ചെടികൾക്കും മരങ്ങൾക്കും വളരെ നല്ല ഒരു ജൈവവളമാണ് ചകിരിച്ചോറ് അതായത് ചകിരി കമ്പോസ്റ്റ്.എല്ലാവർക്കും ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ കഴിയും ഇതിനായി നമുക്ക് ആവശ്യമായത് ചകിരി മാത്രമാണ് പലരും ചകിരിച്ചോറ് സെറ്റിൽ ഉണ്ടാക്കാൻ നോക്കി പരാജയപ്പെട്ടവർ ആയിരിക്കും എന്നാൽചില കാര്യങ്ങൾ നല്ല രീതിയിൽ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ചകിരിച്ചോറ് വീട്ടിൽ ഉണ്ടാക്കാൻ കഴിയും അതും ചാക്കുകൾ നിറയെ.ചെടികൾ ചകിരിച്ചോറ് നിറച്ച കവറിലാണ് നട്ടിട്ടുള്ളത് എങ്കിൽ ദിവസങ്ങൾ കൊണ്ട് തന്നെ അവ വളരുകയും പൂക്കൾ ഉണ്ടാകുകയും ചെയ്യും മാത്രമല്ല കായ്ക്കാത്ത മരങ്ങൾ ആണെങ്കിൽ ചകിരിച്ചോറ് വിട്ടുകൊടുത്താൽ വളരെ വേഗത്തിൽ കായ്ക്കും.ആരുടേയും സഹായമില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഏറ്റവും നല്ല ജൈവവളമാണ് ചകിരിച്ചോറ് ഇത് ഉണ്ടാക്കാൻ പല രീതികളുമുണ്ട് എന്നാൽ വളരെ എളുപ്പമുള്ള രീതിയാണ് എല്ലാവരും ചെയ്യുന്നത്.
ഇതിനായി നമുക്ക് ആവശ്യമായ ചകിരി എടുക്കണം ശേഷം അത് ഒരു ബക്കറ്റ് വെള്ളത്തിൽ കുറച്ചു നേരം മുക്കി വെക്കണം ഒരു മണിക്കൂർ എങ്കിലും ചകിരി ഇങ്ങനെ വെള്ളത്തിൽ ഇട്ടുവെച്ച ശേഷം അതെടുത്തു ചകിരിയുടെ രണ്ടുഭാഗവും മുറിച്ചുമാറ്റണം ശേഷം അതിലെ ചകിരി എളുപ്പത്തിൽ അടർത്തിമാറ്റണം ചകിരിയുടെ രണ്ടറ്റവും മുറിച്ചു മാറ്റിയാൽ എളുപ്പത്തിൽ ചകിരി അടർത്തിമാറ്റാൻ കഴിയും.ആവശ്യമായ ചകിരി എല്ലാം തന്നെ അടർത്തി മാറ്റിയ ശേഷം വീണ്ടും വെള്ളത്തിൽ ഇട്ടു നന്നായി കഴുകി എടുക്കണം ശേഷം അവ വീണ്ടും ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം ഇതാരും ചെയ്തുകഴിഞ്ഞാൽ പിന്നെ രണ്ടുമൂന്ന് സാധനങ്ങൾ കൂടി ഇതിലേക്ക് ആവശ്യമാണ്.
ശീമക്കൊന്ന വേപ്പിൻ പിണ്ണാക്ക് കടല പിണ്ണാക്ക് കുമ്മായം ഇത്രയും സാധനങ്ങൾ കൂടിയുണ്ടെങ്കിൽ വളരെ നല്ല ചകിരിച്ചോറ് കൊണ്ടുള്ള ചകിരി കമ്പോസ്റ് ഉണ്ടാക്കാൻ കഴിയും.സാധാരണ എല്ലാവരും ചകിരിച്ചോറ് മാത്രമായാണ് ഉണ്ടാകാറുള്ളത് എങ്കിൽ ഇവിടെ നമ്മൾ ഇത്രയും സാധനങ്ങൾ ഉപയോഗിച്ച് ചകിരിച്ചോറ് കമ്പോസ്റ്റാണ് ഉണ്ടാകുന്നത് ഇത് ചകിരിച്ചോറിനേക്കാൾ ഇരട്ടി ഗുണം തരുന്ന ഒന്നാണ്.നിങ്ങളുടെ വീട്ടിൽ ചെടികളൂം കായ്ക്കാത്ത മരങ്ങളും ഉണ്ടെങ്കിൽ ഇങ്ങനെ കുറച്ച് ഉണ്ടാക്കി നോക്കണം എല്ലാം നല്ല രീതിയിൽ വളരുമെന്ന കാര്യത്തിൽ സംശയമില്ല.ചിലവുകൾ ഒന്നും തന്നെ ഇല്ലാതെ ഇത് ചെയ്യാം.