മൂന്ന് ദിവസം കൊണ്ട് മാങ്ങയുടെ വിത്ത് മുളപ്പിക്കാം ഈ രീതിയിൽ ചെയ്‌താൽ മതി

മാവ് വീട്ടിൽ തന്നെ മുളപ്പിക്കാൻ ആഗ്രഹിക്കത്തവർ ആരാണ് ഉള്ളത് വീട്ടിൽ സ്വന്തമായി നട്ടുപിടിപ്പിച്ച മാവിൽ നിന്നും മാങ്ങ പറിച്ചു കഴിക്കുക എന്നത് വളരെ സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.നല്ല മാങ്ങ ഒരുപാട് കഴിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും കടകളിൽ നിന്നും വാങ്ങുകയാണ് പതിവ് എന്നാൽ നല്ല മധുരമുള്ള പഴുത്ത മാങ്ങ ഉണ്ടാകുന്ന മാവ് നമുക്ക് വീട്ടിൽ തന്നെ നട്ടുപിടിപ്പിക്കാകാൻ കഴിയും കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ തന്നെ ദിവസങ്ങൾ കൊണ്ട് വിത്ത് മുളച്ചുവരും.സാധാരണ ഒരു മാങ്ങയുടെ വിത്ത് മുളയ്ക്കാൻ ഒരാഴ്ച വരെ സമയം എടുക്കാറുണ്ട് എന്നാൽ വിത്ത് നടുമ്പോൾ ഈ ചെറിയ കാര്യത്താൽ വെറും മൂന്ന് ദിവസം കൊണ്ട് വിത്ത് മുളച്ചു ഇലവരും.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് മാങ്ങയുടെ വിത്ത് കിട്ടിയാൽ അതിന്റെ പുറംതോട് അടർത്തി മാറ്റണം ഈ പുറംതോട് കളയാതെ കുഴിച്ചിട്ടാൽ വിത്ത് മുളച്ചു പുറത്തേക്ക് വരാൻ ദിവസങ്ങൾ എടുക്കും എന്നാൽ പുറംതോട് ഇല്ല എങ്കിൽ വളരെ വേഗത്തിൽ വിത്ത് മുളയ്ക്കും മാത്രമല്ല ഇലകളും വരും വേരും നല്ല രീതിയിൽ മുളയ്ക്കും.സാധാരണ എല്ലാവരും വിത്ത് നടുമ്പോൾ പുറംതോട് കളയാറില്ല മാത്രമല്ല നല്ല രീതിയിൽ വളരാൻ വേണ്ടി വിത്ത് അതിന് പറ്റിയ സ്ഥലത്ത് വെക്കാറില്ല ഈ സമയത്താണ് മാവിന്റെ വിത്ത് കുഴിച്ചിടുമ്പോൾ കൂടുതലയായും ശ്രദ്ധിക്കേണ്ടത് ഈ സമയത്ത് ശ്രദ്ധിച്ചാൽ മാവ് വളർന്നുവരുമ്പോൾ നല്ല ആരോഗ്യം ഉണ്ടാകുംവേഗത്തിൽ കായ്ഫലം ഉണ്ടാകാനും ഇത് സഹായിക്കുന്നു.

ഇനി വിത്ത് വേഗം മുളയ്ക്കാൻ ആദ്യം മുതൽ ചെയ്യേണ്ടത് എന്താണെന്ന് പറയാൻ മാവിന്റെ വിത്തിൽ നിന്നും പുറംതോട് അടർത്തി മാറ്റിയ ശേഷം ഉള്ളിലെ വിത്ത് മാത്രം എടുത്ത് അത് ഒരു നല്ല പേപ്പറിൽ പൊതിയാനം ശേഷം അത് ഒരു കപ്പ് വെള്ളത്തിൽ ഒരുതവണ മുക്കിയെടുക്കണം പിന്നീട് നല്ലൊരു പാത്രത്തിൽ വെച്ച് അടച്ചുവെക്കണം നല്ല തണുപ്പുള്ള സ്ഥലത്താണ് വെക്കേണ്ടത് വെറും മൂന്ന് ദിവസം കഴിഞ്ഞു എടുത്തുനോക്കുമ്പോൾ വിത്ത് മുളച്ചുവന്നത് കാണാൻ കഴിയും പിന്നീട് ഇവിടെ നിന്നും മാറ്റി നടാവുന്നതാണ്.ഇനി വീടിന്റെ ഏതു ഭാഗത്ത് വേണമെങ്കിലും നടാവുന്നതാണ് മാവ് വളർന്നു വരുന്നതിന് അനുസരിച്ചു അതിനു വീട്ടിൽ തന്നെ ഉണ്ടാകുന്ന നല്ല വളം ഇട്ടുകൊടുക്കുക അത്യാവശ്യം വലുതാകുന്നത് വരെ വെള്ളവും വളവും ഇട്ടുകൊടുക്കുന്നതിൽ ശ്രദ്ധിച്ചാൽ വേഗത്തിൽ കായ്ഫലം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *