നല്ല ശുദ്ധമായ നെയ്യ് വീട്ടിൽ ഉണ്ടാക്കാം എന്ന കാര്യം നിങ്ങൾക്കറിയാമോ അറിയുന്നവരും അറിയാത്തവരും ഈ രീതി പൂർണ്ണമായും അറിഞ്ഞിരിക്കണം.നെയ്യ് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഒരുപാട് ഭക്ഷണത്തിൽ നെയ്യ് ഇടാറുണ്ട് ബിരിയാണിയിൽ നെയ്യ് ഇല്ലാതെ ബിരിയാണി ഉണ്ടാക്കാൻ തന്നെ കഴിയില്ല ബിരിയാണിയും നെയ്ച്ചോറും ഉണ്ടാക്കുന്ന സമയത്ത് പാൻറും കണ്ടിട്ടുണ്ടാകും അതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്ന് നെയ്യാണ് ബിരിയാണിയിൽ ആണെങ്കിൽ രണ്ടുമൂന്ന് പാക്കറ്റ് നെയ്യ് തന്നെ വേണം.ചോറിൽ മാത്രമല്ല ഒരുപാട് പായസങ്ങളിലും നമ്മൾ ദിവസവും കഴിക്കുന്ന പലഹാരങ്ങളിലും തുടങ്ങി നിരവധി മിട്ടായികളിലും നെയ്യ് വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട് ഇത് നമ്മൾ സ്ഥിരമായി വാങ്ങുകയാണ് ചെയ്യാറുള്ളത് എന്നാൽ നെയ്യ് വീട്ടിലെ ആവശ്യത്തിന് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും കടകളിലും നിന്നും വാങ്ങുന്നതിനേക്കാൾ നല്ല ശുദ്ധമായ നെയ്യ് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.
നെയ്യ് ഉണ്ടാക്കാൻ നമുക്ക് ആദ്യമായി വേണ്ടത് വെണ്ണയാണ് അതിനാൽ ആദ്യം വെണ്ണ ഉണ്ടാക്കണം വെണ്ണ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് എല്ലാവർക്കും അറിയാമല്ലോ പാലിന്റെ പാട ഉപയോഗിച്ചാണ് വെണ്ണ ഉണ്ടാക്കുന്നത് ഇത് ഒരു പാത്രത്തിൽ ഇട്ടു ചൂടാക്കി ഉരുക്കിയെടുക്കണം ഇത് നന്നായി ഉരുകി വന്നാൽ അതിലേക്ക് കുറച്ചു കറിവേപ്പില കുറച്ചു മഞ്ഞൾപൊടി എന്നിവ ഇടണം എന്നിട്ട് വീണ്ടും നന്നായി ചൂടാക്കുമ്പോൾ അതിൽ നിന്നും നെയ്യ് ലഭിക്കും കടകളിൽ നിന്നും വാങ്ങുന്ന പാക്കറ്റ് നെയ്യിനേക്കാൾ നല്ല ശുദ്ധമായ നെയ്യ് തന്നെ ലഭിക്കും വെറും മിനിറ്റുകൾ കൊണ്ട് നല്ല നാടൻ നെയ്യ് ഉണ്ടാക്കാൻ കഴിയും ഇനി ആരും തന്നെ പാക്കറ്റ് നെയ്യ് വാങ്ങേണ്ട ആവശ്യമില്ല.
നിത്യവും വീട്ടിലേക്ക് നെയ്യ് വാങ്ങുമ്പോൾ അത് പൂർണ്ണമായും നല്ലതായി എന്ന കാര്യം നമുക്ക് ഉറപ്പിച്ചു പറയാൻ അകഴിയില്ല എന്നാൽ വീട്ടിൽ നമ്മൾ തന്നെ സ്വന്തമായി ഉണ്ടാക്കുന്ന നെയ്യ് പൂർണ്ണമായും ശുദ്ധമാണ് ഏതൊരു ഭക്ഷണത്തിലും എത്രവേണമെങ്കിലും ഉപയോഗിക്കാം.മറ്റൊരു കാര്യം പറയുകയാണെങ്കിൽ എല്ലാവരും കടകളിൽ നിന്നും വാങ്ങുന്ന നെയ്യ് ഉണ്ടാക്കിയിട്ട് എത്ര കാലമായി എന്ന് നമുക്ക് അറിയില്ല അതാണ് നമ്മൾ വാങ്ങി ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്.വീട്ടിൽ ഉണ്ടാക്കുന്ന നെയ്യ് എത്രവലിയ അളവിലാണ് എങ്കിലും അതിന്റെ പഴക്കം നമുക്ക് അറിയാവുന്നതാണ് അതിനാൽ അത് എപ്പോഴൊക്കെ ഉപയോഗിക്കാൻ പാടില്ല എന്ന കാര്യം നമുക്ക് വ്യക്തമാണ്.അതിനാൽ എല്ലാവരും നല്ല ശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക.