കണം.വളരെ ചെറിയ കാര്യമാണ് എല്ലാവർക്കും ഇത് എന്നാൽ ഈ കാര്യം ചെയ്തില്ലെങ്കിൽ ചിലപ്പോൾ നമുക്ക് കൂടുതൽ നഷ്ടം സംഭവിക്കും.വീട്ടിലെ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും മഴക്കാലം വന്നാൽ ശ്രദ്ധിക്കണം ഇവയുടെ വയർ സ്വിച്ച് ബോർഡിൽ നിന്നും ഊരിവെക്കണം ആവശ്യമുള്ളപ്പോൾ മാത്രമേ അത് ഉപയോഗിക്കാവൂ.
ഈ കാര്യം ശ്രദ്ധിക്കാത്തത് കൊണ്ടാണ് പലരുടേയും വീട്ടിലെ ഉപകരണങ്ങൾ ഇടയ്ക്കിടെ കേടുപാടുകൾ സംഭവിച്ചു ഒഴിവാക്കേണ്ടിവരുന്നത്.എന്തായാലും ഇത്തരം കാര്യങ്ങൾ എപ്പോഴും ഓർമ്മയിൽ ഉണ്ടാക്കുമ്പോൾ വീട്ടിലെ ഉപകരണങ്ങൾ കേടുപാടുകൾ ഇല്ലാതെ ഒരുപാട് നാൾ ഉപയോഗിക്കാൻ കഴിയും.വേനൽ കാലത്തെ നമ്മുടെ ഉപയോഗം മഴക്കാലം വന്നാലും അതുപോലെ തന്നെ തുടരുന്നു എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ മാത്രമേ ആരും അതിനെപ്പറ്റി ചിന്തിക്കൂ എന്നാൽ ആദ്യം ഈ കാര്യം അറിഞ്ഞിരുന്നാൽ അതുപോലുള്ള പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ഉണ്ടാകില്ല.